PM's telephonic conversation with Australian PM

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ശ്രീ. മാല്‍ക്കം ടേണ്‍ബുള്ളിനെ ടെലിഫോണില്‍ വിളിച്ച് ദീപാവലി ആശംസകള്‍ അറിയിച്ചു. ഇന്ത്യന്‍ വംശജനായ മന്‍മീത്ത് അലീഷേയറിനെ ഓസ്‌ട്രേലിയയില്‍ അടുത്തിടെ ദാരുണമായി കൊലപ്പെടുത്തിയതില്‍ ഇന്ത്യ ഒട്ടുക്കുള്ള ആശങ്ക പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു.

കൊലപാതകത്തില്‍ നടുക്കം പ്രകടിപ്പിച്ച പ്രധാനമന്ത്രി ടേണ്‍ബുള്‍ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.

അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി ടേണ്‍ബുള്ളിനോട് ആവര്‍ത്തിച്ചു.