PM Modi lays Foundation Stone for Super Speciality Hospitals, Cancer Centre
PM Modi inaugurates new Trade Facilitation Centre and Crafts Museum
Blessings of the people are like the blessings of Almighty: PM Modi

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസി സന്ദര്‍ശിച്ചു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ക്യാന്‍സര്‍ സെന്ററിനും ബി.എച്ച്.യുവില്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കും അദ്ദേഹം തറക്കല്ലിട്ടു.

വൈദ്യശാസ്ത്രത്തില്‍ സാങ്കേതികവിദ്യയുടെ സ്ഥാനം വര്‍ധിച്ചുവരികയാണെന്നും ഏറ്റവും മെച്ചപ്പെട്ട ചികില്‍സാ സംവിധാനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറെടുത്തുവരികയാണെന്നും ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക്, വിശിഷ്യ ദരിദ്രര്‍ക്ക്, കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

125 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ തനിക്കു വിശ്വാസമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കാര്‍ സ്വാര്‍ഥരല്ലെന്നും ജനങ്ങള്‍ നല്‍കുന്ന അനുഗ്രഹം ദൈവം നല്‍കുന്ന അനുഗ്രഹത്തിനു സമാനമാണെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. യുവാക്കള്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലേക്കു തിരിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഐ.പി.ഡി.എസ്., ഹൃദയ് പദ്ധതികള്‍ക്കു കീഴില്‍ നടന്നുവരുന്ന ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന ജോലിയും പരമ്പരാഗത രീതിയില്‍ വിളക്കുകള്‍ സജ്ജമാക്കുന്ന ജോലിയും കബീര്‍നഗറിലെത്തി നേരില്‍കണ്ട പ്രധാനമന്ത്രി, പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ഇവിടെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.

 പിന്നീട് ഡി.എല്‍.ഡബ്ല്യു. ഗ്രൗണ്ടില്‍ ഇ.എസ്.ഐ.സി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് അദ്ദേഹം തറക്കല്ലിട്ടു.

തുടര്‍ന്ന് സുഗമ വ്യാപാര സഹായകേന്ദ്രവും കരകൗശല മ്യൂസിയവും ഉദ്ഘാടനം ചെയ്തു