What do you think NDA Govt’s move of banning old Rs. 500 & Rs. 1000 currency notes? Take a survey & submit your views on the NM App

500, 1000 രൂപ നോട്ടുകള്‍ അടുത്തിടെ അസാധുവാക്കിയ കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തെ കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ചു.

നരേന്ദ്ര മോദി ആപ്പിന്റെ സര്‍വ്വേയിലൂടെ അഭിപ്രായം രേഖപ്പെടുത്താനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. തീരുമാനം സംബന്ധിച്ച് ജനങ്ങളുടെ നേരിട്ടുള്ള അഭിപ്രായമാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍വ്വേയില്‍ രേഖപ്പെടുത്തിയിട്ടുള്ള 10 ചോദ്യങ്ങള്‍ ഇവയാണ്.

1) ഇന്ത്യയില്‍ കള്ളപ്പണം ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?
a)  ഉണ്ട്        b)  ഇല്ല
    
2) അഴിമതിയും കള്ളപ്പണവും പോലുള്ള തിന്മകള്‍ക്കെതിരെ പോരാടേണ്ട താണെന്നും അവ ഉന്മൂലനം ചെയ്യപ്പെടേണ്ടവയാണെന്നും നിങ്ങള്‍ കരുതുന്നുണ്ടോ ?    
        a)  ഉണ്ട്        b)  ഇല്ല
    
3) കള്ളപ്പണത്തെ നേരിടാനുള്ള ഗവണ്‍മെന്റിന്റെ നീക്കങ്ങളെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?

4) അഴിമതിക്കെതിരെയുള്ള മോദി ഗവണ്‍മെന്റിന്റെ ഇതു വരെയുള്ള ശ്രമങ്ങളെ നിങ്ങള്‍ എങ്ങനെ കാണുന്നു ? 1 മുതല്‍ 5 വരെയുള്ള അളവ്‌കോല്‍ വച്ച് നോക്കിയാല്‍ ഏറ്റവും മികച്ചത്, വളരെ നല്ലത്, നല്ലത്, തൃപ്തികരം, നിഷ്ഫലം

5) 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ നീക്കത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?
    a)  ശരിയായ ദിശയിലുള്ള വന്‍ നീക്കം     b)    നല്ല നീക്കം
    c)  യാതൊരു മാറ്റവും വരുത്തില്ല

6) കള്ളപ്പണം, അഴിമതി, ഭീകരത എന്നിവ തടയാന്‍ നോട്ട് അസാധുവാക്കല്‍ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?
    a) അതിന് ഉടന്‍ തന്നെ ഫലമുണ്ടാകും   b) ദീര്‍ഘ കാലാടിസ്ഥാനത്തിലായിരിക്കും ഫലം
    c)  വളരെ കുറഞ്ഞ ഫലമേ ഉണ്ടാക്കൂ    d)  അറിയില്ല

7) റിയല്‍ എസ്റ്റേറ്റ്, ഉന്നത വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയവ സാധാരണക്കാരന് പ്രാപ്യമാക്കാന്‍ കറന്‍സി റദ്ദാക്കല്‍ സഹായിക്കും
    a)  പൂര്‍ണ്ണമായി യോജിക്കുന്നു        b)  ഭാഗീകമായി യോജിക്കുന്നു
    c)  പറയാനാവില്ല

8) അഴിമതി, കള്ളപ്പണം, ഭീകരത, വ്യാജ കറന്‍സി നിര്‍മ്മാണം എന്നിവയ്ക്ക് എതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ നിങ്ങള്‍ കാര്യമാക്കുന്നുണ്ടോ ?
    a)  ഒട്ടും തന്നെയില്ല        b)  കുറച്ചൊക്കെ, പക്ഷേ അത് വേണ്ടതാണ്
    c)  കാര്യമാക്കുന്നുണ്ട്

9) ചില അഴിമതി വിരുദ്ധ പ്രവര്‍ത്തകര്‍ ഇപ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കും, ഭീകരതയ്ക്കും യഥാര്‍ത്ഥത്തില്‍ പിന്‍തുണ നല്‍കാനാണ് പോരാടുന്നതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ?
    a)  ഉണ്ട്        b)  ഇല്ല

10) പ്രധാനമന്ത്രിയുമായി പങ്കിടാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും, നിര്‍ദ്ദേശങ്ങളോ, ആശയങ്ങളോ, ഉള്‍ക്കാഴ്ചകളോ ഉണ്ടോ ?
    
    പങ്കാളിത്ത ഭരണമെന്ന പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന് യോജിച്ച തരത്തിലുള്ള ഈ സര്‍വ്വേ, പ്രധാനപ്പെട്ട നയങ്ങളിലും അവയുടെ നടപ്പാക്കലിനും രാജ്യത്തെ ജനങ്ങളുടെ ആശയങ്ങള്‍ നേരിട്ട്  തേടുകയാണ്.
    500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിന്റെ വളരെ സൂഷ്മവും നേരിട്ടുള്ളതുമായ വശങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രി ഉത്തരങ്ങള്‍ തേടിയിട്ടുള്ളത്. കൂടാതെ നടപ്പാക്കല്‍ എങ്ങനെ കൂടുതല്‍ കരുത്തുറ്റതാക്കാം എന്നത് സംബന്ധിച്ച് അദ്ദേഹം ജനങ്ങളുടെ പ്രതികരണവും തേടിയിട്ടുണ്ട്.

    ജനങ്ങളുമായി നേരിട്ടുള്ള ഇടപെടലെന്ന പ്രധാനമന്ത്രിയുടെ കാതലായ വിശ്വാസം ഒരിക്കല്‍ കൂടി ഈ സര്‍വ്വേയില്‍ തെളിഞ്ഞ് കാണാം.