PM Narendra Modi inaugurates India’s largest cheese factory in Gujarat
Along with ‘Shwet Kranti’ there is also a ‘Sweet Kranti’ as people are now being trained about honey products: PM
Government has been successful in weakening the hands of terrorists and those in fake currency rackets: PM
NDA Government is working tirelessly for welfare of the poor: PM Modi
India wants progress and for that evils of corruption and black money must end: PM

 

ഗുജറാത്ത് ദീശയിലെ ബാനസ്‌കന്ധ സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ (ബാനസ് ഡയറി) സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.

ബാനസ് ഡയറിയുടെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് അദ്ദേഹം സംബന്ധിച്ചത്.

ചടങ്ങില്‍വെച്ച് പാലന്‍പൂരിലുള്ള രണ്ടു ക്ഷീരോല്‍പന്ന പ്ലാന്റുകളുടെ ഉദ്ഘാടനം റിമോട്ട് കണ്‍ട്രോളിലൂടെ പ്രധാനമന്ത്രി നിര്‍വഹിച്ചു.

തങ്ങളുടെ ശേഷി വടക്കന്‍ ഗുജറാത്തിലെ ജനത ലോകത്തിനു മുന്നില്‍ പ്രകടിപ്പിച്ചുവെന്നു ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലസേചനം ഈ മേഖലയിലെ കര്‍ഷകര്‍ക്ക് എങ്ങനെയാണു വളരെയധികം ഗുണകരമായതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: 'കര്‍ഷകര്‍ ക്ഷീരമേഖലയിലേക്കും മൃഗസംരക്ഷണത്തിലേക്കും തിരിഞ്ഞിരിക്കുന്നു. ഇതു കര്‍ഷകര്‍ക്കു ഗുണം ചെയ്തു.' തേന്‍ ഉല്‍പന്നങ്ങളില്‍ ജനങ്ങള്‍ക്കു പരിശീലനം ലഭിച്ചതോടെ ക്ഷീരവിപ്ലവം പോലെ മധുരവിപ്ലവവും യാഥാര്‍ഥ്യമായെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി.

കറന്‍സി നോട്ട് അസാധുവാക്കിയതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഭീകരവാദികളെ തളര്‍ത്തുന്നതിലും വ്യാജനോട്ട് പുറത്തിറക്കുന്നവരെ തളര്‍ത്തുന്നതിലും ഗവണ്‍മെന്റ് വിജയിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

പാവങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര ഗവണ്‍മെന്റ് അക്ഷീണപ്രയത്‌നം നടത്തിവരികയാണെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. ഇ-ബാങ്കിങ്ങും ഇ-വാലറ്റും ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ത്യ പുരോഗമിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കണമമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Click here to read full text speech