നരേന്ദ്ര മോദി ഒരിക്കലും തളരാത്തതെന്താണ് ? ഓരോ ആഴ്ചയും ഇത്രയധികം തിരക്കിട്ട പരിപാടികള്‍ക്കിടയിലും ഓരോ തവണയും യന്ത്രത്തിലെന്ന പോലുള്ള കൃത്യതയോടെ കാര്യങ്ങള്‍ നിര്വഹിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ഊര്‍ജ്ജത്തിന്റെ ഉറവിടം എന്താണ്.? പ്രധാനമന്ത്രി യുടെ അനുയായികളും അദ്ദേഹത്തെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നവരും ഒരു പോലെ ഉന്നയിക്കുന്ന ചോദ്യമാണ് ഇത്.
ആദ്യ ടൗണ്‍ഹാള്‍ സമ്മേളനത്തിലും , ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു മാധ്യമ സ്ഥാപനം അടുത്തിടെ നടത്തിയ ടെലിവിഷന്‍ അഭിമുഖത്തിലും ഈ ചോദ്യം അദ്ദേഹത്തോട് നേരിട്ട് തന്നെ ചോദിക്കുകയുണ്ടായി. നരേന്ദ്ര മോദി അതിനു നല്‍കിയ മറുപടി അദ്ദേഹത്തിന്റെ വ്യക്തിപരമായ വീക്ഷണകോണില്‍ പ്രയോഗികമാണെങ്കിലും അതിന് ആഴത്തിലുള്ള തത്വചിന്താപരമായ വ്യംഗ്യാര്‍ത്ഥം ഉണ്ട്. ' ക്ഷീണം എന്നത് ഒരിക്കലും ഒരു ദൗത്യം നിറവേറ്റുന്നതിന് വേണ്ടിയുള്ള കഠിന പ്രയത്‌നം കൊണ്ടല്ല, മറിച് , അവശേഷിക്കുന്ന അല്ലെങ്കില്‍ കുടിശ്ശികയുള്ള ജോലിയെ കുറിച്ചുള്ള മാനസികാവസ്ഥയാണ് . രാഹുല്‍ ജോഷിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന് മോദിയുടെ തന്നെ സ്വന്തം വാക്കുകള്‍ ഉദ്ധരിച്ചാല്‍ ' യഥാര്‍ത്ഥത്തില്‍ ജോലി ചെയുന്നത് കൊണ്ടല്ല നാം ക്ഷീണിക്കുന്നത് , ജോലി നല്‍കുന്നത് തൃപ്തിയാണ് . ഈ തൃപ്തിയാണ് നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത്. എനിക്കിതു എല്ലായ്‌പ്പോഴും അനുഭവപ്പെട്ടിട്ടിട്ടുള്ളതാണ്. ഇക്കാര്യം ഞാന്‍ എന്റെ യുവ സുഹൃത്തുക്കളോട് പറയാറുമുണ്ട് .ക്ഷീണം എന്നത് മനഃശാസ്ത്രപരമാണ് . ചെയ്യേണ്ട ജോലിക്കു ആവശ്യമായ ശേഷി എല്ലാവരിലുമുണ്ട്. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കും തോറും നിങ്ങളുടെ അന്തരാത്മാവ് നിങ്ങളെ പിന്തുണക്കും . ഇത് ഉള്ളില്‍ തന്നെയുള്ളതാണ് .'
അദ്ദേഹത്തിന്റെ മന്ത്രം ലളിതമാണെങ്കിലും ഗഹനമാണ് നിങ്ങള്‍ നിങ്ങളുടെ ജോലി ആസ്വദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ക്ഷീണം അനുഭവിക്കില്ല, കാരണം നിങ്ങള്‍ ആസ്വദിക്കുന്നതാണ് നിങ്ങള്‍ ചെയുന്നത് !