മോഡി കുർത്തയ്ക്ക് ഐതിഹാസികമായ അനുയായികൾ ജനങ്ങൾക്കിടയിൽ ഉണ്ടെങ്കിലും ഏറെ ഘോഷിക്കപെട്ട ഈ ശൈലീ പ്രസ്താവനയുടെ ഉൽപ്പത്തി വളരെ ലളിതമാണ്.
മോദി കുർത്തയുടെ ഉത്ഭവത്തെ കുറിച്ച് പ്രധനമന്ത്രി പറഞ്ഞു :
" ആർ എസ് എസിലും ബി ജെ പി യിലുമുള്ള എന്റെ ജോലി വ്യാപകമായ യാത്രകൾ മാത്രമല്ല , യാതൊരു നിശ്ചയവുമില്ലാത്തതും പീഡിപ്പിക്കുന്ന തരത്തിലുള്ള സമയപ്പട്ടികയും ഉൾപ്പെടുന്നതാണ്. സ്വന്തം വസ്ത്രങ്ങൾ തനിയെ നനച്ചിരുന്ന ഒരാളെന്ന നിലയ്ക്ക് ഒരു മുഴുക്കൈയ്യൻ കുർത്ത നനയ്ക്കുക എന്നത് ദുഷ്കരവും സമയം കളയുന്നതുമായതിനാൽ കുർത്തകൾ അരക്കൈയാക്കാൻ ഞാൻ തീരുമാനിച്ചു.
അങ്ങനെയാണ് മോദി കുർത്ത ജനിച്ചത് !
കാലം പുരോഗമിക്കവെ , പ്രത്യേകിച്ച് അടുത്തിടെ ഏതാനും വർഷങ്ങളായി മോദി കുർത്ത ലോകമെങ്ങും പ്രശസ്തമായി . മോദി മുഖം മൂടികൾ , തൊപ്പികൾ , ബാഡ്ജുകൾ ,തുടങ്ങി ചോക്ലേറ്റുകൾ വരെയുള്ള സാധനങ്ങൾ പലപ്പോഴും ഇറങ്ങിയെങ്കിലും , പരുപരുത്ത, നിറമുള്ള, ലളിത്യമുള്ള , സുഭാഗമായ മോദി കുർത്തയോളം അവയൊന്നും ജനകീയമായില്ല.