PM Modi inaugurates jungle safari, statue of Pandit Deendayal Upadhyaya and Naya Raipur BRTS project in Chhattisgarh
Despite several challenges Chhattisgarh faced, it has shown the way that it can lead when it comes to development: PM
PM Modi emphasizes extensive scope tourism has in Chhattisgarh
Initiatives of the Centre aimed at improving lives of the people: PM Modi

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഝത്തീസ്ഗഢിലെ നയാ റായ്പൂര്‍ സന്ദര്‍ശിച്ചു. വനയാത്ര നടത്തിക്കൊണ്ട് വനയാത്രാപദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. തുടര്‍ന്ന്, അദ്ദേഹം പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയും ഏകാത്മപഥ് എന്നു പേരിട്ട പ്രധാന നടപ്പാതയും നയാ റായ്പൂര്‍ ബി.ആര്‍.ടി.എസ്. പദ്ധതിയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

'ഹമ്മര്‍ ഝത്തീസ്ഗഢ് യോജന'യില്‍ പങ്കെടുക്കുന്നവരെ പ്രധാനമന്ത്രി കണ്ടു. ഒ.ഡി.എഫ്.

പ്രചരണത്തില്‍ മികവു പുലര്‍ത്തിയ രണ്ടു ജില്ലകളിലെയും 15 ബ്ലോക്കുകളിലെയും ചുമതലപ്പെട്ടവര്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ അദ്ദേഹം വിതരണം ചെയ്തു. ഉജ്വല പദ്ധതി പ്രകാരം പാചകവാതക കണക്ഷനുകളും സൗര്‍ ഉജ്വല പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സൗരോര്‍ജ പമ്പുകളും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി കൈമാറി.

സമാധാനപരമായ രീതിയില്‍ ഛത്തീസ്ഗഢ് ഉള്‍പ്പെടെയുള്ള മൂന്നു സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുമെന്ന് ഉറപ്പുവരുത്തിയതു മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ആണെന്ന് ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു.

ഒരു ചെറിയ സംസ്ഥാനമായിട്ടും ഇത്രയധികം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതിനു ഝത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ. രമണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വികസനത്തിന്റെ നേട്ടങ്ങള്‍ വരുംതലമുറകള്‍ക്കു ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളാണ് ഉള്ളതെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇത് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കു പുതിയ സാമ്പത്തിക സാധ്യതകള്‍ ലഭ്യമാക്കുമെന്ന് അഭിപ്രായപ്പെട്ടു.

കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു നടപടികള്‍ കൈക്കൊണ്ടതിനും ഝത്തീസ്ഗഢിനെ അദ്ദേഹം അഭിനന്ദിച്ചു.

Click here to read full text speech