സോംനാഥ് ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നു . ട്രസ്റ്റ് ചെയർമാൻ ശ്രീ. കേശുഭായ് പട്ടേലിന് സുഖമില്ലാത്തത് മൂലം , ശ്രീ. ൽ.കെ.അദ്വാനി യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി , ശ്രീ .ഹർഷവർധൻ ന്യോത്തിയ , ശ്രീ. പി.കെ. ലാഹിരി തുടങ്ങിയവരും ട്രസ്റ്റി കളെന്ന നിലയിൽ യോഗത്തിൽ പങ്കെടുത്തു .
പുതുതായി നിയമിതനായ ട്രസ്റ്റി ശ്രീ. അമിതഭായ് ഷായെ യോഗം സ്വാഗതം ചെയ്തു.
സോംനാഥിനെ ഒരു പുരാതന പൈതൃക സ്മാരകമായും ഒരു വിനോദസഞ്ചാര കേന്ദ്രമായും വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
സോംനാഥ് സന്ദർശിക്കുന്ന ഭക്തജനങ്ങൾക്കുള്ള വികസന പദ്ധതികൾ ട്രസ്റ്റ് അവലോകനം ചെയ്തു .
ഏതാണ്ട് ഒരു കോടി തീർത്ഥ യാത്രികർ എത്തുന്നതിന് സോംനാഥ് അടുത്ത് തന്നെ സാക്ഷ്യം വഹിക്കുമെന്നതിനാൽ സർവതോമുഖമായ വികസനത്തിന് അത്യധുനിക അടിസ്ഥാനസൗകര്യങ്ങൾ വിഭാവനം ചെയ്യണമെന്ന് ട്രസ്റ്റികൾ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ സോംനാഥിന് രണ്ടു ദശലക്ഷതിലധികം ഫോളോവേഴ്സുണ്ട്.
ചരിത്രത്തിന്റെ നഷ്ടമായ കണ്ണികൾ കണ്ടെത്തുന്നതിന് സ്ഥലങ്ങൾ ഖനനം ചെയ്യാനും പ്രധാനമന്ത്രി നിർദേശിച്ചു .
പരമാവധി പ്രദേശങ്ങൾ സി സി ടി വി യുടെ നിരീക്ഷണ ശൃംഖലയിൽ കൊണ്ടുവരണമെന്നും അദ്ദേഹം നിർദേശിച്ചു.