Mr. Jacques Audibert, Diplomatic Advisor to the French President meets Prime Minister Modi

ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശ്രീ. ജാക്വിസ് ഓഡിബെര്‍ട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

താന്‍ 2015ല്‍ നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനവും 2016ലെ റിപ്പബ്ലിക് ദിനത്തില്‍ പ്രസിഡന്റ് ഒലാന്തേ മുഖ്യാതിഥിയായി പങ്കെടുത്തതും അനുസ്മരിച്ച പ്രധാനമന്ത്രി, ഇത്തരം സന്ദര്‍ശനങ്ങളിലൂടെ വരുംവര്‍ഷങ്ങളില്‍ ഉഭയകക്ഷിബന്ധം വികസിക്കുന്നതിന് അടിസ്ഥാനമൊരുക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി.

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷിബന്ധം പ്രതിരോധം, ബഹിരാകാശം, ആണവ സഹകരണം എന്നീ മൂന്നു മേഖലകളിലായിരുന്നു നേരത്തേ സജീവമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കല്‍, നാവികസുരക്ഷ, പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജം തുടങ്ങി പല മേഖലകളിലേക്കും വ്യാപിച്ചുവെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ആഗോള പരിശ്രമങ്ങളില്‍ ഒരു നാഴികക്കല്ലാണ് രാജ്യാന്തര സൗരോര്‍ജ സഖ്യമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അതിനു നല്‍കിവരുന്ന പിന്തുണയ്ക്കു ഫ്രാന്‍സിനുള്ള അഭിനന്ദനം കൈമാറുകയും ചെയ്തു.

സ്മാര്‍ട്ട് സിറ്റികള്‍, നഗര ഗതാഗതം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.