PM Modi attends Pravasi Bharatiya Divas 2017
Indians abroad are valued not just for their strength in numbers. They are respected for the contributions they make: PM
The Indian diaspora represents the best of Indian culture, ethos and values: PM
Engagement with the overseas Indian community has been a key area of priority: PM
The security of Indian nationals abroad is of utmost importance to us: PM

ആദരണീയരേ, സുഹൃത്തുക്കളേ,

പോര്‍ച്ചുഗീസ് മുന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മഹാനായ നേതാവും ആഗോള വ്യക്തിത്വവുമായിരുന്ന ശ്രീ. മാരിയോ സോറസിന്റെ വിയോഗത്തില്‍ പോര്‍ച്ചുഗീസ് ജനതയെയും സര്‍ക്കാരിനെയും അഗാധമായ അനുശോചനം അറിയിച്ചുകൊണ്ട് തുടങ്ങാന്‍ എന്നെ അനുവദിക്കുക. ഇന്ത്യയ്ക്കും പോര്‍ച്ചുഗലിനും ഇടയിലെ നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിന്റെ ശില്‍പിയായിരുന്നു അദ്ദേഹം. ദുഖത്തിന്‍റെ ഈ വേളയില്‍ ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി പോര്‍ച്ചുഗലിനൊപ്പം നില്‍ക്കുന്നു.

ആദരണീയനായ സുരിനാം വൈസ് പ്രസിഡന്റ് ശ്രീ. മിഖായേല്‍ അശ്വിന്‍ അഥിന്‍,
കര്‍ണ്ണാടക ഗവര്‍ണര്‍ ശ്രീ. വാജുബായി വാല,

കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ.സിദ്ധരാമയ്യ ജി,

ബഹുമാന്യരായ മന്ത്രിമാരേ,

ഇന്ത്യയിലും വിദേശത്തു നിന്നുമുള്ള വിശിഷ്ട വ്യക്തികളേ,

എല്ലാത്തിനും ഉപരിയായി വിദേശ ഇന്ത്യക്കാരുടെ ആഗോള കുടുംബങ്ങളേ.

ഈ പതിനാലാമത് പ്രവാസി ഭാരതീയ ദിവസിലേക്ക് നിങ്ങളെല്ലാവരെയും സ്വാഗതം ചെയ്യുക എന്നത് എനിക്ക് മഹത്തായ ഒരു അഭിമാനമാണ്. ഇന്ന് ഇവിടെ ഞങ്ങള്‍ക്കൊപ്പം ചേരാന്‍ വിദൂര ദേശങ്ങളില്‍ നിന്ന് നിങ്ങള്‍ ആയിരക്കണക്കിനു പേര്‍ യാത്ര ചെയ്ത് എത്തി. ദശലക്ഷക്കണക്കിനു പേര്‍ ഡിജിറ്റല്‍ വേദികള്‍ വഴി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഹാന്മാരായ പ്രവാസികളില്‍ ഒരാളായിരുന്ന മഹാത്മാ ഗാന്ധിയിലേക്ക് ഇന്ത്യയുടെ മടക്കം അടയാളപ്പെടുത്തുന്ന ആഘോഷ ദിനമാണ്.

ഈ സമ്മേളനം നാം ആഘോഷിക്കുന്നത് മനോഹരമായ ബെംഗളൂരു നഗരത്തിലാണ്. ഇത് സംഘടിപ്പിക്കുന്നതിനുള്ള സഹായത്തിനും പ്രയത്‌നത്തിനും ഇതൊരു വലിയ വിജയമാക്കിത്തീര്‍ത്തതിനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജിയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിന് ആകെയും നന്ദി പറയുന്നു.

ആദരണീയനായ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി, സൂരിനാം വൈപ്രസിഡന്റ്, മലേഷ്യയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമുള്ള ബഹുമാന്യരായ മന്ത്രിമാര്‍ എന്നിവരെ ഈ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യാന്‍ എനിക്ക് പ്രത്യേക അഭിമാനമുണ്ട്.

അവരുടെ നേട്ടങ്ങളും അവരുടെ സ്വന്തം സമൂഹങ്ങളിലുംആഗോളതലത്തിലും അവര്‍ സമ്പാദിച്ച പേരും നമുക്ക് മഹത്തായ പ്രചോദനമാണ്.

ലോകത്തെമ്പാടുമുള്ള വിദേശ ഇന്ത്യക്കാരുടെ വിജയവും കീര്‍ത്തിയും ഉദ്യമവും ഇതില്‍ പ്രതിഫലിക്കുന്നു.

30 ദശലക്ഷത്തിലേറെ വിദേശ ഇന്ത്യക്കാര്‍ പുറത്ത് ജീവിക്കുന്നുണ്ട്. അവരുടെ കാലടിപ്പാടുകള്‍ ലോകമെമ്പാടുമുണ്ട്. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെ മൂല്യം നിര്‍ണയിക്കുന്നത് അവരുടെ എണ്ണത്തിലെ ശക്തികൊണ്ട് മാത്രമല്ല. വിഹരിക്കുന്ന മേഖല ഏതായാലും, ഇന്ത്യയ്ക്കും അവര്‍ ജീവിക്കുന്ന വിദേശ രാജ്യങ്ങള്‍ക്കും ലോകമാകെയുള്ള സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള അവരുടെ സംഭാവനകളും അവര്‍ നേടിയ ലക്ഷ്യങ്ങളുമാണ് അവരെ ബഹുമാനിതരാക്കുന്നത്. വിദേശ ഇന്ത്യക്കാര്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ മികച്ച സംസ്‌കാരത്തെയും ആചാരവിചാരങ്ങളെയും മൂല്യങ്ങളെയുമാണ്. അവരുടെ കഠിനാധ്വാനം, അച്ചടക്കം, നിയമവിധേയവും സമാധാനം കാംക്ഷിക്കുന്നതുമായ പ്രകൃതി എന്നിവ വിദേശങ്ങളിലേക്ക് കുടിയേറിയ മറ്റ് സമൂഹങ്ങള്‍ക്ക് മാതൃകയാണ്.

എന്റെ സര്‍ക്കാരും വ്യക്തിപരമായി ഞാനും പ്രവാസി ഇന്ത്യന്‍ സമൂഹത്തെ മുന്‍ഗണനയുടെ ഒരു പ്രധാന മേഖലയായാണ് കണക്കാക്കുന്നത്. യുഎസ്എ, യുകെ, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, യുഎഇ, ഖത്തര്‍, സിംഗപ്പൂര്‍, ഫിജി, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, കെനിയ, മൗറീഷ്യസ്, സെഷല്‍സ്, മലേഷ്യ എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലും സഞ്ചരിക്കുമ്പോള്‍ നമ്മുടെ നൂറായിരക്കണക്കിന് സഹോദരന്മാരെയും സഹോദരിമാരെയും കാണുകയും സംസാരിക്കുകയും ചെയ്തു. നമ്മുടെ സുസ്ഥിരവും സുസജ്ജവുമായ ദീര്‍ഘദൃഷ്ടിയുടെ ഫലം എന്ന നിലയില്‍ ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനവുമായി കൂടുതല്‍ വിശാലമായും ആഴത്തിലും ചേരാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് പുതിയ ഊര്‍ജ്ജവും ഉല്‍സുകമായ സന്നദ്ധതയും ശക്തമായ ചലനാത്മകതയുമുണ്ട്.

പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന 69 ശതലക്ഷത്തിനടുത്ത് ഡോളര്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് മൂല്യവത്തായ സംഭാവനയായി മാറുന്നു.

എന്‍ആര്‍ഐകളും പിഐഒകളും അവരുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ അനിതരസാധാരണമായ സംഭാവനകള്‍ നല്‍കുന്നു.

അവരില്‍ ഉന്നതരായ രാഷ്ട്രീയക്കാരുണ്ട്, ബഹുമാനിതരായ ശാസ്ത്രജ്ഞരുണ്ട്, മികച്ച ഡോക്ടര്‍മാരുണ്ട്, കഴിവുറ്റ വിദ്യാഭ്യാസ വിചക്ഷണരുണ്ട്, സാമ്പത്തിക വിദഗ്ധരുണ്ട്, സംഗീതജ്ഞരുണ്ട്, പ്രശസ്തരായ ജീവകാരുണ്യ പ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, ബാങ്കര്‍മാരുണ്ട്, എന്‍ജിനീയര്‍മാരും അഭിഭാഷകരുമുണ്ട്. ക്ഷമിക്കണം, നമ്മുടെ വിഖ്യാതരായ വിവരസാങ്കേതിക വിദഗ്ധരെക്കുറിച്ച് ഞാന്‍ പരാമര്‍ശിച്ചോ? ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായ 30 പ്രവാസി ഇന്ത്യക്കാര്‍ നാളെ രാഷ്ട്രപതിയില്‍ നിന്ന് അഭിമാനാര്‍ഹമായ പ്രവാസി ഭാരതീയ പുരസ്‌കാരം സ്വീകരിക്കും.

സുഹൃത്തുക്കളേ, പശ്ചാത്തലത്തിനും തൊഴിലിനും അതീതമായി എല്ലാ വിദേശ ഇന്ത്യക്കാരുടെയും ക്ഷേമവും സുരക്ഷയുമാണ് നമ്മുടെ മുന്‍ഗണന. അതിനു വേണ്ടി നമ്മുടെ ഭരണ സംവിധാനങ്ങളുടെ മുഴുവന്‍ സാഹചര്യങ്ങളും നാം ശക്തിപ്പെടുത്തുകയാണ്. അവരുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുന്ന കാര്യത്തിലാകട്ടെ, നിയമോപദേശത്തിന്റെ കാര്യത്തിലാകട്ടെ, വൈദ്യ സഹായത്തിലാകട്ടെ, വീടിന്റെയോ ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുപോകുന്ന കാര്യത്തില്‍പ്പോലുമോ ആകട്ടെ വിദേശത്തുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വം അഭിമുഖീകരിക്കണം എന്ന് എല്ലാ ഇന്ത്യന്‍ എംബസികളോടും ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ ആവശ്യങ്ങളോടുള്ള നമ്മുടെ പ്രതികരണം നിര്‍ണയിക്കുന്നത് പ്രാപ്യത, വൈകാരികത, വേഗത, മടിയില്ലായ്മ എന്നിവയിലാണ്. എംബസികളില്‍ ഏഴ് ദിവസവും 24 മണിക്കൂര്‍ സഹായകേന്ദ്രങ്ങള്‍; ഇന്ത്യക്കാരുമായി ‘ഓപ്പണ്‍ ഹൗസ്’ യോഗങ്ങള്‍; കോണ്‍സുലര്‍ ക്യാമ്പുകള്‍; പാസ്‌പോര്‍ട്ട് സേവനത്തിന് ട്വിറ്റര്‍ സഹായം;വേഗത്തില്‍ പ്രാപ്യമാകാന്‍ സമൂഹ മാധ്യമ വേദികളുടെ വിനിയോഗം എന്നിവ, ”നിങ്ങള്‍ക്ക് ഞങ്ങളെ ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ കൂടെയുണ്ട്” എന്ന കൃത്യമായ സന്ദേശം കൈമാറാന്‍ നാം സ്വീകരിച്ചിരിക്കുന്ന ചില നടപടികളാണ്.

വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷ നമുക്ക് അതിപ്രധാനമാണ്. ഇന്ത്യക്കാര്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ നാം അവരുടെ സുരക്ഷ ഉറപ്പു വരുത്തി രക്ഷപ്പെടുത്തി കൊണ്ടുപോരുന്നു. സമൂഹ മാധ്യമം ഉപയോഗിച്ച് പ്രശ്‌നബാധിതരായ വിദേശ ഇന്ത്യക്കാരെ കണ്ടെത്തുന്നതില്‍ നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീമതി. സുഷമ സ്വരാജ് ജി പ്രത്യേക അനുഭാവവും മികവുമാണ് പ്രകടിപ്പിക്കാറുള്ളത്.

2016 ജൂലൈയിലെ ഓപ്പറേഷന്‍ സങ്കട്‌മോചനു കീഴില്‍ 150 ഇന്ത്യക്കാരെയാണ് 48 മണിക്കൂറിനുള്ളില്‍ ദക്ഷിണ സുഡാനില്‍ നിന്ന് ഒഴിപ്പിച്ച് കൊണ്ടുവന്നത്. അതിനു മുമ്പ് യെമനിലെ സംഘര്‍ഷ സ്ഥിതിയില്‍ നിന്ന് നമ്മുടെ ആയിരക്കണക്കിന് പൗരന്മാരെ മികച്ച ഏകോപനത്തിലൂടെയും സുഗമവും വേഗമേറിയതുമായ നടപടികളിലൂടെ രക്ഷിച്ചു കൊണ്ടുവന്നു. 2014 മുതല്‍ 2016 വരെയുള്ള കഴിഞ്ഞ രണ്ട് വര്‍ഷം അമ്പത്തിനാലോളം രാജ്യങ്ങളില്‍ നിന്ന് തൊണ്ണൂറായിരത്തോളം ഇന്ത്യക്കാരെയാണ് നാം സഹായം ലഭ്യമാക്കി തിരിച്ചെത്തിച്ചത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ നേരിട്ട എണ്‍പതിനായിരത്തിലധികം ഇന്ത്യക്കാരെ ഇന്ത്യന്‍ സമൂഹ ക്ഷേമനിധിയിലൂടെ നാം സഹായിച്ചു.

വിദേശത്തുളള ഇന്ത്യക്കാരില്‍ ആര്‍ക്കും ഭവനം ദൂരെയായിരിക്കരുത് എന്നതാണ് നമ്മുടെ ലക്ഷ്യം. വിദേശത്ത് സാമ്പത്തിക അവസരങ്ങള്‍ ആവശ്യപ്പെടുന്ന തൊഴിലാളികള്‍ക്കു വേണ്ടി പരമാവധി സഹായം ലഭ്യമാക്കുകയും അസൗകര്യങ്ങളിലെന്ന് ഉറപ്പു വരുത്തുകയും ചെയ്യാനാണ് നമ്മുടെ പരിശ്രമം. ഇതിനു വേണ്ടി നാം നമ്മുടെ സവിധാനങ്ങള്‍ സജ്ജമാക്കുകയും ഇന്ത്യക്കാരായ തൊഴിലാളികളുടെ കുടിയേറ്റം സുരക്ഷിതമാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യപ്പെട്ട റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ മുഖേന ഏകദേശം ആറ് ലക്ഷം കുടിയേറ്റക്കാര്‍ക്ക് വിദേശത്ത് ജോലിക്ക് ഓണ്‍ലൈനില്‍ കുടിയേറ്റ യോഗ്യതാപത്രം നല്‍കി. ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ വിദേശ തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.

ഇ- മൈഗ്രേറ്റ്, ”മദദ്” വേദികള്‍ മുഖേന ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ ആവലാതികളും പരാതികളും നിവേദനങ്ങളും ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്നത് തുടരും. ഇന്ത്യയിലെ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ക്കെതിരേ ശക്തമായ നടപടികള്‍ നാം സ്വീകരിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധ ഏജന്റുമാര്‍ക്കെതിരേ കുറ്റവിചാരണയ്ക്ക് സിബിഐയോ സംസ്ഥാന പൊലീസോ അനുമതി നല്‍കുന്നതും; റിക്രൂട്ടിംഗ് ഏജന്റ് നിക്ഷേപിക്കേണ്ട ബാങ്ക് ഗ്യാരന്റി 20 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി വര്‍ധിപ്പിച്ചതും ഈ ദിശയിലുള്ള ചില നടപടികളാണ്. ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികള്‍ മികച്ച സാമ്പത്തിക അവസരങ്ങള്‍ ആസ്വദിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് നാം ഉടനേ ഒരു നൈപുണ്യ വികസന പരിപാടി- പ്രവാസി കൗശല്‍ വികാസ് യോജന- നടപ്പാക്കും. വിദേശത്ത് തൊഴില്‍ തേടുന്ന ഇന്ത്യക്കാരായ യുവജനങ്ങളെയാണ് ഈ ലക്ഷ്യം വയ്ക്കുന്നത്.

സുഹൃത്തുക്കളേ, അഗാധമായും വൈകാരികമായും തങ്ങളുടെ ജന്മനസ്ഥലവുമായി ആത്മബന്ധമുള്ള, ജിര്‍മിതീയ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് നാം ഒരു പ്രത്യേക ഉറപ്പ് നല്‍കുന്നു. നാലോ അഞ്ചോ തലമുറകള്‍ മുമ്പ് വിദേശത്തേക്കു പോയ ഇന്ത്യക്കാരായ ആളുകകള്‍ക്ക് ആ രാജ്യങ്ങളില്‍ ഒരു ഒസിഐ കാര്‍ഡ് നേടാനുള്ള ബുദ്ധിമുട്ടുകളേക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്. അവരുടെ ഉത്കണ്ഠ നാം കണക്കിലെടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുന്നു.

മൗറീഷ്യസിലെ ജിര്‍മിതീയക്കാരുടെ പിന്തുടര്‍ച്ചാവകാശികളെ ഒസിഐ കാര്‍ഡിന് യോഗ്യരാക്കാന്‍ പുതിയ നടപടിക്രമങ്ങളും രേഖാ സംബന്ധമായ ആവശ്യങ്ങളും നടപ്പാക്കിക്കൊണ്ട് നാം തുടക്കമിതായി പ്രഖ്യാപിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. ഫിജി, പുനരേകീകൃത ദ്വീപുകള്‍, സൂരിനാം, ഗയാന, മറ്റ് കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പിഐഒകളുടെ സമാന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്.

കഴിഞ്ഞ പ്രവാസി ഭാരതീയ ദിവസില്‍ അഭ്യര്‍ത്ഥിച്ചതുപോലെ എല്ലാ പിഐഒ കാര്‍ഡ് ഉപയോക്താക്കളും അത് ഒസിഐ കാര്‍ഡാക്കി മാറ്റണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ മാറ്റാനുള്ള സമയപരിധി അവസാനിക്കുന്നത് 2016 ഡിസംബര്‍ 31ല്‍ നിന്ന് 2017 ജൂണ്‍ 30 ആക്കി പിഴയില്ലാതെ നീട്ടിയത് ഞാന്‍ സന്തോഷത്തോടെ അറിയിക്കുന്നു. ഈ വര്‍ഷം ജനുവരി ആദ്യം ഡല്‍ഹി, ബംഗലൂരു വിമാനത്താവളങ്ങളില്‍ തുടക്കമിട്ടുകൊണ്ട്, ഒസിഐകാര്‍ഡ് ഉപയോക്താക്കള്‍ക്കു വേണ്ടി നമ്മുടെ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിക്കും.

സുഹൃത്തുക്കളേ, ഇന്ന് 7 ലക്ഷം ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ അക്കാദമിക പരിപാടികളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്‍ആര്‍ഐകള്‍ക്കും പ്രവാസി ശാസ്ത്ര സമൂഹത്തിനും ഇന്ത്യയില്‍ ഗവേഷണത്തിലും വികസനത്തിലും പങ്കാളികളാകാനും സംഭാവന ചെയ്യാനും സാധിക്കുന്ന വിധത്തില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സന്ദര്‍ശന അനുബന്ധ സംയുക്ത ഗവേഷണ വിഭാഗം അഥവാ ”വജ്ര പദ്ധതി” നടപ്പാക്കുന്നതാണ് അതിലൊന്ന്. ഈ പദ്ധതിക്ക് കീഴില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഒന്നു മുതല്‍ മുന്ന് മാസം വരെ ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാം. അതാകട്ടെ മികച്ച വ്യവസ്ഥകളിലുമായിരിക്കും.

ഇന്ത്യയും പ്രവാസി ഇന്ത്യക്കാരും തമ്മിലുള്ള ബന്ധം നിര്‍ബന്ധമായും രണ്ടു കൂട്ടര്‍ക്കും സുസ്ഥിരവും സമ്പുഷ്ടവുമായിരിക്കണം എന്നാണ് എന്റെ വിശ്വാസം. ഈ ലക്ഷ്യം നേടുന്നതിന്, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ കേന്ദ്രം പ്രവാസി ഇന്ത്യന്‍ സമൂഹത്തിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിദേശത്തെ ഇന്ത്യക്കാരുടെ ആഗോള കുടിയേറ്റം, അനുഭവങ്ങള്‍, പോരാട്ടങ്ങള്‍, നേട്ടങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയുടെ പ്രതീകമായി അതിനെ നമുക്ക് മാറ്റണം. പ്രവാസി ഇന്ത്യന്‍ സമൂഹവുമായുള്ള ഇടപെടലുകള്‍ പുനര്‍നിര്‍വചിക്കുന്നതിന് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രയത്‌നങ്ങള്‍ക്ക് ഉറച്ച രൂപമുണ്ടാക്കാനുള്ള മറ്റൊരു പ്രധാന വേദിയായി ആ കേന്ദ്രം മാറും.

ഇന്ത്യക്കാരായ യുവജനങ്ങള്‍ക്ക് അവരുടെ മാതൃഭൂമി സന്ദര്‍ശിക്കാനും തങ്ങളുടെ ഇന്ത്യന്‍ വേരുകള്‍, സംസ്‌കാരം, പൈതൃകം എന്നിവയുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനും ഇതാദ്യമായി ഈ വര്‍ഷം യുവ പ്രവാസി ഇന്ത്യക്കാരുടെ ആറ് സംഘങ്ങള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാവുന്ന വിധത്തില്‍ ഇന്ത്യയെ അറിയൂ എന്ന സര്‍ക്കാര്‍ പദ്ധതി നാം വികസിപ്പിച്ചു.

ഇവരില്‍ 160 യുവ ഇന്ത്യന്‍ പ്രവാസികള്‍ ഇന്ന് പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആ യുവ പ്രവാസികള്‍ക്ക് ഒരു പ്രത്യേക സ്വാഗതം. നിങ്ങള്‍ അതാതു രാജ്യങ്ങളിലേക്ക് മടങ്ങിയാലും ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തുന്നത് തുടരുമെന്നും നിങ്ങള്‍ എവിടെയായിരുന്നാലും ഇന്ത്യ വീണ്ടും സന്ദര്‍ശിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. യുവ പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി കഴിഞ്ഞ വര്‍ഷം നടത്തിയ ‘ഭാരത് കോ ജാനോ’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ ക്വിസ് പരിപാടിയുടെ ഒന്നാം ഘട്ടത്തില്‍ അയ്യായിരത്തിലേറെ യുവ എന്‍ആര്‍ഐകളും പിഐഒകളും പങ്കെടുത്തു. ഈ വര്‍ഷം രണ്ടാം ഘട്ടത്തില്‍ കുറഞ്ഞത് അമ്പതിനായിരമെങ്കിലും യുവ പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കുന്നത് കാണാനാകും എന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

സുഹൃത്തുക്കളേ, തിരിച്ചുകൊടുക്കേണ്ടാത്ത വിധത്തില്‍ പിഐഒകളും അവരുടെ കമ്പനികളും ട്രസ്റ്റുകളും അവരുടെ ഉടമസ്ഥതയിലുളള പങ്കാളിത്ത സ്ഥാപനങ്ങളും നടത്തുന്ന നിക്ഷേപങ്ങളിലൂടെ ഇപ്പോള്‍ കരുതിവയ്ക്കുന്ന ആഭ്യന്തര നിക്ഷേപം സ്വദേശത്തെ ഇന്ത്യക്കാര്‍ നടത്തുന്ന നിക്ഷേപം പോലെതന്നെ പരിഗണിക്കും. സ്വഛഭാരത് മിഷന്‍, ഡിജിറ്റല്‍ ഇന്ത്യ, ഇന്ത്യയില്‍ നിര്‍മിക്കൂ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിവയാണ് നമ്മുടെ അത്തരം പദ്ധതികള്‍.

നിങ്ങളില്‍ പലരും വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും സഹായിക്കാന്‍ തല്‍പരരാണ്. മറ്റുള്ളവര്‍ക്ക് സ്വഛഭാരതിലും നമാമി ഗംഗേയിലും മറ്റുള്ളവയിലുമുള്ള സംഭാവനകളിലൂടെയുള്ള പിന്തുണ നല്‍കലാകാം കൂടുതല്‍ നന്നായി അനുഭവപ്പെടുന്നത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ സഹായിക്കുന്നതിനോ വിവിധ മേഖലകളില്‍ ശേഷി വികസിപ്പിക്കല്‍ പദ്ധതികളില്‍ സഹായിക്കുന്നതിനോ വേണ്ടി തങ്ങളുടെ മൂല്യവത്തായ സമയവും പരിശ്രമവും സ്വയം സന്നദ്ധമായി ചെലവഴിക്കുന്നതിലാണ് മറ്റു ചിലരുടെ പ്രചോദനം.

പ്രവാസി ഇന്ത്യക്കാരുടെ സമൂഹവുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും നാം സ്വാഗതം ചെയ്യുന്നു. നമ്മള്‍ നടപ്പാക്കുന്ന പ്രധാന പരിപാടികളില്‍ ചിലതിന്റെ തിളക്കം നിങ്ങള്‍ക്ക് കാട്ടിത്തരുന്ന പിബിഡി സമ്മേളനത്തിലെ പ്രദര്‍ശനം സന്ദര്‍ശിക്കാനും നിങ്ങള്‍ക്ക് ഏതുവിധത്തില്‍ ഞങ്ങളുമായി പങ്കാളിയാകാന്‍ കഴിയും എന്ന് കാണാനും കൂടി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ, ഒടുവിലായി, ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമുക്കെല്ലാവര്‍ക്കും പൊതുവായ ഒരു പൈതൃകമുണ്ട് എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്താണ് എന്നതില്‍ കാര്യമില്ലാത്ത വിധം ആ പൊതുവായ ഹൃദയബന്ധത്തില്‍ നാം ശക്തരുമാണ്.

നന്ദി.ജയ് ഹിന്ദ്.