Today, the world is at an inflection point where technology advancement is transformational: PM Modi
Vital that India & the UK, two countries linked by history, work together to define the knowledge economy of the 21st century: PM Modi
India is now the fastest growing large economy with the most open investment climate: PM Narendra Modi
Science, Technology and Innovation are immense growth forces and will play a very significant role in India-UK relationship: PM
India and UK can collaborate in ‘Digital India’ Program and expand information convergence and people centric e-governance: PM

അഭിവന്ദ്യയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ,

എന്റെ സഹപ്രവര്‍ത്തകന്‍ ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍, സിഐഐ അധ്യക്ഷന്‍ ഡോ.നൗഷാദ് ഫോര്‍ബ്‌സ്, അക്കാദമിക രംഗത്തുനിന്നുള്ള വിശിഷ്ടവ്യക്തികളെ, വിഖ്യാത ശാസ്ത്രജ്ഞരെ,സാങ്കേതിക വിദഗ്ധരെ, ഇന്ത്യയിലെയും യുകെയിലെയും വ്യവസായ പ്രമുഖരെ ,സഹോദരീ സഹോദരന്മാരേ

 

1. ഇന്ത്യാ -ബ്രിട്ടണ്‍ സാങ്കേതിക ഉച്ചകോടി 2016നെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
2. ഇന്ത്യയ്ക്കും ബ്രിട്ടണും ഇടയിലുള്ള സൗഹൃദം സുദൃഢമാക്കാന്‍ ടെക് ഉച്ചകോടി നടത്തുക എന്നത്കഴിഞ്ഞ വര്‍ഷം നവംബറില്‍ ഞാന്‍ യൂ.കെ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ ആശയമാണ്. 2016 ‘ വിദ്യാഭ്യാസ, ഗവേഷണ, നവീനാശയ രംഗങ്ങളിലെ ഇന്ത്യാ -ബ്രിട്ടണ്‍ വര്‍ഷമായി കൊണ്ടാടുന്ന സാഹചര്യത്തില്‍ ഇതിന് അതീവ പ്രാധാന്യവുമുണ്ട്.
3. ആദരണീയയായ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പങ്കെടുക്കുന്നത് ഈ ചടങ്ങിന് ഒരു പ്രത്യേക അംഗീകാരമാണ്. മാഡം പ്രധാനമന്ത്രീ, ഇന്ത്യ താങ്കളുടെ ഹൃദയവുമായി വളരെ അടുത്താണുള്ളതെന്നും താങ്കള്‍ ഇന്ത്യയുടെ മികച്ച സുഹൃത്താണെന്നും എനിക്ക് ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞ ദിവസമാണല്ലോ ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് താങ്കള്‍ സ്വന്തം വീട്ടില്‍ ദീപാവലി ആഘോഷിച്ചത്.
4. ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്കുള്ള പ്രതിബദ്ധത ഇന്ന് ഇവിടുത്തെ സാന്നിധ്യത്തിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ചിരിക്കുകയാണ്. താങ്കളുടെ രാജ്യത്തിന്റെ സമീപസ്ഥ അയല്‍രാജ്യങ്ങളിലേയ്ക്ക് ആദ്യമായി നടത്തുന്ന ഉഭയകക്ഷി യാത്ര ഇന്ത്യയിലേക്കായി എന്നത് ഞങ്ങള്‍ക്കുള്ള ഒരു ബഹുമതിയാണ്. താങ്കള്‍ക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നു.
5. സാങ്കേതിക വിദ്യയുടെ പരിണാമ ദശയായതിനാല്‍ ലോകം അതീവ നിര്‍ണായകമായ കാലത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ചരിത്രപരമായി ബന്ധപ്പെട്ടുകിടക്കുന്ന ഇന്ത്യയും ബ്രിട്ടണും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിജ്ഞാന സമ്പദ്ഘടന നിര്‍ണയിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത് നിര്‍ണായകമാണ്.
6. സമകാലിക ആഗോള പരിതസ്ഥിതിയില്‍ വ്യാപാര, വാണിജ്യ മേഖലകളെ നേരിട്ടു ബാധിക്കുന്ന നിരവധി സാമ്പത്തിക വെല്ലുവിളികള്‍ നമ്മള്‍ രണ്ട് രാജ്യങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ,നമുക്കൊന്നിച്ചു നിന്ന് നമ്മുടെ ശാസ്ത്രരംഗത്തെ ശക്തിയും സാങ്കേതികക്കരുത്തും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിനിയോഗിക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
7. ഇന്ത്യ ഇപ്പോള്‍ വിപുലമായ നിക്ഷേപാനുകൂല അന്തരീക്ഷത്തോടു കൂടി അതിവേഗം വളരുന്ന വലിയ സമ്പദ്ഘടനയാണ്. ഞങ്ങളുടെ നവീന സംരംഭകരും കഴിവുള്ള തൊഴില്‍ശക്തിയും ഗവേഷണ വികസന മികവുകളും വലിയ വിപണികളുമായും ജനസംഖ്യാപരമായ നേട്ടങ്ങളും വര്‍ധിച്ചുവരുന്ന സാമ്പത്തിക മല്‍സരങ്ങളുമായും കൂടിച്ചേര്‍ന്ന് ആഗോള സമ്പദ്ഘടനയ്ക്ക് പുതിയ വളര്‍ച്ചാ സ്രോതസുകള്‍ ഉറപ്പു നല്‍കുന്നു.
8. അതുപോലെ തന്നെ, ബ്രിട്ടണും സമീപകാലത്ത് അനിതരസാ
ധാരണമായ വളര്‍ച്ചയാണു കാഴ്ചവയ്ക്കുന്നത്. അത് അക്കാദിക ഗവേഷണങ്ങളിലും സാങ്കേതിക രംഗത്തെ പുതുപരീക്ഷണങ്ങളിലും പ്രകടമാണ്.
9. രണ്ടിടത്തെയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഉഭയകക്ഷി വ്യാപാരത്തിന്റെ തോത് ഒരുപോലെ നിലനില്‍ക്കുകയും ദിശാബോധം ശക്തമാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ബ്രിട്ടണിലെ ഏറ്റവും വലിയ നിക്ഷേപകരാണ്, ബ്രിട്ടണാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ ജി20 നിക്ഷേപകരുമാണ്. ഇരു രാജ്യങ്ങളും പരസ്പരം രണ്ടുസമ്പദ്ഘടനകളിലും വന്‍തോതില്‍ തൊഴിലുണ്ടാകുന്നതിനെ പിന്തുണയ്ക്കുന്നു.
10. നിലവില്‍ ഇന്ത്യയും യുകെയും തമ്മില്‍ ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നിലനില്‍ക്കുന്ന സഹകരണം ‘ ഉയര്‍ന്ന ഗുണനിവാരവും’ ‘ ഉയര്‍ന്ന ഫലപ്രാപ്തിയും’നല്‍കുന്ന ഗവേഷണ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ‘ ന്യൂട്ടണ്‍-ഭാഭ’ പദ്ധതി പ്രകാരം അടിസ്ഥാന ശാസ്ത്ര മേഖലയില്‍ വിപുലമായ സഹപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നു പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ശാസ്ത്രത്തിലൂടെ സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഉതകുന്നതായിരിക്കും അത്.
11. ഒരേസമയം, നമ്മുടെ ശാസ്ത്രസമൂഹങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് പുതിയ വാക്‌സിനുകള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുകയും പുതിയ സ്മാര്‍ട്ട് ഉപകരണങ്ങള്‍ കണ്ടുപിടിക്കുകയും ശുദ്ധ ഊര്‍ജ്ജത്തിനുവേണ്ടിയും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനും മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിക്കുകയും കാര്‍ഷികമേഖലയിലും ഭക്ഷ്യസുരക്ഷയിലും ഉള്‍പ്പെടെ ധാന്യ ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
12. സൗരോര്‍ജ്ജ രംഗത്ത് 10 ദശലക്ഷം പൗണ്ട് സംയുക്ത നിക്ഷേപമുള്ള ശുദ്ധ ഊര്‍ജ്ജ, ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യാ- യൂ.കെ കരാറിന് നാം സമ്മതിച്ചു കഴിഞ്ഞു.
13. പ്രതിരോധ ചികില്‍സയ്ക്ക് സമഗ്ര സമീപനം ഉറപ്പാക്കുന്നതിന് ആധുനിക ശാസ്ത്ര പരിശോധനകള്‍ക്കൊപ്പം വിപുലമായ പരമ്പരാഗത അറിവിനെയും അടിസ്ഥാനമാക്കുന്നതില്‍ ഇന്ത്യക്കും ബ്രിട്ടണും പങ്കാളികളാകാവുന്നതാണ് എന്ന് എനിക്ക് തോന്നുന്നു. നാം അഭിമുഖീകരിക്കുന്ന പല ആധുനിക ജീവിത ശൈലീ രോഗങ്ങളെയും അഭിമുഖീകരിക്കാന്‍ ഇത് സഹായകമാകു.
14. വ്യാവസായിക ഗവേഷണത്തില്‍ യൂ.കെയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം നമ്മുടെ ഏറ്റവും ഗംഭീര പരിപാടികളിലൊന്നാണ്. സിഐഐയും ശാസ്ത്ര, സാങ്കേതിക വകുപ്പും ഇന്നവേറ്റ്-യൂ.കെയും ചേര്‍ന്ന ഗ്ലോബല്‍ ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി അലയന്‍സ് അഥവാ gita പ്ലാറ്റ്‌ഫോം കമ്പ്യൂട്ടര്‍ ഉല്‍പ്പാദനം,ശുദ്ധ സാങ്കേതിക വിദ്യ, താങ്ങാവുന്ന ചെലവില്‍ ആരോഗ്യ പരിപാലനം എന്നിവയെ പിന്തുണയ്ക്കും.
15. ഇന്ത്യയുടെയും യൂ.കെയുടെയും വ്യാപാരത്തെ സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ഉദ്യമത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള പുതിയ സാധ്യത ഈ മേഖലകള്‍ തുറക്കും. നവീനാശയങ്ങളെയും സാങ്കേതിക- സംരംഭകത്വത്തെയും വളര്‍ത്താന്‍ ലക്ഷ്യമിടുന്ന ഈ ആശ്ചര്യകരമായ ഉഭയകക്ഷി പദ്ധതിയെ സഹായിക്കാനും മൂല്യവര്‍ധന നല്‍കാനും ഇവിടെ പങ്കെടുക്കുന്ന എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്.
16.ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങള്‍ എന്നിവ അതിരില്ലാത്ത വളര്‍ച്ചാശക്തികളാണെന്നും നമ്മുടെ ബന്ധത്തില്‍ അവയ്ക്ക് വലിയ പങ്കുവഹിക്കാന്‍ സാധിക്കുമെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. നാം പങ്കുവയ്ക്കുന്ന സാങ്കേതികവിദ്യാപരമായ മികവിന്റെയും ശാസ്ത്ര ജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുന്ന വിധത്തില്‍ നമ്മുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ഈ ടെക് ഉച്ചകോടിയുടെ ലക്ഷ്യം.
17. ശാസ്ത്രം സാര്‍ലൗകികമാണെങ്കിലും സാങ്കേതികവിദ്യ പ്രാദേശികമായിത്തന്നെ നില്‍ക്കുകയാണ് എന്ന് ഞാനെപ്പോഴും പറയാറുണ്ട്. ഇത്തരം ഉച്ചകോടികള്‍ പരസ്പരം ആവശ്യങ്ങള്‍ മനസിലാക്കാനും ആ മനസിലാക്കല്‍ നമ്മുടെ ഭാവി സൗഹൃദത്തെ കൂടുതല്‍ പൂര്‍ണതയുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുമെന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്.
18. എന്റെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വികസന ദൗത്യങ്ങള്‍, നമ്മുടെ സാങ്കേതിക നേട്ടങ്ങളും അഭിലാഷങ്ങളും, ശക്തമായ ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവ ഇന്ത്യയുടെയും ബ്രിട്ടന്റെയും വ്യാവസായിക മേഖലയില്‍ പുതിയ വളര്‍ച്ചാവീഥികള്‍ ഉറപ്പാക്കുന്നു.
19.’ഡിജിറ്റല്‍ ഇന്ത്യാ’ പദ്ധതിയില്‍ കൈകോര്‍ക്കാനും അതുവഴി വിവരങ്ങളുടെ കേന്ദ്രീകരണത്തിലേക്കും പൗര കേന്ദ്രീകൃത ഇ ഗവേണന്‍സിലേക്കും വികാസം പ്രാപിക്കുന്നതിനും ഇന്ത്യക്കും ബ്രിട്ടണും അവസരം കൈവന്നിരിക്കുകയാണ്.
20. ഏകദേശം 154% എത്തിയിരിക്കുന്ന നഗരങ്ങളിലെ ഫോണ്‍ സാന്ദ്രതയ്‌ക്കൊപ്പം ഇന്ത്യ ഉടനെ തന്നെ ദശലക്ഷം കണക്ഷനുകള്‍ കൂടികൊടുക്കും. ഞങ്ങള്‍ക്ക് 350 ശതലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ട്. രാജ്യത്തെമ്പാടുമുള്ള ലക്ഷത്തോളം വരുന്ന ഗ്രാമങ്ങളില്‍ കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിന്റെ അവസാനവട്ട പണികളിലാണ്. ഇതുപോലുള്ള അതിവേഗ വളര്‍ച്ച ഇന്ത്യയിലെയും യുകെയിലെയും കമ്പനികള്‍ക്ക് പുതിയ ഡിജിറ്റല്‍ ഹൈവേകളും പുതിയ വിപണികളും ഉറപ്പാക്കും.
21. ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സേവന മേഖലയില്‍ ഒരു സ്വാഭാവിക കൂട്ടായ്മ ഉയര്‍ന്നുവരും. ഇന്ത്യയിലെ അടുത്ത വലിയ പരിവര്‍ത്തനമായി ‘ജന്‍ ധന്‍ യോജന’യുടെ കുടക്കീഴില്‍ ഞങ്ങള്‍ നല്‍കുന്ന 220 ശതലക്ഷം പുതിയ വീടുകളുടെ കാര്യത്തിലും ഈ ‘ഫിന്‍ടെക്’ കാണാന്‍ കഴിയും.ഈ സാമ്പത്തിക സഹകരണം മൊബൈല്‍ സാങ്കേതികവിദ്യയിലും ലോകത്തിലെ ഏറ്റവും വലിയ സാമൂഹികസുരക്ഷാ പദ്ധതിയായി മാറ്റുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡിലും നടപ്പാക്കാന്‍ സാധിക്കും.
22. സാമ്പത്തിക സാങ്കേതിക വിദ്യയിലും ആഗോള സമ്പദ്ഘടനയിലുമുള്ള യൂ.കെയുടെ നേതൃത്വത്തിനൊപ്പം നമ്മുടെ ഉദ്യമങ്ങളില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്താനും ഈ ദൗത്യത്തിലൂടെ സാധിക്കും.
23. ‘ഇന്ത്യയില്‍ നിര്‍മിക്കല്‍ ‘ പദ്ധതി ഉഭയകക്ഷി ഇടപാടുകളില്‍ ഒരു സുപ്രധാന മേഖലയായി മാറുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അഭിവൃദ്ധിപ്പെട്ട മാനേജ്‌മെന്റാണ് ഈ പദ്ധതിക്കു കീഴിലെ ഒരു പ്രത്യേകത. മുന്‍നിരയിലുളള രാജ്യമെന്ന നിലയില്‍ യൂ.കെയ്ക്ക് പ്രതിരോധ രംഗത്തെ ഉല്‍പാദനം, എയ്‌റോസ്‌പേസ്, ഇലക്ട്രോണിക്‌സ് രംഗങ്ങളില്‍ ഞങ്ങളുടെ അയവുള്ള എഫ്ഡിഐ നയത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധിക്കും.
24. ഞങ്ങളുടെ അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കാനാണ് ‘സ്മാര്‍ട് സിറ്റി’ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. പൂനെ, അമരാവതി, ഇന്‍ഡോര്‍ നഗരങ്ങളിലെ പദ്ധതിയില്‍ ബ്രിട്ടണ്‍ ഉയര്‍ന്ന താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. 9 ദശലക്ഷം പൗണ്ടിന്റെ കരാര്‍ യൂ.കെ കമ്പനികള്‍ ഒപ്പുവച്ചു കഴിഞ്ഞതായി ഞാന്‍ മനസിലാക്കുന്നു. കൂടുതല്‍ പങ്കാളിത്തത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
25. ഞങ്ങളുടെ സാങ്കേതിക പരിജ്ഞാനമുള്ള യുവജനങ്ങള്‍ക്ക് സംരംഭകത്വത്തോടുകൂടി നവീനാശയങ്ങളും സാങ്കേതികവിദ്യയും നല്‍കുക ലക്ഷ്യമാക്കുന്ന പദ്ധതിയാണ് ‘സ്റ്റാര്‍ട്ട് അപ് ഇന്ത്യ’.നിക്ഷേപകരുടെയും പുതിയ ആശയങ്ങളുള്ളവരുടെയും ആശ്ചര്യപ്പെടുത്തുന്ന വിധമുള്ള തള്ളിക്കയറ്റം സാധ്യമാക്കുന്ന പരിതസ്ഥിതിയുടെ കാര്യത്തില്‍ ഇന്ത്യയും യൂ.കെയും ഇന്ന് ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.
26. പുതിയ വാണിജ്യ പ്രയോഗങ്ങള്‍ക്കുവേണ്ടി വഴിത്തിരിവു സൃഷ്ടിക്കുന്ന സാങ്കേതികവിദ്യക്കൊപ്പം ആകര്‍ഷകവും പുഷ്ടിയുള്ളതുമായ പരിസ്ഥിതി സൃഷ്ടിക്കാനും നമുക്കൊന്നിച്ചു സാധിക്കും.
27. പുരോഗമനപരമായ ഉല്‍പ്പാദനം, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, രൂപകല്‍പ്പന, നവീനാശയങ്ങളും സംരംഭകത്വവും എന്നിവ പോലെ ഈ ഉച്ചകോടിയുടെ തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെല്ലാം നമ്മുടെ വ്യാപാരബന്ധങ്ങളിലെ കൂട്ടായ്മയ്ക്ക് പുതിയ വാതിലുകള്‍ നല്‍കും.
28. ആഗോള വെല്ലിവിളികളെ അഭിമുഖീകരിക്കുന്നതിന് സഹായകമാകുന്ന സംയുക്ത സാങ്കേതികവിദ്യാ വികാസത്തിന് വഴി തെളിക്കാന്‍ ഉന്നത നിലവാരമുള്ള മൗലിക ഗവേഷണ പരിസ്ഥിതി പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഇന്ത്യയും യൂ.കെയും തുടരണം എന്നു ഞാന്‍ വിശ്വസിക്കുന്നു.
29. ഇന്ത്യാ-യൂ.കെ ടെക് ഉച്ചകോടി ഉന്നത വിദ്യാഭ്യാസത്തിലും ശ്രദ്ധ ചെലുത്തുന്നു എന്നതിലെ സന്തോഷം ഞാന്‍ രേഖപ്പെടുത്തുന്നു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം അതീവ പ്രധാനമാണ്. നമ്മുടെ ഇടപാടുകളെ പങ്കാളിത്ത ഭാവിയോടെ നിര്‍ണയിക്കാന്‍ അതിനു സാധിക്കുകയും ചെയ്യും. വിദ്യാഭ്യാസപരവും ഗവേഷണപരവുമായ അവസരങ്ങളില്‍ യുവജനതയുടെ ചലനശക്തിയും പങ്കാളിത്തവും നമ്മള്‍ നിര്‍ബന്ധമായും പ്രോല്‍സാഹിപ്പിക്കണം.
30. പങ്കാളി രാജ്യമെന്ന നിലയില്‍ ബ്രിട്ടണൊടൊപ്പം, ഇത്തരമൊരു സുപ്രധാന ചടങ്ങ് സംഘടിപ്പിച്ചതിന് ശാസ്ത്ര സാങ്കേതിക വകുപ്പിനെയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യാ- യൂ.കെ ബന്ധത്തിന്റെ അടുത്ത ഘട്ടത്തിന് തറക്കല്ലിടാന്‍ ടെക് ഉച്ചകോടി ഇടയാക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ശാസ്ത്രവിജ്ഞാനങ്ങളും സാങ്കേകതിക മികവുകളും പങ്കുവയ്ക്കുന്ന ഒരു യാത്ര നമുക്കൊന്നിച്ചുപോകാം.
31. ഈ സമ്മേളനത്തിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യവും സംഭാവനയും നല്‍കിയ യുകെയിലെയും ഇന്ത്യയിലെയും മുഴുവന്‍ പ്രതിനിധികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇന്ത്യാ- യൂ.കെ പങ്കാളിത്തത്തില്‍ പുതിയ കാഴ്ചപ്പാടും പരിപ്രേക്ഷ്യവും പങ്കുവച്ച് ഈ സമ്മേളനത്തെ അനുഗ്രഹിച്ച പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.