PM Modi campaigns in Haridwar, Uttarakhand
Dev Bhoomi Uttarakhand does not deserve a tainted and corrupt government: PM Modi
Atal ji created Uttarakhand with great hope and promise but successive governments did not fulfil his dreams: PM
Uttarakhand needs two engines, the state government under BJP and the Central government to take the state to new heights: PM
BJP is dedicated to open up new avenues for youth and ensure welfare of farmers: Shri Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ  ഹരിദ്വാറിൽ, വലിയൊരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. റാലിയിൽ വൻ പങ്കാളിത്തത്തിൻ്റെ പേരിൽ ശ്രീ മോദി ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചു.

ഉത്തരാഖണ്ഡ് ദേവഭൂമി ആയിരുന്നു, അതിനാൽ ഒരു  കളങ്കപ്പെട്ട അഴിമതിസർക്കാരിനെ അർഹിക്കുന്നില്ല എന്ന് ശ്രീ മോദി പറഞ്ഞു. "ഉത്തരാഖണ്ഡിലെ സർക്കാരിന്റെ അഴിമതി പേരുകേട്ടതാണ് എന്നിട്ടു പോലും നേതാക്കൾക്ക് ഒരു പ്രശ്നവുമില്ല" എന്ന് ശ്രീ മോദി  കൂട്ടിചേർത്തു.

ഉത്തരാഖണ്ഡിലെ ജനത്തിന്റെ മുമ്പിലുള്ള  ചോദ്യങ്ങൾ വെറും തെരെഞ്ഞെടുപ്പിനെ കുറിച്ചോ അല്ലെങ്കിൽ ഒരു സ്ഥാനാർഥിയെ കുറിച്ചോ അല്ല, മറിച്ച് ഏവർക്കും അഭിമാനം കൊള്ളാവുന്ന ഒരു സംസ്ഥാനനിർമ്മിതിയെക്കുറിച്ചാണ്. "ഒരു കുട്ടിക്ക് പതിനാറോ പതിനേഴോ വയസ്സാകുമ്പോൾ അവർ ജീവിതത്തിൻ്റെ വളരെ നിർണായകമായ ഘട്ടത്തിൽ  പ്രവേശിക്കുന്നു. അതുപോലെ തന്നെ 2000-ത്തിൽ  ജനിച്ച ഉത്തരാഖണ്ഡ് വളരെ നിർണായകമായ ഘട്ടത്തിൽ പ്രവേശിക്കാൻ പോകുന്നു, ഇനി വരാൻ പോകുന്ന 5  വർഷങ്ങൾ സംസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതായിരിക്കും.

ഉത്തരാഖണ്ഡിന്റെ  രൂപീകരണത്തിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹം  അഭിപ്രായപ്പെട്ടു "വലിയ പ്രത്യാശയോടെയും വാഗ്ദാനങ്ങളിലൂടെയുമാണ് അടൽജി ഉത്തരാഖണ്ഡ് രൂപീകരിച്ചത്. സംസ്ഥാനത്തെ കാത്തുരക്ഷിക്കുക എന്നത് കേന്ദ്രത്തിന്റെ കടമയാണ്. എന്നാൽ തുടർന്നുവന്ന സർക്കാരുകൾ അങ്ങനെ ചെയ്തില്ല. അവർ അടൽ ജിയുടെ  സ്വപ്നങ്ങളെ  നിറവേറ്റിയില്ല."

കേന്ദ്രം, ഉത്തരാഖണ്ഡ് വളരുവാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ചാർ ധാമിനെ മികച്ച റോഡുകൾ വഴി ബന്ധപ്പെടുത്തുന്ന പദ്ധതിക്ക് വേണ്ടി 12,000 കോടി രൂപ വകയിരുത്തിയതെന്നും ശ്രീ മോദി പറഞ്ഞു. "ഉത്തരാഖണ്ഡിന്  രണ്ടു എഞ്ചിനുകളുടെ ആവശ്യമുണ്ട്, ബിജെപിയുടെ  കീഴിൽ ഉള്ള സംസ്ഥാന സർക്കാരും പിന്നെ കേന്ദ്രസർക്കാരും ചേർന്ന് സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന്" പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിൻ്റെ വികസനം ബിജെപിക്ക് സുപ്രധാനമായിരുന്നുഎന്ന് ശ്രീ മോദി കൂട്ടിചേർത്തു. യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ഒരുക്കാനും കർഷകരുടെ ക്ഷേമം  ഉറപ്പാക്കാനും ബിജെപി പ്രതിബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു  ഭൂകമ്പം വന്നപ്പോൾ കേന്ദ്രം എങ്ങനെ ഉടനടി നടപടികൾ എടുത്തു എന്ന കാര്യത്തെ ശ്രീ മോദി ചൂണ്ടിക്കാട്ടി. പി.എം.ഒ. സാഹചര്യം ഗൗരവമായി നിരീക്ഷിച്ചിരുന്നു. ഉടനെ തന്നെ സംസ്ഥാനത്തേക്ക് സംഘങ്ങളെ അയച്ചിരുന്നു. കേദാർനാഥിലും, ഉത്തരാഖണ്ഡിലെ  മറ്റു ഭാഗങ്ങളിലും വിപത്ത്‌  ഉണ്ടായിരിക്കെ ഒരു കോൺഗ്രസ് നേതാവ് വിദേശത്തായിരുന്നു. അയാൾ ഇവിടെ ഉണ്ടായിരുന്നേ ഇല്ലായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡ് ധൈര്യമുള്ളവരുടെ ദേശമായിരുന്നു എന്ന് ശ്രീ മോദി  അഭിപ്രായപ്പെട്ടു. "കോൺഗ്രസ് സൈനികരുടെ ശൗര്യത്തെ  മാനിച്ചില്ല.   നാല്പതു വർഷമായി അവർ അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ഓ.ആർ.ഓ.പിയുടെ  വിഷയം   പരിഹരിച്ചില്ല. ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ, ഞങ്ങൾ വിമുക്തഭടന്മാരുടെ  പ്രശ്‌നങ്ങൾ കേട്ടു, ഓ.ആർ.ഓ.പി നടപ്പാക്കി.”

"നമ്മളുടെ സേന നിയന്ത്രണരേഖയിലുടനീളം മിന്നലാക്രമണം നടത്തി. അവർ അവരുടെ ശക്തി പ്രകടമാക്കി. എന്നാൽ ചില ആളുകൾ അത് വിശ്വസിക്കുക പോലും ചെയ്യുന്നില്ല. അവർ തെളിവുകൾ ചോദിക്കുന്നു! ഇതാണോ നമ്മുടെ സൈനികരോടുള്ള അവരുടെ ബഹുമാനം?" എന്ന് ശ്രീ മോദി ചോദിച്ചു.

Click here to read the full text speech