നമ്മുടെ സേനാംഗങ്ങളുടെ ക്ഷേമത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണ്. ഗവണ്‍മെന്‍റ് രൂപീകൃതമായപ്പോള്‍ തന്നെ വിമുക്ത ഭടന്‍മാരുടെ ദീര്‍ഘകാല ആവശ്യമായ 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' ഉള്‍പ്പെടെ സൈനികരുടെ നിരവധി ആവശ്യങ്ങളിന്‍മേല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.

നമ്മുടെ കരസേനാംഗങ്ങള്‍ പുലര്‍ത്തുന്ന അജയ്യമായ വിപദിധൈര്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്കാലവും ബഹുമാനിക്കുകയും നമ്മുടെ ജവാന്മാരുടെ മനോവീര്യം ഉയര്‍ത്താന്‍ നിരവധി നടപടികള്‍ കൈക്കൊള്ളുകയും ചെയതിട്ടുണ്ട്. നമ്മുടെ രാജ്യത്തെ രാത്രിയും പകലും ഒരുപോലെ കാക്കുന്ന സൈനികരോടൊപ്പം എല്ലാവര്‍ഷവും ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധിക്കാറുണ്ട്. നമ്മുടെ സേനാംഗങ്ങളുടെ ക്ഷേമത്തിന് കേന്ദ്ര ഗവണ്‍മെന്‍റ് പ്രതിജ്ഞാബദ്ധമാണ്. ഗവണ്‍മെന്‍റ് രൂപീകൃതമായപ്പോള്‍ തന്നെ വിമുക്ത ഭടന്‍മാരുടെ ദീര്‍ഘകാല ആവശ്യമായ ഒരു റാങ്ക് ഒരു പെന്‍ഷന്‍ ഉള്‍പ്പെടെ സൈനികരുടെ നിരവധി ആവശ്യങ്ങളിന്‍മേല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം '#സന്ദേശ് ടു സോള്‍ജിയേഴ്സ്'' എന്ന പേരില്‍ ശ്രീ. മോദി ആരംഭിച്ച പ്രചാരണ പരിപാടിയില്‍ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ സേനാംഗങ്ങള്‍ക്ക് ആശംസകളും അനുമോദനങ്ങളും നേര്‍ന്നു.
.

പ്രധാനമന്ത്രി മോദി നമ്മുടെ ജനങ്ങളോടൊപ്പം വര്‍ഷങ്ങളായി:

കരസേനാദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സേനയുടെ വിപദിധൈര്യത്തെയും അമൂല്യമായ സേവനങ്ങളെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിവാദനം ചെയ്തു.
'കരസേനാ ദിനത്തില്‍ എല്ലാ സൈനികര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശംസകള്‍. ഇന്ത്യന്‍ സേനയുടെ വിപദിധൈര്യത്തെയും അമൂല്യമായ സേവനങ്ങളെയും നാം അഭിവാദനം ചെയ്യുന്നു.
നമ്മുടെ രാജ്യത്തിന്‍റെ ഭരണാധികാരം സംരക്ഷിക്കുന്നതിലായാലും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളെ സഹായിക്കുന്നതിലായാലും ഇന്ത്യന്‍ കരസേന എന്നും മുന്നില്‍ നിന്നാണ് നയിച്ചിട്ടുള്ളത്. നമ്മുടെ സേന നടത്തിയിട്ടുള്ള എല്ലാ ത്യാഗങ്ങളെയും അങ്ങയറ്റത്തെ അഭിമാനത്തോടെ നാം ഓര്‍ക്കുന്നു. 125 കോടി ഇന്ത്യാക്കാര്‍ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ തങ്ങളുടെ സ്വന്തം ജീവിതം അപായ സാധ്യതയുള്ളതാക്കി.Greetings to all soldiers, veterans & their families on Army Day. We salute the courage & invaluable service of the Indian Army.