വൈകാരിക തീവ്രതയുള്ള എഴുത്തുകാരന്, കവി, സാംസ്കാരിക സ്നേഹി,... രാഷ്ട്രീയത്തിനപ്പുറം ഇതൊക്കെയാണു നരേന്ദ്ര മോദി. തിരക്കിട്ട ജീവിതത്തിനിടയിലും താന്‍ ഇഷ്ടപ്പെടുന്ന യോഗ, എഴുത്ത്, സാമൂഹ്യമാധ്യമങ്ങളില്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി സമയം മാറ്റിവെക്കുന്ന പതിവ് അദ്ദേഹത്തിനുണ്ട്. റാലികള്‍ക്കിടെ ചെന്നെത്തുന്ന സ്ഥലങ്ങളെക്കുറിച്ച് അപ്പപ്പോഴുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ കാണാം. ചെറുപ്പം മുതല്‍ തന്നെ എഴുതുമായിരുന്നു. 24/7 ബ്രേക്കിങ് ന്യൂസുകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ നഷ്ടമായി പോകുന്ന നരേന്ദ്ര മോദിയുടെ ഒരു പരാമര്ശത്തിലേയ്ക്കാണ് ഈ ഭാഗം നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്.
'മുഴുവന്‍ ലോകത്തെയും ഒന്നിപ്പിക്കാനായി മാനവരാശിക്ക് ഇന്ത്യ നല്കിയ സമ്മാനമാണു യോഗ. യോഗ പ്രദാനം ചെയ്യുന്നതു രോഗമുക്തി മാത്രമല്ല, ഭോഗമുക്തി കൂടിയാണ്.' | |||
|
|||
|
|||
പ്രഭാഷണങ്ങളെന്ന പോലെത്തന്നെ ശക്തവും ഉള്ക്കാഴ്ചയാര്ന്നതും വിജ്ഞാനദായകവുമാണ് അദ്ദേഹം രചിച്ച പുസ്തകങ്ങളും. ശ്രീ. നരേന്ദ്ര മോദിയുടെ ഓരോ ഗ്രന്ഥവും അറിവിന്റെയും വിലയേറിയ ആശയങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും നിധിയാണ്.… | |||
|
|||
ചെറുപ്പകാലത്തു ശ്രീ. നരേന്ദ്ര മോദി ഡയറി എഴുതുമായിരുന്നു എന്നും ആറോ എട്ടോ മാസംകൂടുമ്പോള്‍ അതു കത്തിച്ചുകളയുമായിരുന്നു എന്നും നിങ്ങള്‍ക്കറിയാമോ? എന്നാല്‍, ഡയറി കത്തിക്കുന്നതില്‍നിന്ന് അദ്ദേഹത്തെ ഒരു പ്രചാരകന് ഒരിക്കല്‍ വിലക്കി. അന്നു ചാമ്പലാക്കപ്പെടാതിരുന്ന കടലാസുകളാണ് 36 വയസ്സുകാരനായ നരേന്ദ്ര മോദിയുടെ ചിന്താസമാഹാരമായ 'സാക്ഷിഭാവ്. | |||
|
|||
ശ്രീ. നരേന്ദ്ര മോദിയുടെ കവിതകളുടെ സമാഹാരം. ഗുജറാത്തിയില്‍ രചിച്ചിരിക്കുന്ന ഇവയുടെ പ്രമേയം പ്രകൃതി മാതാവ്, ദേശസ്നേഹം തുടങ്ങിയവയാണ്.. | |||
'കലയും സംഗീതവും സാഹിത്യവും സ്റ്റേറ്റിനെ ആശ്രയിച്ചുനില്‍ക്കുന്നതാകരുത്. അവയ്ക്കു പരിമിതികള്‍ പാടില്ല. അത്തരത്തിലുള്ള കലയെ അംഗീകരിക്കാനും അത്തരത്തിലുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കാനും ഗവണ്മെന്റുകള് തയ്യാറാകണം.' | |||
ജനപ്രിയ സംസ്കാരത്തെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദിക്കുള്ള കാഴ്ചപ്പാടുകള്‍ ഇവിടെ സമാഹരിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള സമരത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും അത് എല്ലാ അര്‍ഥത്തിലും പാലിക്കുകയും ചെയ്യുന്നു. പ്രമുഖ കലാകാരന്മാരുമായി ശ്രീ. മോദി നടത്തിയ ആശയവിനിമയം നിങ്ങള്‍ തീര്‍ച്ചയായും ആസ്വദിക്കും. |
|||
ശരത്കാലത്തിന്റെ ഹൃദയത്തില്‍നിന്നാണു വസന്തകാലം പിറക്കുക! | |||
കലാരംഗത്തുള്ള പാര്‍ഥിവ് ഗോഹില്‍ ആലപിച്ച ശ്രീ. നരേന്ദ്ര മോദിയുടെ സുന്ദരമായ ഒരു കവിത | |||
നവരാത്രിയുടെ ശോഭയും ചലനാത്മകതയും ആഘോഷിക്കുന്ന സുന്ദരമായ ഒരു കവിത. | |||
നവരാത്രിയെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദി രചിച്ച ഒരു കവിതi |