ഒരുകാലത്ത് ഇന്ത്യയുടെ മൊത്തം ജനാധിപത്യവും ഒരു കുടുംബത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയായിരുന്നു എന്ന് ലോക്സഭയിൽ പ്രസിഡൻ്റിൻ്റെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനും ലക്ഷക്കണക്കിനുപേരെ തടവിലാക്കിയതിനും ലോക്സഭയിൽ അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു. “ജനശക്തിയാണ് ജനാധിപത്യത്തെ രക്ഷിച്ചത്. അതേ ജനശക്തി മൂലമാണ് ഒരു പാവപ്പെട്ട കുടുംബത്തിൽനിന്നുള്ളയാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി ആവാനായത്” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Login or Register to add your comment