ജാം (ജെഎഎം) വീക്ഷണം,വരാനിരിക്കുന്ന പല നടപടികളുടെയും ഗുണഫലങ്ങളെ സേവിക്കും.എന്നെ സംബന്ധിച്ചിടത്തോളം, ജാം പരമാവധി നേട്ടത്തിനു വേണ്ടിയാണ്.

ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും പരമാവധി മൂല്യം

നമ്മുടെ പാവപ്പെട്ടവര്‍ക്ക് പരമാവധി ശാക്തീകരണം

സാങ്കേതിക വിദ്യ ജനങ്ങളിലേക്ക് പരമാവധി തുളച്ചുകടത്തുക എത്തിക്കുക

-നരേന്ദ്ര മോദി

സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയൊരു ഭാഗം ബാങ്ക് സേവനങ്ങളുമായി ബന്ധമില്ലാത്തവരാണ്. അവര്‍ക്ക് പണം സൂക്ഷിക്കാന്‍ ഒരു ഉപായവും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സ്ഥാപനങ്ങളില്‍ നിന്നുളള വായ്പക്ക് ഒരു അവസരവും ഉണ്ടായിരുന്നില്ല എന്നാണ് ഇതിന് അര്‍ത്ഥം.ഈ മൗലിക പ്രശ്‌നം നേരിടാന്‍ ആഗസ്റ്റ് 28ന് പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ജന്‍ ധന്‍ നടപ്പാക്കി. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈ പദ്ധതി ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തെയും ഭാവിയെയും വിപ്ലവകരമായി പരിവര്‍ത്തിപ്പിച്ചു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ 19.72 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. 16.8 കോടി റുപേ കാര്‍ഡുകള്‍ വിതരണം ചെയ്തു.അതില്‍ 28699.65 കോടി രൂപമൂല്യമുള്ള നിക്ഷേപമുണ്ടായി.1,25,697 ബാങ്ക് ജീവനക്കാരെ വിന്യസിച്ചു,റെക്കോര്‍ഡിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഗിന്നസ് ലോക റെക്കോഡ് സൃഷ്ടിച്ചു- 1,80,96,130.

ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുക എന്നത് വെല്ലുവിളിയായെങ്കില്‍, ജനങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയുണ്ടായുണ്ടായ പെരുമാറ്റരീതികളിലെ മാറ്റമാണ് മറ്റൊരു വലിയ വെല്ലുവിളിയായത്.2014 സെപ്റ്റംബറില്‍ 76.8% ആയിരുന്ന ശൂന്യബാക്കി ബാങ്കുകളുടെ എണ്ണംഡിസബറില്‍ 32.34% ആയി കുത്തനേ കുറഞ്ഞു.131 കോടിയിലേറെ രൂപ ഓവര്‍ ഡ്രാഫ്റ്റായി പ്രയോജനപ്പെട്ടു.

ഇതെല്ലാം സാധ്യമായത് പ്രധാനമന്ത്രി മോദിയുടെ ഉത്സാഹവും ജനങ്ങളെയും സര്‍ക്കാര്‍ സംവിധാനത്തെയും ഉണര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശേഷിയും മൂലമാണ്. അതിബൃഹത്തായ ജോലി ദൗത്യം പോലെ ഏറ്റെടുക്കുകയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും മാതൃകാപരമായ പങ്കാളിത്തത്തോടെ നേടിയെടുക്കുകയും ചെയ്തു.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി ബാങ്കിംഗ് സേവനങ്ങളുമായി അടുപ്പമുണ്ടായതോടെ അഴിമതി അവസാനിപ്പിക്കുന്നതില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. ഇപ്പോള്‍,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ സബ്‌സിഡികള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ചോര്‍ച്ചയും വിവേചനപരമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യതയും ഇല്ലാതായി. നേരിട്ട് പണം കൈമാറുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയെന്ന നിലയില്‍ ഗിന്നസ് ലോക റെക്കോര്‍ഡിലും പാഹല്‍ യോജന ഇടം പിടിച്ചു. പാഹല്‍ യോജനയ്ക്കു കീഴില്‍ പാചക വാതക സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. ഈ പദ്ധതിക്ക് കീഴില്‍,14.62 കോടി ജനങ്ങള്‍ നേരിട്ടുള്ള കാഷ് സബ്‌സിഡികള്‍ കൈപ്പറ്റുന്നു. 3.34 കോടിയോളം ഡ്യൂപ്ലിക്കേറ്റോ നിര്‍ജ്ജീവമോ ആയ അക്കൗണ്ടുകള്‍ കണ്ടെത്താനും തടായാനും ഈ പദ്ധതി സഹായിച്ചു. അതുവഴി ആയിരക്കണക്കിന് കോടി രൂപ സംരക്ഷിക്കാനും കഴിഞ്ഞു.സര്‍ക്കാര്‍ ഇപ്പോള്‍ ഏകദേശം 35 മുതല്‍ 40 വരെ പദ്ധതികളില്‍ നേരിട്ട് ആനുകൂല്യം കൈമാറല്‍ നടപ്പാക്കുകയും ഉദ്ദേശം 40,000 കോടി രൂപയോളം രൂപ 2015ല്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു.

ജനങ്ങള്‍ക്കുള്ള അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങള്‍ ഒരിക്കല്‍ ലഭിക്കുന്നതോടെ പൗരനമാര്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ലഭ്യമാക്കുന്ന ചരിത്രപ്രധാന നടപടിയിലേക്കും എന്‍ഡിഎ സര്‍ക്കാര്‍ കടന്നു. പ്രതിവര്‍ഷം 12 രൂപ മാത്രം ഈടാക്കി രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന നല്‍കുന്നു. പ്രതിവര്‍ഷം 330 രൂപയ്ക്ക് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന വഴി ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്നു. അടല്‍ പെന്‍ഷന്‍ യോജന മാസംതോറും പങ്കാളിത്ത പെന്‍ഷനായി 5000 രൂപ വീതം നല്‍കുന്നു. 9.2 കോടിയിലേറെ ജനങ്ങള്‍ പ്രധാനമന്ത്രി സുരക്ഷാ ബീമയിലും 3 കോടിയോളം ആളുകള്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയിലും ചേര്‍ന്നു. ഏകദേശം 15.85 ലക്ഷം ആളുകള്‍ അടല്‍ പെന്‍ഷന്‍ യോജനയില്‍ രജിസ്റ്റര്‍ ചെയ്തു.

Explore More
PM Modi's reply to Motion of thanks to President’s Address in Lok Sabha

Popular Speeches

PM Modi's reply to Motion of thanks to President’s Address in Lok Sabha
Modi govt's next transformative idea, 80mn connections under Ujjwala in 100 days

Media Coverage

Modi govt's next transformative idea, 80mn connections under Ujjwala in 100 days
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister also visited the Shaheed Sthal
March 15, 2019

Prime Minister also visited the Shaheed Sthal