പട്‌നയില്‍ നടന്ന ശ്രീ. ഗുരു ഗോവിന്ദ് സിങ് ജിയുടെ 350ാം ജന്മവാര്‍ഷികാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ചടങ്ങില്‍ ശ്രീ. ഗുരു ഗോവിന്ദ് സിങ് ജി സ്മാരക തപാല്‍ സ്റ്റാംപ് പുറത്തിറക്കി.

ശ്രീ. ഗുരു ഗോവിന്ദ് സിങ് ജി എങ്ങനെയാണു വളരെയധികം പേരെ പ്രചോദിപ്പിച്ചതെന്നു ലോകം അറിയണമെന്നു തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അറിവു പകരുന്നതിനാണു തന്റെ അധ്യാപനത്തിലൂടെ ഗുരു ഗോവിന്ദ് സിങ് ജി ശ്രമിച്ചിരുന്നതെന്നും തന്റെ ചിന്തകളിലൂടെയും ആശയങ്ങളിലൂടെയും ഏറെ പേരെ പ്രചോദിപ്പിച്ചിരുന്നു എന്നും ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. പൗരുഷത്തോടൊപ്പം വ്യക്തിത്വത്തെ ആദരണീയമാക്കുന്ന മറ്റു ചില സവിശേഷതകള്‍കൂടി ഗുരു ഗോവിന്ദ് സിങ് ജിക്ക് ഉണ്ടായിരുന്നുവെന്നും സാമൂഹികമായ വേര്‍തിരിവ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും എല്ലാവരെയും സമന്‍മാരായാണു കണ്ടിരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വരുംതലമുറകളെ മദ്യപാനത്തില്‍നിന്നു രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു ബിഹാര്‍ മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാറിനെ പ്രധാനമന്ത്രി പ്രശംസിച്ചു. രാഷ്ട്രത്തിന്റെ വികസനത്തില്‍ ബിഹാര്‍ പ്രധാന പങ്കു വഹിക്കുമെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

Click here to read full text speech