വിയറ്റ്‌നാം പ്രതിരോധമന്ത്രി ജനറല്‍ ങോ സുവാന്‍ ലിച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഉഭയകക്ഷിബന്ധം സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിലേക്കു നയിച്ച തന്റെ 2016 സെപ്റ്റംബറിലെ വിയറ്റ്‌നാം സന്ദര്‍ശനം പ്രധാനമന്ത്രി താല്‍പര്യപൂര്‍വം അനുസ്മരിച്ചു. കിഴക്കന്‍ നാടുകളെ ഉദ്ദേശിച്ചുള്ള ഇന്ത്യയുടെ നയത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ് വിയറ്റ്‌നാമെന്ന് അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി പ്രതിരോധ സഹകരണത്തിലുണ്ടായ പുരോഗതിയെക്കുറിച്ച് ജനറല്‍ ങോ സുവാന്‍ ലിച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു.
പ്രതിരോധരംഗത്ത് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ പരസ്പരം സഹായകവും ദീര്‍ഘകാലീനവുമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള അടുത്ത ബന്ധം മേഖലയുടെ സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും അഭിവൃദ്ധിക്കും സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.