തികച്ചും സ്വാഭാവികമായ ഒരു ചോദ്യമാണ് - ഇന്ത്യൻ പ്രധാനമന്ത്രി കഴിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ? ഭക്ഷണം ആസ്വദിക്കുന്ന ഒരാളാണോ അദ്ദേഹം .
ഇതിനു ഒരു ഉൾക്കാഴ്ച നൽകിക്കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു :
" പൊതു ജീവിതത്തിൽ പ്രവർത്തിക്കുന്നവർക്ക് , അവരുടെ ജീവിതം വളരെ ക്രമരഹിതമാണ് . അതിനാൽ, ഒരാൾക്ക് പൊതു ജീവിതത്തിൽ സജീവമാകണമെങ്കിൽ അയാൾക്ക് ദൃഢമായ വയർ ഉണ്ടായിരിക്കണം.
35 വര്ഷങ്ങളായി വിവിധ സംഘടനാ ചുമതലകളിൽ പ്രവർത്തിക്കുന്നതിനാൽ രാജ്യം മുഴുവൻ സഞ്ചരിക്കേണ്ടതുകൊണ്ട് എന്ത് കിട്ടിയാലും അത് കഴിക്കും. എനിക്ക് എന്തെങ്കിലും പ്രത്യേകമായി ഉണ്ടാക്കണമെന്ന് ഒരിക്കലും ഞാൻ ആവശ്യപ്പെട്ടിട്ടില്ല.
എനിക്ക് കിച് ടി വളരെ ഇഷ്ട്ടമാണ് , പക്ഷെ എന്ത് എനിക്ക് കിട്ടുന്നുവോ അത് ഞാൻ കഴിക്കും .
" രാജ്യത്തിന് ഭാരമാകാത്ത തരത്തിലായിരിക്കണം എന്റെ ആരോഗ്യം എന്നെനിക്കുണ്ട് . അവസാന ശ്വാസം വരെ എനിക്ക് ഒരു ആരോഗ്യമുള്ള മനുഷ്യനായിരിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധനമന്ത്രിയുടെ ജോലി ഒട്ടേറെ യാത്രകളും ഔദ്യോഗിക വിരുന്ന് സൽക്കാരങ്ങളും വേണ്ടിവരുന്ന ഒന്നാണ്. എല്ലാ ഔദ്യോഗിക വിരുന്ന് സൽക്കാരങ്ങളിലും വിളമ്പുന്ന പ്രാദേശിക സസ്യ വിഭവങ്ങൾ അദ്ദേഹം ആസ്വദിക്കുന്നു. പൂര്ണ്ണ മദ്യവിരോധി ആയതിനാൽ അദ്ദേഹത്തിന്റെ ഗ്ലാസിൽ സ്ഥിരമായി മദ്യത്തിന് പകരം വെള്ളമോ ജ്യൂസോ ആയിരിക്കും ഉണ്ടാവുക.