There will be detailed discussion on the Budget and I am sure the level of debate and discussion will be of good quality: PM
Matters that will benefit the poor will be discussed during this session: PM Modi

സ്വാഗതം സുഹൃത്തുക്കളേ,

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഇടവേളയ്ക്ക് ശേഷം നാമെല്ലാം ഒരിക്കല്‍ കൂടി ഒന്നിച്ചിരിക്കുകയാണ്. ബജറ്റിനെ കുറിച്ച് വിശദമായ ചര്‍ച്ച നടക്കുമെന്നും ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നല്ല നിലവാരത്തില്‍ ഉള്ളവയായിരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ചരക്ക് സേവന നികുതിയില്‍ ഒരു മുന്നേറ്റം ഉണ്ടാകുമെന്നതില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്. എല്ലാ സംസ്ഥാനങ്ങളും സകാരാത്മകമായി സഹകരിച്ചു എന്നതാണ് ഞങ്ങളുടെ ശുഭപ്രതീക്ഷയ്ക്കുള്ള കാരണങ്ങളിലൊന്ന്. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതികരണങ്ങള്‍ അങ്ങേയറ്റം അനുഗുണവും സഹകരണാത്മകവുമായിരുന്നു. ഈ വിഷയത്തില്‍ ജനാധിപത്യ രീതിയിലുള്ള ഒരു വിശദമായ ചര്‍ച്ചയെ തുടര്‍ന്ന് ചില തീരുമാനങ്ങളില്‍ അഭിപ്രായ ഐക്യത്തില്‍ എത്തിചേര്‍ന്നതോടെ ഈ ദിശയില്‍ നീങ്ങാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സമ്മേളനത്തോടെ ജി.എസ്.റ്റി. നിലവില്‍ വരുമെന്ന് ഉറപ്പുവരുത്താന്‍ ഏവരുടെയും സഹകരണം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്.

”ഒരിക്കല്‍ കൂടി നിങ്ങളോട് ഞാന്‍ അത്യധികം നന്ദിയുള്ളവനാണ്”.