പുത്തൻ സാങ്കേതികവിദ്യകളുപയോഗിച്ച് ആധുനിക അടിസ്ഥാനസൗകര്യങ്ങൾ നിർമ്മുന്നതിനാണ് എനൽഡി.എ. സർക്കാർ ഊന്നൽ നൽകുന്നതെന്ന് ലോക്സഭയിൽ സംസാരിക്കവേ ശ്രീ നരേന്ദ്രമോദി പറഞ്ഞു. എൻ.ഡി.എ. സർക്കാരിൻ്റെ കീഴിൽ എങ്ങനെയാണ് ദ്രുതഗതിയിൽ റോഡുകൾ നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “പ്രധാനമന്ത്രി ഗ്രാണീണസഡക് യോജക്കുകീഴിൽ മുൻപ് യു.പി.എ. സർക്കാരിൻ്റെ കാലത്ത് വെറും 69 കിലോമീറ്റർ റോഡുകൾ മാത്രമായിരുന്നു നിർമ്മിച്ചിരുന്നത്. എന്നാൽ ഞങ്ങൾ അധികാരത്തിലെത്തിയതിനുശേഷം 111 കിലോമീറ്റർ റോഡുകൾ നിമ്മിക്കുകയും അതിൻ്റെ ഭൂപടനിർമ്മിതിക്കായി പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്തു ” എന്ന് ശ്രീ മോദി പറഞ്ഞു.