PM Modi to visit Laos, attend East Asia Summit and ASEAN summit
PM Modi's Laos visit aims to enhance India's physical and digital connectivity with southeast Asia
PM Modi to hold bilateral level talks with world leaders on the sidelines of ASEAN and East Asia Summits
ASEAN is a key partner for our Act East Policy, which is vital for the economic development of our Northeastern region: PM Modi

ലാവോസിന്‍റെ തലസ്ഥാനമായ വിയെന്‍റിയാനില്‍ 2016 സെപ്റ്റംബര്‍ 7, 8 തീയതികളില്‍ നടക്കുന്ന പതിനാലാമത് ആസിയാന്‍ -ഇന്ത്യ ഉച്ചകോടിയിലും തെക്കനേഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും.

തന്‍റെ ഫെയ്സ്ബുക്ക് അക്കൌണ്ടിലെ ഒരു പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു:

” പതിനാലാമത് ആസിയാന്‍ -ഇന്ത്യ ഉച്ചകോടിയിലും തെക്കനേഷ്യ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2016 സെപ്റ്റംബര്‍ 7 ഉം 8 ഉം ലാവോസിലെ വിയെന്‍റിയാന്‍ സന്ദര്‍ശിക്കും. ഇത് മൂന്നാം തവണയാണ് ഈ ഉച്ചകോടികളില്‍ ഞാന്‍ പങ്കെടുക്കുന്നത്.

നമ്മുടെ വടക്ക് കിഴക്കന്‍ മേഖലയുടെ സാമ്പത്തിക പുരോഗതിക്ക് ഏറെ പ്രധാനപ്പെട്ട നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിലെ ഒരു മുഖ്യപങ്കാളിയാണ് ആസിയാന്‍. നമ്മുടെ സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും, മേഖലയിലെ പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും ആസിയാനുമായുള്ള നമ്മുടെ തന്ത്രപരമായ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്. ഏഷ്യാ പസഫിക് മേഖലയിലെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചര്‍ച്ചകള്‍ക്കുള്ള ഒരു പ്രധാന വേദിയാണ് തെക്കനേഷ്യ ഉച്ചകോടി.

തെക്കു കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങള്‍ ശരിക്കും ചരിത്രപരമാണ്.

നമ്മുടെ ബന്ധങ്ങളെയും സമീപനത്തെയും ബന്ധപ്പെടല്‍ എന്ന ഒറ്റവാക്കില്‍ ചുരുക്കിപറയാം. പരസ്പര ബന്ധിതമായ ആധുനിക ലോകത്തിന്‍റെ സാധ്യതകള്‍ നമ്മുടെ ജനങ്ങള്‍ക്ക് ഒരുപോലെ ഗുണകരമായ വിധത്തില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, ജനങ്ങള്‍ തമ്മിലും സ്ഥാപനങ്ങള്‍ തമ്മിലുമുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നാം തമ്മിലുള്ള ഭൗതീകവും ഡിജിറ്റല്‍ രൂപത്തിലുള്ളവയുമായ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

സന്ദര്‍ശന വേളയില്‍, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രതലവന്‍മാരുമായി ഉഭയകക്ഷി താല്‍പര്യങ്ങളും ആശങ്കകളുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും എനിക്ക് അവസരമുണ്ടാകും”.