US Congressional Delegation calls on the Prime Minister
PM Modi shares India's commitment to further strengthen ties with the US

അമേരിക്കന്‍ പ്രതിനിധി സഭയിലെ രണ്ട് കക്ഷികളിലുംപെട്ട 26 അംഗങ്ങളടങ്ങുന്ന ഒരു പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ ഇന്ന് സന്ദര്‍ശിച്ചു.

അമേരിക്കല്‍ പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു. പുതിയ അമേരിക്കന്‍ ഭരണകൂടവും പ്രതിനിധി സഭയും നിലവില്‍ വന്നതിന് ശേഷമുള്ള ഉഭയകക്ഷി വിനിമയങ്ങള്‍ക്കുള്ള ഒരു ശുഭശകുനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പുമായുള്ള തന്റെ സകാരാത്മക സംഭാഷണങ്ങളെ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ആഴത്തില്‍ വളര്‍ന്ന ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ -യു.എസ്. സഖ്യത്തിന് പ്രതിനിധി സഭയിലെ ഇരു കക്ഷികളും നല്‍കുന്ന കരുത്തുറ്റ പിന്തുണയില്‍ അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖലകള്‍ സംബന്ധിച്ച കാഴ്ചപ്പാട് പ്രധാനമന്ത്രി പങ്കുവച്ചു. വര്‍ഷങ്ങളായി രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള വര്‍ദ്ധിച്ച ബന്ധപ്പെടല്‍ പരസ്പര സമൃദ്ധിക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സമ്പദ്ഘടനയും സമൂഹവും പോഷിപ്പിക്കുന്നതില്‍ ഇന്ത്യന്‍ നൈപുണ്യത്തിന്റെ പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൈപുണ്യമുള്ള പ്രൊഫണലുകളുടെ നീക്കം സംബന്ധിച്ച് സന്തുലിതവും പരാവര്‍ത്തകവും ദീര്‍ഘ വീക്ഷണത്തോട് കൂടിയതുമായ ഒരു കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.