ഭരണത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റം സാധ്യമാക്കുന്നതിനുള്ള ആശയങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മുന്നില്‍ മൂന്നു സംഘം കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ അവതരിപ്പിച്ചു.
പൗരന്‍മാരെ കേന്ദ്രീകരിച്ചു സേവനങ്ങള്‍ ലഭ്യമാക്കല്‍, ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍, പുതുമ, നിയമങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയ കാര്യങ്ങളാണു ഭരണത്തെക്കുറിച്ചുള്ള അവതരണത്തില്‍ ഉള്‍പ്പെടുത്തിയത്.
ശാസ്ത്ര സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവതരണത്തില്‍ വര്‍ധിക്കുന്ന അവസരങ്ങളും പഠനസൗകര്യ ലഭ്യതയും, തൊഴിലുകളും സ്റ്റാര്‍ട്ടപ്പുകളും, ശാസ്ത്രപ്രവര്‍ത്തനം എളുപ്പമാക്കല്‍ എന്നിവയ്ക്കാണു പ്രാധാന്യം കല്‍പിച്ചിരുന്നത്.
ഊര്‍ജവും പരിസ്ഥിതിയും എന്ന വിഷയത്തിലുള്ള അവതരണത്തില്‍ വിവിധ ഊര്‍ജ സ്രോതസ്സുകളുമായും ഊര്‍ജക്ഷമതയുമായും ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
കേന്ദ്രമന്ത്രിമാരും നിതി ആയോഗ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഭരണവുമായി ബന്ധപ്പെട്ട ഒന്‍പത് അവതരണങ്ങളില്‍ നാലെണ്ണം ഇതുവരെ പൂര്‍ത്തിയായി.
Three groups of secretaries shared presentations on good governance, science & technology, energy & environment. https://t.co/bwtLK0CjkB
— Narendra Modi (@narendramodi) January 4, 2017
We had in depth discussions on citizen centric delivery, digital inclusion & simplification of laws, start ups and energy efficiency.
— Narendra Modi (@narendramodi) January 4, 2017