PM Modi interacts with recipients of Nari Shakti Puraskar 2016
If India can grow at 8% per annum over the next 3 decades, it would be one of the world’s most advanced countries: PM

2016ലെ ശ്രീശക്തി പുരസ്‌കാര്‍, നാരീശക്തി പുരസ്‌കാര്‍ എന്നിവ നേടിയവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി ആശയസംവാദം നടത്തി.

വ്യക്തിപരമായ മികവിന്റെ കാര്യത്തിലും തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ മാര്‍ഗദര്‍ശികളെന്ന നിലയിലും നേട്ടമുണ്ടാക്കിയതിന് അവാര്‍ഡ് ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

അടുത്ത മൂന്നു ദശാബ്ദത്തേക്ക് എട്ട് ശതമാനം വാര്‍ഷികനിരക്കില്‍ വളര്‍ച്ച നേടാന്‍ സാധിക്കുന്നപക്ഷം ഇന്ത്യക്കു ലോകത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നായി മാറുവാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അനുയോജ്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കിയാല്‍ ലക്ഷ്യപ്രാപ്തിക്കായി സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട പ്രസവാവധി ബില്‍ പ്രകാരം ശമ്പളത്തോടുകൂടിയ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ, ശിശു ക്ഷേമ മന്ത്രി ശ്രീമതി മനേക ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.