ASEAN is central to India's 'Act East' policy: PM Modi
Our engagement is driven by common priorities, bringing peace, stability and prosperity in the region: PM at ASEAN
Enhancing connectivity central to India's partnership with ASEAN: PM Modi
Export of terror, growing radicalisation pose threat to our region: PM Modi at ASEAN summit

ഇത് എന്റെ മൂന്നാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയാണ്. പിന്നിട്ട വര്‍ഷങ്ങളില്‍ ആസിയാനുമായി നമ്മള്‍ പരിപോഷിപ്പിച്ച അടുത്ത ബന്ധത്തില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ ഊഷ്മള സ്വാഗതത്തിനും മികച്ച ഒരുക്കങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.
വിയറ്റ്‌നാമിലെ മനോഹര പൈതൃത നഗരമായ വിയന്റിയാന്‍ ഈ നഗരത്തിന് ഇന്ത്യയുമായുള്ള ആഴത്തിലുളള ചരിത്രപരവും, സാംസ്‌കാരികവുമായ ബന്ധമാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. കണ്‍ട്രി കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍, ഇന്ത്യ-ആസിയാന്‍ ബന്ധത്തിന് നല്‍കിയ നേതൃത്വത്തിന് ഞാന്‍ വിയറ്റ്‌നാമിനെ അഭിനന്ദിക്കുന്നു.
എക്‌സലന്‍സിമാരെ,

കേവലം സാംസ്‌കാരിക പൈതൃകത്തിലൊതുങ്ങുന്നതല്ല, ആസിയാനുമായുള്ള നമ്മുടെ ബന്ധം. നമ്മുടെ സമൂഹത്തില്‍ സമാധാനം, സ്ഥിരത, പുരോഗതി എന്നിവ നടപ്പില്‍വരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണത്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തില്‍ ആസിയാന്‍ ഏറെ പ്രാധാന്യമുള്ളതാണ്. മേഖലയില്‍ സന്തുലനവും യോജിപ്പിനുമുള്ള പ്രഭവകേന്ദ്രമാണ് നമ്മുടെ ബന്ധം.
എക്‌സലന്‍സിമാരെ

ആസിയാന്റെ മൂന്ന് പ്രധാന വിഭാഗങ്ങളായ സുരക്ഷ, സാമ്പത്തികം, സാമൂഹിക, സാംസ്‌കാരികം എന്നിവ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം.നമ്മുടെ ലക്ഷ്യം നിറവേറ്റുന്നതില്‍ 2016-2020 ലെ ആസിയാന്‍-ഇന്ത്യ ആക്ഷന്‍ പ്ലാന്‍ നമ്മെ ഏറെ സഹായിച്ചു. ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ട 130 കര്‍മ്മപരിപാടികളില്‍ 54 എണ്ണവും നാം നടപ്പിലാക്കിക്കഴിഞ്ഞു.
എക്‌സലന്‍സിമാരെ,

ആസിയാനുമായുള്ള ഭൗതിക, ഡിജിറ്റല്‍, സാമ്പത്തിക, സ്ഥാപന, സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നത് നമ്മുടെ ബന്ധത്തിന്റെ കേന്ദ്രബിന്ദുവാണ്.നമ്മുടെ സാമ്പത്തിക വിജയം, വികസന അനുഭവങ്ങള്‍ എന്നിവ ആസിയാന്‍ രാജ്യങ്ങളുമായി പങ്കുവെക്കാന്‍ നാം തയാറാണ്.
എക്‌സലന്‍സിമാരെ

നമ്മുടെ ബന്ധത്തിലെ പ്രധാന തൂണ്‍ നമ്മുടെ സാമ്പത്തിക-സുരക്ഷാ സഹകരണമാണ്. ഭീകരതയുടെ വര്‍ദ്ധിച്ച കയറ്റുമതി, വെറുപ്പിന്റെ ആശയം പ്രചരിപ്പിക്കല്‍, ആക്രമണങ്ങള്‍ എന്നിവ നമ്മുടെ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നു. വെല്ലുവിളികള്‍ ഒരേസമയം പ്രാദേശികവും, മേഖലാതലത്തിലുള്ളതും അന്താരാഷ്ട്രതലത്തിലുള്ളതുമാണ്. ആസിയാനുമായുള്ള നമ്മുടെ സഹകരണം വിവിധ തലത്തിലുള്ള ഏകോപനം, അനുഭവങ്ങള്‍ പങ്കുവെക്കല്‍, സഹകരണം എന്നിവ ആവശ്യപ്പെടുന്നു.
എക്‌സലന്‍സീസ്

അടുത്തവര്‍ഷം നമ്മുടെ ബന്ധത്തില്‍ ചരിത്രപരമായ ഒരു നാഴികക്കല്ലായിരിക്കും. നമ്മുടെ ചര്‍ച്ചാ പങ്കാളിത്തത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും, ഉച്ചകോടിതല ബന്ധത്തിന്റെ പതിനഞ്ചാം വാര്‍ഷികവും തന്ത്രപ്രധാനപങ്കാളിത്തത്തിന്റെ 5 വര്‍ഷവും നാം ആഘോഷിക്കും.

2017 ല്‍ ആസിയാന്‍ -ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.പങ്കുവെക്കപ്പെട്ട മൂല്യങ്ങള്‍: പൊതുവായ ഭാഗധേയം എന്ന ആശയത്തില്‍ ഒരു ഉച്ചകോടിയും നമ്മള്‍ സംഘടിപ്പിക്കും. ഒരു ബിസിനസ് ഉച്ചകോടി, സി.ഇ.ഒമാരുടെ വേദി, കാര്‍ റാലി, സെയ്‌ലിങ് ദൗത്യം, സാംസ്‌കാരികോത്സവം എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്. ഇത് വിജയകരമാക്കാന്‍ എല്ലാവരോടുമൊത്ത് പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഉറ്റുനോക്കുന്നു

നന്ദി

വളരെ നന്ദി