നമ്മുടെ രാഷ്ട്രത്തെ പുരോഗതിയുടെ ഉയരങ്ങളിലേക്കു നയിക്കാന്‍പോകുന്ന യുവാക്കളാണു നമ്മുടെ അഭിമാനം. അവര്‍എന്തെങ്കിലും പ്രശ്‌നം നേരിടുകയോ അസുഖബാധിതരാകുകയോ ചെയ്യുമ്പോള്‍സഹായിക്കുക എന്നതാണു നമ്മുടെ പരമപ്രധാനമായ കടമ.

പുനെയിലുള്ള ദരിദ്ര കുടുംബാംഗമായ ഏഴു വയസ്സുകാരി വൈശാലി ഹൃദയത്തില്‍സുഷിരമുണ്ടായതിനെ തുടര്‍ന്നു രണ്ടു വര്‍ഷത്തിലേറെയായി ബുദ്ധിമുട്ടുകയായിരുന്നു. എത്രത്തോളം കഠിന പരീക്ഷണം നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു അവളെന്നു സങ്കല്‍പിച്ചു നോക്കുക!

ഹൃദ്രോഗചികില്‍സയ്ക്കു സഹായം തേടി പ്രധാനമന്ത്രിക്കു കത്തയക്കുമ്പോള്‍കുഞ്ഞു വൈശാലി ചിന്തിച്ചുകാണില്ല, പ്രധാനമന്ത്രി തന്റെ കത്തിനു മറുപടി അയക്കുക മാത്രമല്ല, തന്നെ കാണാനും ധൈര്യം പകരാനും എത്തുക കൂടി ചെയ്യുമെന്ന്.

രണ്ടു പേജുള്ള കത്തില്‍വൈകാരികമായ ഭാഷയിലൂടെ വൈശാലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് മകളെ പോലെ കണ്ടു തന്നെ സഹായിക്കാനും അതുവഴി ഒരു പൊലീസ് ഓഫീസറാകാനുള്ള തന്റെ മോഹം യാഥാര്‍ഥ്യമാക്കിത്തരണമെന്നും ആണ്.

കത്ത് ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി വൈശാലിയെ കണ്ടെത്താനും വൈദ്യപരിശോധന നടത്തി അവളുടെ ചികില്‍സ സൗജന്യമായി നടത്തിക്കൊടുക്കാനും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ചികില്‍സ ലഭിച്ച ശേഷം വൈശാലി ഹൃദയസ്പര്‍ശിയായ ഒരു കത്തെഴുതി ഒരു ചിത്രത്തോടൊപ്പം പ്രധാനമന്ത്രിക്ക് അയച്ചു. അതിനും പ്രധാനമന്ത്രി മറുപടി എഴുതി.

2016 ജൂണ്‍25നു പുനെയിലെത്തിയപ്പോൾ വൈശാലിയെയും കുടുംബത്തെയും പ്രധാനമന്ത്രി കണ്ടു. ഈ കൂടിക്കാഴ്ച എന്നും തന്റെ ഓര്‍മയില്‍തങ്ങിനില്‍ക്കുമെന്നു ശ്രീ. മോദി പറഞ്ഞു.

വൈശാലിയുടെ കഥ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരത്തിലുള്ള എത്രയോ കത്തുകള്‍പ്രധാനമന്ത്രിക്കു ലഭിക്കുന്നു; അദ്ദേഹത്തിന്റെ ഓഫീസില്‍ലഭിക്കുന്നു. ഓരോ പ്രശ്‌നവും പരിഹരിക്കാനും ഇന്ത്യന്‍പൗരന്‍മാര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഉറപ്പു വരുത്താനും എല്ലാ ശ്രമവും നടത്തിവരുന്നു.