മഹാത്മഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയ്ക്ക് അദ്ദേഹത്തിന് അര്‍പ്പിക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ഉപഹാരം ശുചിത്വമുള്ള ഒരു ഇന്ത്യയാണ് എന്ന് ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ ശുചിത്വഭാരത ദൗത്യം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിക്കുകയുായി. രാജ്യമെമ്പാടും വ്യാപിക്കേണ്ട ഒരു ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ 2016 ഒക്ടോബര്‍ 2-നാണ് ശുചിത്വഭാരത ദൗത്യത്തിന് ആരംഭം കുറിച്ചത്.
വൃത്തിയും ശുചിത്വവുമുള്ള ഒരിന്ത്യ എന്ന ഗാന്ധിജിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണ്, ദേശവ്യാപകമായ ശുചീകരണ ബഹുജന യജ്ഞത്തിനു നേതൃത്വം വഹിച്ചുകൊണ്ട് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീ നരേന്ദ്ര മോദി നേതൃത്വം വഹിക്കുകയും ചെയ്തു. ചൂല് കൈയിലേന്തി മാലിന്യങ്ങള്‍ നീക്കം ചെയ്തുകൊണ്ട് സ്വഛ്ഭാരത് അഭിയാന്‍ രാജ്യമെമ്പാടുമുള്ള ബഹുജന പ്രസ്ഥാമാക്കി മാറ്റി പ്രധാനമന്ത്രി ജനങ്ങളോട് ഒരിക്കലും പൊതു സ്ഥലങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിരുത്, അത് ചെയ്യാന്‍ മറ്റുള്ളവരെ അനുവദിക്കുകയുമരുതെന്ന് അഭ്യര്‍ത്ഥിച്ചു. തനിക്കൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹം ഒന്‍പത് പേരെ ക്ഷണിച്ചു. പിന്നെ അവര്‍ ഓരോരുത്തരോടും ഒന്‍പതു പേരെ വീതം ക്ഷണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എല്ലാവരെയും അദ്ദേഹ ക്ഷണിച്ചതോടെ സ്വാഛ്ഭാരത് അഭിയാന്‍ ഒരു ദേശീയ പ്രസ്ഥാനമായി മാറുകയായിരുന്നു. അതോടെ ഇന്ത്യയെ വൃത്തിയാക്കാനുള്ള പ്രവൃത്തി ജനങ്ങള്‍ സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തു. രാജ്യമെമ്പാടുമുള്ള പൗരന്മാര്‍ പ്രധാനമന്ത്രിക്കു പിന്നാലെ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെ ഒരിക്കല്‍ മഹാത്മാഗാന്ധി സ്വ്പനം കണ്ട വൃത്തിയുള്ള ഇന്ത്യ നമുക്കു മുന്നില്‍ സാവകാശം രൂപപ്പെടാന്‍ തുടങ്ങി.
പ്രധാനമന്ത്രി തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ജനങ്ങളെ പ്രചോദിപ്പിച്ചു കൊണ്ട് സ്വഛഭാരത സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിച്ചു. വാരണസിയിലും അദ്ദേഹം ഒരു ശുചീകരണ യജ്ഞം നടത്തി.ശുചിത്വ ഇന്ത്യ ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം വാരണസിയില്‍ ഗംഗാനദിക്കരയില്‍ അസിഘട്ടില്‍ ഒരു മണ്‍വെട്ടി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തു. പ്രദേശവാസികളായ അനേകം ആളുകള്‍ പ്രധാനമന്ത്രിക്കൊപ്പം ശുചിത്വ അഭിയാനില്‍ പങ്കാളികളായി ശുചീകരണത്തില്‍ സഹകരിച്ചു. വീടുകളില്‍ വേണ്ടത്ര ശുചിത്വ സംവിധാനങ്ങളുടെ അഭാവം നിമിത്തം ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ് മനസിലാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടയ്ക്കിടെ പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്. സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകള്‍ മുന്നോട്ട് വന്ന് ഈ ജനകീയ ശുചീകരണ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സൈനികര്‍, ബോളിവുഡ് നടന്മാര്‍, കായിക താരങ്ങള്‍, വ്യവസായികള്‍,ആത്മീയ നേതാക്കള്‍ തുടങ്ങി അനേകായിരങ്ങള്‍ ഈ മഹാ പ്രസ്ഥാനത്തില്‍ നിര ചേര്‍ന്നു. ഇന്ത്യയെ ശുചീകരിക്കാന്‍ ഗവണ്‍മെന്റ് വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും, പ്രാദേശിക സാമൂഹിക കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ രാജ്യമെമ്പാടുമുള്ള ദശലക്ഷങ്ങളാണ് ഓരോ ദിവസവും പങ്കാളികളാകുന്നത്. ലഘുനാടകങ്ങള്‍, സംഗീത പരിപാടികള്‍ എന്നിവ വഴി തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രചാരണ പരിപാടികളിലൂടെ ശുചിത്വ ബോധവത്ക്കരണം രാജ്യമെമ്പാടും മുന്നേറുകയാണ്.
ബോളിവുഡ് നടന്മാര്‍ മുതല്‍ ടെലിവിഷന്‍ താരങ്ങള്‍ വരെ മുന്നോട്ടു വന്ന് ഈ സംരംഭത്തില്‍ സജീവ പങ്കാളികളായി. അമിതാഭ് ബച്ചന്‍, അമിര്‍ ഖാന്‍, കൈലാസ് ഖേര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രശസ്തരും എസ്എബി ടെലിവിഷനിലെ താരക് മേത്തയുടെ ഉല്‍ത്ത കഷ്മ എന്ന പരിപാടിയുടെ മുഴുവന്‍ നടീനടന്മാരും ശുചിത്വഭാരതത്തിനായി കൈകോര്‍ത്തു. ഇന്ത്യ ശുചിത്വ സംരംഭത്തിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍, സാനിയമിര്‍സ, സൈന നെഹ്‌വാള്‍, മേരി കോം തുടങ്ങിയ കായിക താരങ്ങള്‍ നല്‍കിയ സംഭാവനകളും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
രാജ്യമെമ്പാടുമുള്ള പൗരന്മാര്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ എടുത്തു കാണിക്കുന്നതിന് ശുചിത്വ ഭാരതത്തിനൊപ്പം ആരംഭിച്ചതാണ് എന്റെ ശുചിത്വ ഇന്ത്യ പദ്ധതി.
ജനങ്ങളുടെ പൂര്‍ണമായ പിന്തുണയും സഹകരണവും ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ജന ആന്തോളന്‍ ആയി സ്വച്ഛ്ഭാരത് അഭിയാന്‍ മാറിക്കഴിഞ്ഞു. ഇന്ത്യയെ മാലിന്യവിമുക്തമാക്കുക എന്ന പ്രതിജ്ഞയുമായി വന്‍ തോതിലാണ് പൗരന്മാര്‍ മുന്നോട്ടു വന്ന് ഇതുമായി സഹകരിക്കുന്നത്. ചൂലുമെടുത്ത് തെരുവുകള്‍ വൃത്തിയാക്കുക, ചപ്പു ചവറുകള്‍ നീക്കം ചെയ്യുക, ശുചിത്വത്തില്‍ ശ്രദ്ധിക്കുക, ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍്ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ ഭാരത് അഭിയാനു ശേഷം ആളുകളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. ദൈവത്വത്തിനു തൊട്ടുത്തുള്ളതാണ് ശുചിത്വം എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ആളുകള്‍ ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ശുചിത്വ മിഷനില്‍ ജനങ്ങള്‍ നല്‍കുന്ന സഹകരണത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രീ നരേന്ദ്ര മോദി എപ്പോഴും തുറന്ന് അഭിനന്ദിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാരാണസിയിലെ മിഷന്‍ പ്രഭുഘട്ട് എന്ന സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരെയും, ദര്‍ശിക സംഘ്, ടെംസുടുള ഇംസോങ് എന്നിവയുടെ പരിശ്രമങ്ങളെയും ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
രാജ്യമെമ്പാടുമുള്ള പൗരന്മാര്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളെ എടുത്തു കാണിക്കുന്നതിന് ശുചിത്വ ഭാരതത്തിനൊപ്പം ആരംഭിച്ചതാണ് എന്റെ ശുചിത്വ ഇന്ത്യ പദ്ധതി.
ജനങ്ങളുടെ പൂര്‍ണമായ പിന്തുണയും സഹകരണവും ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ജന ആന്തോളന്‍ ആയി സ്വച്ഛ്ഭാരത് അഭിയാന്‍ മാറിക്കഴിഞ്ഞു. ഇന്ത്യയെ മാലിന്യവിമുക്തമാക്കുക എന്ന പ്രതിജ്ഞയുമായി വന്‍ തോതിലാണ് പൗരന്മാര്‍ മുന്നോട്ടു വന്ന് ഇതുമായി സഹകരിക്കുന്നത്. ചൂലുമെടുത്ത് തെരുവുകള്‍ വൃത്തിയാക്കുക, ചപ്പു ചവറുകള്‍ നീക്കം ചെയ്യുക, ശുചിത്വത്തില്‍ ശ്രദ്ധിക്കുക, ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍്ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ ഭാരത് അഭിയാനു ശേഷം ആളുകളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. ദൈവത്വത്തിനു തൊട്ടുത്തുള്ളതാണ് ശുചിത്വം എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടാണ് ആളുകള്‍ ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.
നഗരങ്ങളില്‍ സ്വഛ്ഭാരത് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വീടുകളോടനുബന്ധിച്ചും പൊതുസ്ഥലങ്ങളിലും ശുചിമുറികള്‍ നിര്‍മ്മിക്കുക, ഖരമാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നീ കാര്യങ്ങളിലാണ്. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ഊന്നല്‍ പരസ്പര ആശയ വിനിമയം, ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനാണ്. ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം 2000 രൂപയില്‍ നിന്ന് 10000 വും 12000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്.