ഇന്ത്യക്ക് ഒളിഞ്ഞുകിടക്കുന്ന സംരംഭകത്വ ഊര്‍ജ്ജം വന്‍തോതിലുണ്ടെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു, അത് നമ്മെ തൊഴില്‍ തേടുന്നവര്‍ എന്നതിനേക്കാള്‍ തൊഴില്‍ നല്‍കുന്നവരാക്കി സജ്ജമാക്കും.
- നരേന്ദ്ര മോദി
സംരംഭകത്വത്തിന് പ്രോല്‍സാഹനം നല്‍കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇന്ത്യയിലെ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നാല് തൂണുകളെ അടിസ്ഥാനപ്പെടുത്തിയാണ് 'ഇന്ത്യയില്‍ നിര്‍മിക്കൂ'; പ്രയത്‌നം, ഉല്പാദനം എന്നിവ മാത്രമല്ല മറ്റു മേഖലകളും അതിലുണ്ട്.
പുതിയ പ്രക്രിയ: സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്ന നിലയില്‍ 'ഇന്ത്യയില്‍ നിര്‍മിക്കൂ' അംഗീകരിച്ചിരിക്കുന്നത് 'വ്യാപാര നടത്തിപ്പ് വേഗത്തിലാക്കുക'എന്നതാണ്.
പുതിയ അടിസ്ഥാന സൗകര്യം: വ്യവസായ വളര്‍ച്ചയ്ക്ക് ആധുനികവും അനായാസവുമായ അടിസ്ഥാന സൗകര്യത്തിന്റെ ലഭ്യത വളരെ പ്രധാനപ്പെട്ടതാണ്. ആധുനിക അതിവേഗ വിവരവിനിമയം,സംയോജിത സജ്ജീകരണങ്ങള്‍ എന്നിവയോടു കൂടിയ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി അടിസ്ഥാനസൗകര്യം നല്‍കുന്നതിന് വ്യാവസായിക ഇടനാഴികളും സ്മാര്‍ട് സിറ്റികളും വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
പുതിയ മേഖലകള്‍: എല്ലാ ഗുണഭോക്താക്കളും ഉള്‍പ്പെടെ അവര്‍ക്ക് പങ്കുവയ്ക്കാന്‍ ഉല്പാദനം, അടിസ്ഥാന സൗകര്യം, സേവന പ്രവര്‍ത്തനങ്ങള്‍, വിശദമായ വിവരങ്ങള്‍ എന്നിവയില്‍ 25 മേഖലകള്‍ 'ഇന്ത്യയില്‍ നിര്‍മിക്കൂ' കണ്ടെത്തിയിട്ടുണ്ട്.
പുതിയ മനോഭാവം: വ്യവസായമേഖല സര്‍ക്കാരിനെ കാണുന്നത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ എന്ന നിലയിലാണ്. സര്‍ക്കാര്‍ എങ്ങനെ വ്യവസായങ്ങളുമായി ആശയവിനമയം നടത്തുന്നു എന്നതില്‍ ഒരു സമൂല മാറ്റം 'ഇന്ത്യയില്‍ നിര്‍മിക്കൂ' ലക്ഷ്യമിടുന്നു. വേഗത്തിലാക്കുന്നവര്‍ എന്ന നിലയിലാണ് സര്‍ക്കാരിന്റെ സമീപനം, നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ എന്ന നിലയിലല്ല.
സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിന് ഒരു ത്രിതല നയസമീപനം സര്‍ക്കാര്‍ നടപ്പാക്കുന്നു. അനുമതി, മൂലധനം, നിയമപാലന കരാര്‍ ( Compliances, Capital & Contract Enforcement) എന്നിങ്ങനെ മൂന്ന് 'സി'കള്‍ അടിസ്ഥാനമാക്കിയുള്ളതാണ് അത്.
അനുമതി
'വ്യവസായ നടത്തിപ്പ് വേഗത്തിലാക്കലില്‍' ലോകബാങ്ക് റാങ്കിംഗില്‍ നൂറ്റിമുപ്പതാമത് എത്തുന്ന വിധത്തില്‍ ഇന്ത്യ അതിവേഗ കുതിപ്പിലാണ്. പുതിയ ഒരു വ്യവസായം തുടങ്ങുക എന്നത് ഇന്ന് മുമ്പെന്നത്തേക്കാള്‍ എളുപ്പമാണ്. അനാവശ്യ തടസങ്ങള്‍ ഒഴിവാക്കുകയും ആവശ്യമായ എല്ലാ അനുമതികളും ഓണ്‍ലൈന്‍ മുഖേന നല്‍കുകയും ചെയ്യും.
വ്യവസായ ലൈസന്‍സ്, വ്യവസായ സംരംഭക പത്രം എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള പ്രക്രിയ ഓണ്‍ലൈനിലാക്കുകയും 24 x 7 അടിസ്ഥാനത്തില്‍ ഈ സേവനം സംരംഭകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഇരുപതോളം സേവനങ്ങള്‍ സംയോജിപ്പിക്കുകയും സര്‍ക്കാരിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതികള്‍ നല്‍കുന്നതിന് ഒരു ഏകജാലക പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
മൂലധനം:
കോര്‍പറേറ്റ് അല്ലാത്ത 58 ദശലക്ഷത്തോളം സംരഭങ്ങള്‍ഇന്ത്യയില്‍ 128 ദശലക്ഷം തൊഴിലുകള്‍ നല്‍കി. ഇതില്‍ 60% ഗ്രാമീണ മേഖലകളിലാണ്. 40% പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ഉടമസ്ഥതയിലുള്ളവയും 15% പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ ഉടമസ്ഥതയിലുള്ളവയുമാണ്. എന്നാല്‍ അവരുടെ മുടക്കുമുതലില്‍ ബാങ്ക് വായ്പകളുടെ പങ്ക് കുറവാണ്. അവരില്‍ ഭൂരിപക്ഷത്തിനും ഒരു ബാങ്ക് വായ്പയും ലഭിച്ചിട്ടില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സമ്പദ്ഘടനയിലെ കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയ്ക്ക് ഏറ്റവും കുറച്ച് വായ്പയാണ് ലഭിക്കുന്നത്. ഈ സ്ഥിതി മാറ്റാന്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി മുദ്രാ യോജനയും മുദ്രാ ബാങ്കും തുടങ്ങി.
ഭൂമി ഈട് നല്‍കാതെ കുറഞ്ഞ പലിശ നിരക്കില്‍ ചെറുകിട സംരഭങ്ങള്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് തുടങ്ങിയത്. നടപ്പാക്കി കുറഞ്ഞ കാലയളവിനുള്ളില്‍ത്തന്നെ ഏകദേശം 1.18 വായ്പകളിലായി 65,000 കോടിയോളം രൂപ നല്‍കിക്കഴിഞ്ഞു. 50000 രൂപയില്‍ താഴെയുള്ള വായ്പകള്‍ ലഭിക്കുന്നവരുടെ എണ്ണത്തില്‍ 2015 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ,മുന്‍വര്‍ഷത്തേക്കാള്‍ 555% വളര്‍ച്ചയുണ്ടായി.
നിയമപാലന കരാര്‍:
മെച്ചപ്പെട്ട നിയമപാലന കരാര്‍ സാധ്യമാക്കാന്‍ മാധ്യസ്ഥ്യം ലളിതവും വേഗത്തിലുള്ളതുമാക്കി മാറ്റുന്നതിന് മാധ്യസ്ഥ നിയമത്തില്‍ മാറ്റം വരുത്തി. കേസുകള്‍ തീര്‍പ്പാക്കുന്നതിനും തീരുമാനങ്ങള്‍ വേഗത്തിലാക്കാന്‍ ട്രൈബ്യൂണലുകള്‍ ശക്തിപ്പെടുത്തുന്നതിനും നിയമത്തില്‍ സമയക്രമം നിര്‍ബന്ധമാക്കും.
വ്യവസായങ്ങള്‍ അവസാനിപ്പിക്കുന്നത് വേഗത്തിലാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഒരു ആധുനിക പാപ്പരത്വ ക്രമം നടപ്പാക്കും.