PM’s interacts with scholars participating in Neemrana Conference
PM discusses macro-eco, trade, monetary policy, competitiveness, productivity and energy with participants of Neemrana Conf

നീമ്രണ സമ്മേളനം 2016ല്‍ പങ്കെടുക്കുന്ന പണ്ഡിതരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.

സമ്പദ്ഘടന, ധനനയം, മത്സരക്ഷമത, ഉല്‍പാദനക്ഷമത, ഊര്‍ജം തുടങ്ങിയ മേഖകളെ അധികരിച്ചായിരുന്നു ചര്‍ച്ചകള്‍ പ്രധാനമായും.

ദീര്‍ഘദൃഷ്ടിയോടുകൂടിയ സാമ്പത്തിക നയവും വ്യവസ്ഥാപിതമായ ബഹുരാഷ്ട്ര വ്യാപാര കരാറുകളും ഉത്തരവാദിത്തപൂര്‍ണമായ കാലാവസ്ഥാനയവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ദാരിദ്ര്യം കുറച്ചുകൊണ്ടുവരികയും ചെയ്യുന്ന വളര്‍ച്ചയും യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യക്കുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്, കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജം വ്യാപകമാക്കാനും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.