Prime Minister Modi lays foundation Stone of AIIMS at Bathinda, Punjab
Social infrastructure is essential for the development of every nation: Prime Minister
NDA Government does not only stop at laying foundation stones but completes all projects on time: PM
PM Modi urges people to use technology for making payments or purchasing things

പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സിന് (എയിംസ്) തറക്കല്ലിട്ടു.

തദവസരത്തില്‍ സംസാരിക്കവേ ഓരോ രാജ്യത്തിന്റെയും വികസനത്തിന് സാമൂഹിക അടിസ്ഥാന സൗകര്യം അത്യന്താപേഷിതമായതിനാല്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ആശുപത്രികളും വിദ്യാലയങ്ങളും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഭട്ടിന്‍ഡയിലെ എയിംസ് ഈ പ്രദേശത്തിലെ വന്‍തോതില്‍ ഗുണപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്റ് തറക്കല്ലിടുന്നതില്‍ മാത്രം നിര്‍ത്താതെ, പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു. പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണവും ഗവണ്‍മെന്റിന്റെ മുന്‍ഗണനയില്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യത്തിന്റെ കെല്‍പ്പിനെ കുറിച്ച് പാകിസ്ഥാന്‍ ഇപ്പോള്‍ നല്ലത്‌പോലെ അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കും വ്യാജ നോട്ടുകള്‍ക്കുമെതിരെ പോരാടാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികളോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ഷകര്‍ക്ക് ആവശ്യത്തിന് ജലം ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം പാകിസ്ഥാനിലേയ്ക്ക് ഒഴികിപ്പോകാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

Click here to read full text speech