ഉത്തർപ്രദേശിലെ ലഖിംപുരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ സമാജ്വാദി പാർട്ടി സർക്കാരിനെ ആക്രമിച്ചുകൊണ്ട് പറഞ്ഞു, “ഉത്തർപ്രദേശിൽ കുറ്റകൃത്യനിരക്കുകൾ ഉയരുകയാണ്. സംസ്ഥാനത്ത് സ്ത്രീപീഡനം വർദ്ധിച്ചിരിക്കുന്നു. ജയിലുകളിൽ ഉള്ള കുറ്റവാളികൾ പോലും അവിടെ നിന്ന് അവരുടെ ഗുണ്ടാസംഘങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നു. ഈ ഗുണ്ടാസംഘങ്ങൾ കൊല, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കലാപങ്ങൾ എന്നിവ നടത്തുകയും ചെയ്യുന്നു." മുഖ്യമന്ത്രിയെ ആക്ഷേപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “യെ ആപ്കാ കാം ബോൽ രഹാ ഹേ യാ ആപ്കാ കാർനാമ.”