അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
'അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. വരുംവര്‍ഷങ്ങളില്‍ അമേരിക്കയിലെ വന്‍ നേട്ടങ്ങളിലേക്കു നയിക്കുന്നതിന് എല്ലാ ആശംസകളും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ കരുത്ത് നമ്മുടെ പൊതുമൂല്യങ്ങളെയും താല്‍പര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാക്കാനും നാം തമ്മിലുള്ള സഹകരണത്തിന്റെ നേട്ടം പൂര്‍ണമായി നേടിയെടുക്കാനും പ്രസിഡന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
Congratulations @realDonaldTrump on assuming office as US President. Best wishes in leading USA to greater achievements in the coming years.
— Narendra Modi (@narendramodi) January 20, 2017
Strength of the India-USA strategic partnership lies in our shared values and common interests.
— Narendra Modi (@narendramodi) January 20, 2017
Looking forward to working with President @realDonaldTrump to further deepen India-US ties & realise the full potential of our cooperation.
— Narendra Modi (@narendramodi) January 20, 2017