അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

”അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഡൊണാള്‍ഡ് ട്രംപിന് അഭിന്ദനങ്ങള്‍.

ഇന്ത്യയുമായുള്ള സൗഹൃദം തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താങ്കള്‍ വ്യക്തമാക്കിയതിനെ ഞങ്ങള്‍ വിലമതിക്കുന്നു.

ഇന്ത്യ -യു.എസ് ഉഭയകക്ഷി ബന്ധങ്ങള്‍ പുതിയ ഉയരത്തിലെത്തിക്കാന്‍ അങ്ങയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ഉറ്റു നോക്കുകയാണ്,” പ്രധാനമന്ത്രി പറഞ്ഞു