വേദിയിലുള്ള ആദരണീയരേ,
സഹോദരീ സഹോദരന്മാരേ,
ദുരന്ത അപായ ലഘൂകരണം സംബന്ധിച്ച സെന്‍ഡായി ചട്ടക്കൂട് തയ്യാറാക്കിയ ശേഷം ആദ്യമായി ചേരുന്ന, നാഴികക്കാല്ലായി മാറുന്ന ഈ സമ്മേളനത്തിന് ന്യൂഡല്‍ഹിയിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം.
സുപ്രധാനമായ ഈ ലക്ഷ്യത്തിനുവേണ്ടി ഒന്നിച്ചുനീങ്ങുന്ന ദേശീയ ദുരന്ത അപായ ലഘൂകരണ മാനേജ്‌മെന്റ് ഏജന്‍സികളെയും ഏഷ്യാ-പസിഫിക് മേഖലയിലെ അവരുടെ സര്‍ക്കാരുകളെയും ഐക്യരാഷ്ട്രസഭയെയും മറ്റു പങ്കാളികളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
2015 അതിപ്രധാനമായ ഒരു വര്‍ഷമാണ്. സെന്‍ഡായി ചട്ടക്കൂടിന്റെ ഭാഗമായി,ദേശീയ സമൂഹം മറ്റ് രണ്ട് സുപ്രധാന ചട്ടക്കൂടുകള്‍ കൂടി മാനവ സമൂഹത്തിന്റെ ഭാവിക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുണ്ട്.
- സുസ്ഥിര വികസന ലക്ഷ്യങ്ങള്‍,
- കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് കരാര്‍.
സിനിമയില്‍ ഉയര്‍ത്തിക്കാണിച്ചിരിക്കുന്ന ആന്തരിക ബന്ധങ്ങളുടെ കാമ്പ് ആഗോള ചട്ടക്കൂടിന്റെ മികവിന്റെ മുദ്രയാണ്. ഇതില്‍ ഓരോന്നിന്റെയും വിജയം മറ്റു രണ്ടുമായി ബന്ധപ്പൊണിരിക്കുന്നത്.സുസ്ഥിര വികസനത്തിലുള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനം അനുഭവവേദ്യമാക്കുന്നതിനു പിന്തുണ നല്‍കുന്നതില്‍ ദുരന്ത അപായ ലഘൂകരണത്തിന് നിര്‍ണായക പങ്കാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ഈ സമ്മേളനം സമയോചിതവും പ്രധാനവുമാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി,ലോകത്ത്,പ്രത്യേകിച്ച് നമ്മുടെ മേഖലയില്‍ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത് - അവയില്‍ ഏറെയും ഗുണപരവുമായിരുന്നു. നമ്മുടെ മേഖലയിലെ വിവിധ രാജ്യങ്ങള്‍ അവരുടെ സമ്പദ്ഘടനയെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ചലനാത്മകതയ്ക്കനുസരിച്ച് മാറ്റിത്തീര്‍ത്തിട്ടുണ്ട്. നമ്മുടെ നിരവധി ദശലക്ഷം ജനങ്ങള്‍ ദാരിദ്ര്യത്തിനു പുറത്തെത്തി. ആ ഒറ്റക്കാര്യത്തിലൂടെ ഏഷ്യാ-പസിഫിക് മേഖല പലവഴിക്കും ലോകത്തിന്റെ നേതാവായിരിക്കുന്നു.
പക്ഷേ,ഈ പുരോഗതി മാത്രമല്ല നമുക്കുള്ളത്. വെല്ലുവിളികളുമുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി എണ്ണൂറ്റി അമ്പതിനായിരത്തിലധികം ആളുകള്‍ ഏഷ്യാ-പസിഫിക്കില്‍ ദുരന്തങ്ങള്‍ മൂലം മരിച്ചു. ലോകത്തില്‍ ദുരന്തങ്ങള്‍ മൂലം ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്തുള്ളത് ഏഷ്യാ-പസിഫിക് രാജ്യങ്ങളാണ്.
ദുരന്തങ്ങള്‍ മൂലം മനുഷ്യര്‍ സഹിക്കേണ്ടിവരുന്നത് ഞാന്‍ സ്വന്തം നിലയില്‍ത്തന്നെ കണ്ടിട്ടുണ്ട്. 2001ലും പിന്നീടും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ ഗുജറാത്ത് ഭൂകമ്പത്തിന് ഞാന്‍ സാക്ഷിയായതാണ്. ദുരന്തത്തിനു ശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എന്റെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തു. ദുരന്തബാധിതരെ കാണേണ്ടിവന്നത് ദു:ഖകരമായിരുന്നു. പക്ഷേ,അവരുടെ തന്റേടവും നിഷ്‌കളങ്കതയും ദുരന്തത്തെ മറികടക്കാനുള്ള ദൃഢനിശ്ചയവും എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു. എന്റെ അനുഭവത്തില്‍,ജനങ്ങളുടെ നേതൃത്വത്തെ നമ്മള്‍ കൂടുതലായി വിശ്വസിച്ചാല്‍ നല്ല ഫലമുണ്ടാകും. വീടുകളുടെ പുനര്‍നിര്‍മാണത്തിനു സ്വന്തം നിലയില്‍ നേതൃത്വം നല്‍കുന്നതില്‍മാത്രമായി ഇത് പരിമിതപ്പെടുത്തിയില്ല. സാമൂഹിക ഭവനങ്ങള്‍ നിര്‍മിക്കുന്നതിലും ഇതുണ്ടായി. ഉദാഹരണത്തിന്, ഒരു സ്‌കൂളിന് ഭൂകമ്പ പ്രതിരോധ കെട്ടിടം നിര്‍മിക്കുന്നതിന്റെ ചുമതല ജനത്തെ വിശ്വസിച്ച് ഏല്‍പ്പിച്ചാല്‍ സമയത്തിനുള്ളിലും കുറഞ്ഞ ചെലവിലും പൂര്‍ത്തീകരിക്കുകയും മിച്ചംപിടിക്കുന്നത് സര്‍ക്കാരിന് തിരിച്ചടയ്ക്കുകയും ചെയ്യും. നയങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയും നമ്മള്‍ അത്തരം മികവുകളെയും മുന്‍കൈകളെയും പിന്തുണക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ ഏഷ്യക്കാര്‍ പഠിക്കണം. ഒരു കാല്‍നൂറ്റാണ്ടു മുമ്പ്,വിരലിലെണ്ണാവുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കു മാത്രമാണ് ദുരന്തപരിഹാര സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത്. ഇന്ന്, മുപ്പത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഭൂകമ്പപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിതമായി തീവ്രയത്‌നം നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളുണ്ട്. 2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമിക്കു ശേഷം, അത് ബാധിച്ച അഞ്ച് രാജ്യങ്ങള്‍ പുതിയ ദുരന്തഅപായ പ്രതിരോധ നിയമങ്ങളുണ്ടാക്കി. ആദ്യത്തെ അന്തര്‍ദേശീയ സുനാമി ബോധവല്‍ക്കരണ ദിനം വൈകാതെ എത്തിച്ചേരാനിരിക്കുകയാണ്. സുനാമി മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലെടുക്കുന്നതില്‍ വന്‍തോതിലുള്ള പുരോഗതി നേടാന്‍ സാധിച്ചത് ആഘോഷിക്കാനാണ് ഈ അവസരം നമ്മള്‍ വിനിയോഗിക്കുക.2004 ഡിസംബറില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി നേരിടാന്‍ നമ്മള്‍ പ്രാപ്തരായില്ല, മുന്‍കരുതലുമുണ്ടായില്ല. നമുക്ക് ഇന്ത്യന്‍മഹാസമുദ്രത്തില്‍ ഇപ്പോള്‍ സമ്പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന സുനാമി മുന്നറിയിപ്പ് സംവിധാനമുണ്ട്.ഓസ്‌ട്രേലിയയിലെയും ഇന്തോനേഷ്യയിലെയും സമാന സംവിധാനങ്ങളുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് മേഖലാതല ഔദ്യോഗിക സുനാമി അറിയിപ്പുകള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കാനും സമാനസംവിധാനമുണ്ട്. ഇന്ത്യയില്‍, 1999ലെയും 2013ലെയും ചുഴലിക്കാറ്റുകളുടെ പ്രത്യഘാതം താരതമ്യപ്പെടുത്തിയാല്‍ നമ്മളുണ്ടാക്കിയ പുരോഗതി നമുക്ക് കാണാം. മറ്റുപല രാജ്യങ്ങളിലും ഇതേവിധത്തിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്.ഉദാഹരണത്തിന്,1991ലെ ചുഴലിക്കാറ്റിനുശേഷം ബംഗ്ലാദേശ് സര്‍ക്കാര്‍ വന്‍തോതിലുള്ള സാമൂഹികാടിസ്ഥാനത്തിലുള്ള ചുഴലിക്കാറ്റ് നേരിടല്‍ പരിപാടി നടപ്പാക്കി. ചുവലിക്കാറ്റ്മൂലം ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ ഗണ്യമായ കുറവുവന്നു. ഇത് ഇപ്പോള്‍ ആഗോളതലത്തില്‍ത്തന്നെ മികച്ച ഒന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇതൊരു തുടക്കം മാത്രമാണ്. ഭയപ്പെടുത്തുന്ന വെല്ലുവിളികളാണ് മുന്നിലുള്ളത്. ഏഷ്യാ- പസിഫിക് അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയാണ്. ഒരുപക്ഷേ,ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ മേഖലയില്‍ ജീവിക്കുന്ന നഗരവാസികളുടെ എണ്ണം ഗ്രാമവാസികളേക്കാള്‍ കൂടുതലായേക്കും. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍, വസ്തുവകകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊണ്ടുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരവല്‍ക്കണം വര്‍ദ്ധിച്ച വെല്ലുവിളികള്‍ ഉയര്‍ത്തും. ആസൂത്രണത്തിലും നടത്തിപ്പിലും ഈ വളര്‍ച്ചയെ നാം കൈകാര്യം ചെയ്തില്ലെങ്കില്‍ ദുരന്തങ്ങളില്‍ നിന്നുണ്ടാകുന്ന മനുഷ്യ നഷ്ടവും സാമ്പത്തിക ഛേദവും മുമ്പത്തെക്കാള്‍ വളരെയധികം കൂടുതലായിരിക്കും.
ഈ പശ്ചാത്തലത്തില്‍ ദുരന്ത അപായ ലഘൂകരണത്തിനുള്ള നമ്മുടെ ശ്രമങ്ങള്‍ പുതുക്കുന്നതിന് ഒരു പത്തിന അജണ്ട ഞാന്‍ മുന്നോട്ട് വയ്ക്കുന്നു :
ഒന്നാമതായി എല്ലാ വികസന മേഖലകളും ദുരന്ത അപായ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച തത്വങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം. എല്ലാ വികസന പദ്ധതികളും- വിമാനത്താവളങ്ങള്‍ റോഡുകള്‍ കനാലുകള്‍ ആശുപത്രികള്‍ സ്‌കൂളുകള്‍ പാലങ്ങള്‍ തുടങ്ങിയവ അനുയോജ്യമായ ഗുണനിലവാരത്തില്‍ നിര്‍മ്മിക്കുമെന്നും ജനങ്ങള്‍ക്ക് അവ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുമെന്നും ഉറപ്പ് വരുത്താനാകും. അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ലോകത്തെ നൂതന അടിസ്ഥാന സൗകര്യങ്ങളില്‍ മിക്കവയും നമ്മുടെ മേഖലയില്‍ ഉയര്‍ന്ന് വരും. ദുരന്തങ്ങളില്‍ നിന്ന് രക്ഷ ഉറപ്പാക്കുന്ന തരത്തില്‍ സാധ്യമായ പരമാവധി ഗുണനിലവാരത്തില്‍ അവ നിര്‍മ്മിക്കുന്നുവെന്ന് നാം ഉറപ്പുവരുത്തണം. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണപ്രദമാകുന്ന സമര്‍ത്ഥമായ തന്ത്രമാണ്.
നമ്മുടെ എല്ലാ പൊതു ചെലവുകളും അപകടപരിഗണനകള്‍ കൂടി കണക്കിലെടുത്താകണം. ഇന്ത്യയില്‍ ''എല്ലാവര്‍ക്കും പാര്‍പ്പിടം'' പരിപാടിയും ''സ്മാര്‍ട്ട് സിറ്റീസ്'' സംരംഭവും അത്തരം അവസരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മേഖലയില്‍ ദുരന്തങ്ങളെ അതിജീവിക്കാവുന്ന അടിസ്ഥാന സൗകര്യങ്ങള്‍ പരിപോഷിപ്പിക്കാവുന്ന ഒരു കേന്ദ്രം നിര്‍മ്മിക്കുന്നതിന് സഖ്യരാജ്യങ്ങളുമായും മറ്റ് ബന്ധപ്പെട്ടവരുമായും ഇന്ത്യ ചേര്‍ന്ന് പ്രവര്‍ത്തിക്കും. അപകട ദുരന്തങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തങ്ങളെ അതിജീവിക്കാവുന്ന സാങ്കേതിക വിദ്യകളെ കുറിച്ചും പുതിയ അറിവുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പുറമെ അടിസ്ഥാന സൗകര്യ മേഖലയിലെ ധനസഹായത്തെ അപായ ലഘൂകരണ സംവിധാനങ്ങളായി സംയോജിപ്പിക്കുന്നതിനും ഇത് സഹായിക്കും.
രണ്ടാമതായി പാവപ്പെട്ട കുടുംബങ്ങളെയും ചെറുകിട ഇടത്തരം സംരംഭകരെയും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളെയും രാജ്യങ്ങളെയും ഉള്‍പ്പെടെ എല്ലാവരെയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനായി ശ്രമിക്കണം. നിലവില്‍ മേഖലയിലെ മിക്കരാജ്യങ്ങളിലും ഇന്‍ഷ്വറന്‍ സൗകര്യം മദ്ധ്യ വര്‍ഗ്ഗ, ഉപരമദ്ധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുകയാണ്. നമുക്ക് ഉറക്കെ ചിന്തിക്കേണ്ടി ഇരിക്കുന്നു. ഒപ്പം നൂതന ആശയങ്ങളെ കുറിച്ചും ചിന്തിക്കണം. ഇന്‍ഷ്വറന്‍ പരിരക്ഷ നിയന്ത്രിക്കുന്നത് മാത്രമല്ല അത് ഏറ്റവും കൂടുതലായി ആവശ്യമുള്ളവര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുണ്ട്. ഇന്ത്യയില്‍ ഏറ്റവും പാവപ്പെട്ടവരെ സാമ്പത്തിക ഉള്‍ക്കൊള്ളലില്‍ പങ്കാളികളാക്കാനും അവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാനും ഞങ്ങള്‍ ധീരമായ ചുവട് വയ്പ്പുകള്‍ നടത്തിയിട്ടുണ്ട്. ജന്‍ ധന്‍ യോജന ദശലക്ഷകണക്കിന് ജനങ്ങളെ ബാങ്കിംഗ് സംവിധാനത്തിലേയ്ക്ക് കൊണ്ട് വന്നു. സുരക്ഷാ ബീമാ യോജനയിലൂടെ ഇന്‍ഷ്വറന്‍ പരിരക്ഷ ഏറ്റവും കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കി. ദശലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന ഫസല്‍ ബീമാ യോജനയ്ക്കും ഞങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്. കുടംബങ്ങള്‍ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന ചുവട് വയ്പ്പുകളാണിത്.
മൂന്നാമതായി ദുരന്ത അപായങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വനിതകളുടെ വര്‍ദ്ധിച്ച പങ്കാളിത്തവും നേതൃത്വവും പ്രോത്സാഹിപ്പിക്കുക. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കണക്കില്‍ കവിഞ്ഞ ദുരന്തം അനുഭവിക്കുന്നത് സ്ത്രീകളാണ്. അവര്‍ക്ക് സവിശേഷമായ കരുത്തും ഉള്‍ക്കാഴ്ചയും ഉണ്ട്. ദുരന്ത ബാധിതരായ സ്ത്രീകള്‍ക്ക് സഹായമെത്തിക്കാന്‍ വലിയൊരു സംഖ്യ വനിത സംഘടനാ പ്രവര്‍ത്തകരെ നാം പരിശീലിപ്പിക്കണം. നമുക്ക് വനിതാ എഞ്ചിനീയര്‍മാര്‍, മേസ്തിരിമാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പുറമെ കുടുംബത്തെ സാധാരണ നിലയില്‍ എത്തിക്കുന്നതിന് സഹായിക്കുന്ന വനിതകളുടെ സ്വയം സഹായ ഗ്രൂപ്പുകളും ആവശ്യമാണ്.
നാലാമതായി ആഗോള അടിസ്ഥാനത്തില്‍ അപകട സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതിനായി ശ്രമങ്ങള്‍ നടത്തണം. ഭൂകമ്പങ്ങള്‍ പോലുള്ള ദുരന്തളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കണക്കാക്കുന്നതിന് നമുക്ക് പൊതുവേ അംഗീകരിച്ച മാനദണ്ഡങ്ങളും നിലവാരവും ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയെ ഞങ്ങള്‍ തരം തിരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ദുരന്ത സാധ്യതയുള്ള മേഖലയെ അഞ്ച് എന്നും ഏറ്റവും കുറവ് അപകട സാധ്യതയുള്ള മേഖലയെ രണ്ട് എന്നുമാണ് വേര്‍തിരിച്ചിട്ടുള്ളത്. രാസ ദുരന്തങ്ങള്‍, കാട്ടുതീ, ചുഴലികൊടുങ്കാറ്റ്, വിവിധ തരം വെള്ളപ്പൊക്കങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ നിര്‍ണ്ണയിക്കുന്നതിന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട മാതൃകകള്‍ക്ക് നാം രൂപം നല്‍കണം. ലോകത്തെ വിവിധ ഭാഗങ്ങളിലെ ദുരന്ത അപായങ്ങളുടെ സ്വഭാവവും രൂക്ഷതയും സംബന്ധിച്ച ഒരു പൊതു ധാരണയുണ്ടാക്കാന്‍ ഇതുവഴി സാധിക്കും.
അഞ്ചാമതായി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുക. വൈദഗ്ധ്യം, സാങ്കേതിക വിദ്യ, വിഭവങ്ങള്‍ തുടങ്ങിയവ പരസ്പരം കൈമാറാന്‍ വ്യക്തികളെയും സംഘടനകളെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് ഒരു ഇ-പ്ലാറ്റ്‌ഫോമിന്റെ രൂപീകരണം നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് കരുത്തേകും.
ആറാമതായി ദുരന്തവിഷയങ്ങളുമായി ബന്ധപ്പെട്ട സര്‍വ്വകലാശാലകളുടെ ഒരു ശ്യംഖല വികസിപ്പിക്കുക. സര്‍വ്വകലാശാലകള്‍ക്ക് തീര്‍ച്ചയായും സാമൂഹിക ഉത്തരവാദിത്തങ്ങളുമുണ്ട്. സെന്റായി ചട്ടക്കൂടിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുരന്ത നിവാരണ പ്രശ്‌നങ്ങളില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഒരു ആഗോള ശ്യംഖല നമുക്ക് വികസിപ്പിച്ചെടുക്കണം.
ഇതിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ദുരന്ത വിഷയങ്ങളില്‍ വ്യത്യസ്ഥ സര്‍വ്വകലാശാലകള്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ ഗവേഷണങ്ങള്‍ നടത്താവുന്നതാണ്. തീരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലകള്‍ക്ക് തീരപ്രദേശവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും മലമ്പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നവയ്ക്ക് ആ പ്രദേശങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളെ കുറിച്ചും ഗവേഷണങ്ങള്‍ നടത്താവുന്നതാണ്.
ഏഴാമതായി സേഷ്യല്‍ മീഡിയയും മൊബൈല്‍ സാങ്കേതിക വിദ്യകളും പ്രദാനം ചെയ്യുന്ന അവസരങ്ങള്‍ വിനിയോഗിക്കുക. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയോടുള്ള പ്രതികരണങ്ങളില്‍ സേഷ്യല്‍ മീഡിയ വന്‍ പരിവര്‍ത്തനമാണ് സൃഷ്ടിച്ചിട്ടുള്ളത്. ദുരന്ത നിവാരണ ഏജന്‍സികള്‍ക്ക് വേഗത്തില്‍ സജ്ജരാകാനും ജനങ്ങളുമായും അധികാരികളുമായും എളുപ്പത്തില്‍ ബന്ധപ്പെടാനും ഈ മാധ്യമം സഹായിക്കും. ഓരോ ദുരന്തങ്ങളിലും ദുരിത ബാധിതര്‍ പരസ്പരം സഹായിക്കുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ദുരന്ത നിവാരണത്തിന്റെ എല്ലാ മേഖലകളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കണം.
എട്ടാമതായി തദ്ദേശീയ സംരംഭങ്ങളെയും ശേഷിയെയും പരമാവധി വളര്‍ത്തിയെടുക്കുക. ത്വരിതഗതിയില്‍ വളരുന്ന സമ്പദ്ഘടനകളില്‍ ഗവണ്‍മെന്റ് ഏജന്‍സികളെ കൊണ്ട് മാത്രം കൈകാര്യം ചെയ്യാവുന്ന ഒന്നല്ല ദുരന്ത നിവാരണം. പ്രാദേശിക തലത്തില്‍ പ്രത്യേകമായ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഇത്തരം പ്രാദേശിക ശ്രമങ്ങള്‍ ഹ്രസ്വകാലത്തെയ്ക്ക് മാത്രമായി ചുരുങ്ങിയിട്ടുണ്ട്. സാമൂഹിക അതിഷ്ടിത ശ്രമങ്ങളുടെ വ്യാപ്തി വിപുലപ്പെടുത്തേണ്ടതുണ്ട്. അത്തരം ശ്രമങ്ങള്‍ അപായങ്ങള്‍ കുറയ്ക്കുന്നതോടൊപ്പം പ്രാദേശിക വികസനത്തിനും സുസ്തിരമായ വികസനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ പരമ്പരാഗതമായ മികച്ച രീതികളും തദ്ദേശിയ അറിവുകളും ഇതിലേയ്ക്കായി വിനിയോഗിക്കാനും കഴിയും.
ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന വേളയിലെ ആവശ്യമായി വരുന്ന അഭ്യാസക്രമങ്ങള്‍ സംബന്ധിച്ച് പ്രാദേശിക സമൂഹങ്ങളുമായി ദുരന്ത നിവാരണ ഏജന്‍സികള്‍ അടിക്കടി ആശയവിനിമയം നടത്തി അവര്‍ക്ക് പരിചിതമാക്കണം. ഉദാഹരണത്തിന് അഗ്നിശമന സേനയുടെ പ്രാദേശിക ഘടകം ഓരോ ആഴ്ചയിലും ഓരോ സ്‌കൂള്‍ വീതം സന്ദര്‍ശിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് ആയിരക്കണക്കിന് കൂട്ടികള്‍ക്ക് ഇത് സംബന്ധിച്ച് അറിവ് പകരാം.
ഒന്‍പതാമതായി ഓരോ ദുരന്തവും ഉണ്ടാകുമ്പോള്‍ അവയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനുള്ള അവസരം വിനിയോഗിക്കണം. ഓരോ ദുരന്തങ്ങള്‍ക്ക് ശേഷവും പഠിച്ച പാഠങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും അവ വിരളമായെ വിനിയോഗിക്കാറുള്ളൂ. മിക്കവാറും സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാറാണ് പതിവ്. നമുക്ക് കൂടുതല്‍ ഊര്‍ജ്ജസ്വലവും ദൃശ്യപരവുമായ പഠന സംവിധാനവുമാണ് വേണ്ടത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുടെ വ്യാപ്തി, രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പിന്നീടുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി ചിത്രങ്ങളുടെ ഒരു അന്താരാഷ്ട്ര മത്സരം ഐക്യരാഷ്ട്ര സഭയ്ക്ക് സംഘടിപ്പിക്കാവുന്നതാണ്.
ദുരന്തത്തിന് ശേഷമുള്ള പുനര്‍ നിര്‍മ്മണത്തില്‍ കേവലം ഭൗതികമായ അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമായി ഒതുക്കാതെ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കണം. ദുരന്തങ്ങളെ തുടര്‍ന്ന് വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതിക സഹായത്തിന് സൗകര്യമൊരുക്കാന്‍ ഇന്ത്യ സഖ്യരാജ്യങ്ങളുമായും വിവിധ വികസന ഏജന്‍സിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
അവസാനമായി ദുരന്തങ്ങളോടുള്ള പ്രതികരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ദ്ധിച്ച യോജിപ്പ് കൊണ്ടുവരണം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഹായങ്ങളെത്തും. പൊതുവായ ഒരു കുടക്കീഴില്‍ നാം പ്രവര്‍ത്തിച്ചാല്‍ ഈ കൂട്ടായ കരുത്തും ഐക്യദാഡ്യവും കൂടുതല്‍ വര്‍ദ്ധിപ്പിക്കാനാവും. രക്ഷാ ദുരിതാശ്വാസ, പുനരധിവാസ പുനര്‍നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു പൊതു ലോഗോയും ബ്രാന്റും ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഐക്യരാഷ്ട്രസഭ ആലോചിക്കണം.
സുഹൃത്തുക്കളേ,
വൈദേശിക സുരക്ഷാ ഭീഷണികളില്‍ നിന്ന് രാജ്യങ്ങളെ രക്ഷിക്കാന്‍ സായുധ സേനകള്‍ക്കാകും. എന്നാല്‍ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശരിയായ വിദ്യാഭ്യാസത്തിലൂടെ നമുക്ക് സമൂഹത്തെ സജ്ജമാക്കേണ്ടതുണ്ട്.
ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമൂഹത്തിന്റെ കൂട്ടായ സമീപനത്തിന് ആഹ്വാനം ചെയ്യുന്ന സെന്‍ഡായിയുടെ ചേതനയെ നമുക്ക് പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാം. സെന്‍ഡായി ചട്ടക്കൂടില്‍ പറഞ്ഞിട്ടുള്ള മുന്‍ഗണനകള്‍ അടിസ്ഥാനമായി തയ്യാറാക്കിയ ഇന്ത്യയുടെ ദേശീയ ദുരന്ത നിവാരണ പദ്ധതി ഇക്കൊല്ലം ജൂണിലാണ് പുറത്തിറക്കിയത്.
ദുരന്ത പ്രതിരോധം സൃഷിടിക്കുന്നതിന് മേഖലയിലെ രാജ്യങ്ങള്‍ തോളോട്‌തോള്‍ചേര്‍ന്ന് നിലകൊള്ളണം. നമ്മുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്‍തുണയേകാന്‍ മേഖലാ രാജ്യാന്തര സഹകരണം വഴി സാധിക്കും.
കഴിഞ്ഞവര്‍ഷം നവംബറില്‍ ആദ്യത്തെ ദക്ഷിണേഷ്യന്‍ വാര്‍ഷിക ദുരന്ത നിവാരണ അഭ്യാസം ഇന്ത്യ സംഘടിപ്പിച്ചിരുന്നു. ഇന്ത്യ അടുത്ത് തന്നെ ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിക്കും. ഈ ഉപഗ്രഹത്തിന്റെ കഴിവുകളും മറ്റ് ബഹിരാകാശ സാങ്കേതിക വിദ്യകളും ദുരന്ത നിവാരണത്തില്‍ വന്‍ പിന്‍തുണയേകും ദുരന്ത നിവാരണ മേഖലയില്‍ വിനിയോഗിക്കുന്നതിനായി ഇന്ത്യ അതിന്റെ ബഹിരാകാശ ശേഷി ഏത് രാജ്യത്തിനും നല്‍കാന്‍ തയ്യാറാണ്.
സെഡായി ചട്ടക്കൂട് നാം നടപ്പാക്കാവെ മേഖലാ, രാജ്യാന്തര സഹകരണത്തിനുള്ള പുതിയ അവസരങ്ങളെ നാം സ്വാഗതം ചെയ്യും. ഈ സമ്മേളനം നമ്മുടെ ശ്രമങ്ങളെ ചൈതന്യവത്താക്കുമെന്നും , ഈ സമ്മേളനത്തിന്റെ പരിണിത ഫലങ്ങള്‍ നമ്മുടെ കൂട്ടായ ശ്രമങ്ങള്‍ക്ക് കരുത്തുറ്റ രൂപരേഖ പ്രധാനം ചെയ്യുമെന്നും എനിക്ക് ഉറപ്പുണ്ട്.
നന്ദി.
2015 was a momentous year! Apart from Sendai Framework, international community adopted 2 major frameworks to shape future of humanity: PM
— PMO India (@PMOIndia) November 3, 2016
They are the Sustainable Development Goals and the Paris Agreement on Climate Change: PM @narendramodi
— PMO India (@PMOIndia) November 3, 2016
Over the last two decades, the world and especially our region has undergone many changes– most of them positive: PM @narendramodi
— PMO India (@PMOIndia) November 3, 2016
The Asia-Pacific region has been a global leader in more ways than one: PM @narendramodi
— PMO India (@PMOIndia) November 3, 2016
We in Asia have learnt from disasters: PM @narendramodi
— PMO India (@PMOIndia) November 3, 2016
A quarter century ago, only a handful of Asian nations had national disaster management institutions: PM @narendramodi
— PMO India (@PMOIndia) November 3, 2016
Today, over thirty Asian countries have dedicated institutions leading disaster risk management efforts: PM @narendramodi
— PMO India (@PMOIndia) November 3, 2016
We now have a fully functional Indian Ocean Tsunami Warning System: PM @narendramodi
— PMO India (@PMOIndia) November 3, 2016
Same goes for improvements in cyclone early warning. If we compare impact of cyclone events in 1999 & 2013, we can see progress made: PM
— PMO India (@PMOIndia) November 3, 2016
Let me outline a ten-point agenda for renewing our efforts towards disaster risk reduction: PM @narendramodi
— PMO India (@PMOIndia) November 3, 2016
First, all development sectors must imbibe the principles of disaster risk management: PM @narendramodi
— PMO India (@PMOIndia) November 3, 2016
Second, work towards risk coverage for all–starting from poor households to SMEs to multi-national corporations to nation states: PM
— PMO India (@PMOIndia) November 3, 2016
Third, encourage greater involvement and leadership of women in disaster risk management: PM @narendramodi
— PMO India (@PMOIndia) November 3, 2016
Fourth, invest in risk mapping globally. For mapping risks related to hazards like earthquakes we have accepted standards & parameters: PM
— PMO India (@PMOIndia) November 3, 2016
Fifth, leverage technology to enhance the efficiency of our disaster risk management efforts: PM @narendramodi
— PMO India (@PMOIndia) November 3, 2016
Sixth, develop a network of universities to work on disaster issues: PM @narendramodi
— PMO India (@PMOIndia) November 3, 2016
Seventh, utilize the opportunities provided by social media and mobile technologies: PM @narendramodi
— PMO India (@PMOIndia) November 3, 2016
Eighth, build on local capacity and initiative: PM @narendramodi
— PMO India (@PMOIndia) November 3, 2016
Ninth, opportunity to learn from a disaster must not be wasted. After every disaster there are papers on lessons that are rarely applied: PM
— PMO India (@PMOIndia) November 3, 2016
And tenth, bring about greater cohesion in international response to disasters: PM @narendramodi
— PMO India (@PMOIndia) November 3, 2016
We have to wholeheartedly embrace the spirit of Sendai which calls for an all-of-society approach to disaster risk management: PM
— PMO India (@PMOIndia) November 3, 2016