PM Modi campaigns in Hardoi & Barabanki, urges people to elect a BJP Govt
SP, BSP and the Congress never thought welfare of people and always focused on political gains: PM
What is the reason that Uttar Pradesh tops the chart in the entire nation in crime rates? This must change: PM
Our Govt is committed to empower the poor: PM Modi

ഉത്തർപ്രദേശിലെ ഹർദോയ്, ബാരാബങ്കി ജില്ലകളിൽ വൻ പൊതുയോഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസംഗിച്ചു. സംസ്ഥാനതെരഞ്ഞെടുപ്പിലെ ആദ്യ രണ്ട് ഘട്ടങ്ങളിൽ റെക്കോഡ് പോളിങ് നടത്തിയതിന് ശ്രീ മോദി ജനങ്ങളോട് നന്ദി പറഞ്ഞു. ഉത്തർപ്രദേശ് പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗതിയുടെ പാതയിൽ മുന്നേറുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നിവയെ ഉത്തർപ്രദേശിൽനിന്ന് ഒഴിപ്പിക്കാതെ സംസ്ഥാനത്തിന് പുരോഗതിയുണ്ടാവില്ലെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “എസ്.പി., ബി.എസ്.പി., കോൺഗ്രസ് എന്നിവ ഒരിക്കലും ജനക്ഷേമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല, അവരെപ്പോഴും രാഷ്ട്രീയനേട്ടമേ ലാക്കാക്കിയിട്ടുള്ളൂ. ഇത് മാറണം” എന്നദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കുറ്റകൃത്യനിരക്കുകൾ തുടർച്ചയായി ഉയരുകയാണെന്ന്, സമാജ്വാദി പാർട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ശ്രീ മോദി പ്രസ്താവിച്ചു. “ഉയരുന്ന കുറ്റകൃത്യനിരക്കിനെക്കുറിച്ച് സംസ്ഥാനസർക്കാർ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾക്ക് വീട്ടിനുപുറത്തിറങ്ങൽ സുരക്ഷിതമല്ല. സത്യസന്ധർ ഭീഷണിക്ക് വിധേയമാകുന്നു. രാജ്യത്തെ മൊത്തം കുറ്റകൃത്യനിരക്കുകളെടുത്താൽ ഉത്തർപ്രദേശ് ഏറ്റവും മുകളിലാണ്. ആയുധനിയമപ്രകാരമുള്ള കേസുകളിൽ 50 ശതമാനവും ഉത്തർപ്രദേശിൽ മാത്രമാണ്.”

അധികാരത്തിൽ വരുകയാണെങ്കിൽ, ചെറുകിട സംരംഭകരുടെ ഗുണത്തിനായി,  ബി.ജെ.പി. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വ്യാപാർ കല്യാൺ ബോർഡ്, വിശ്വകർമ ശ്രമ സമ്മാൻ യോജന എന്നിവയെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. വളം വിലം കുറക്കാൻ മുൻസർക്കാരുകൾ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ചൗധരി ചരൺ സിങ്ജിയുടെ കാലത്ത് അദ്ദേഹം വളംവിലയിൽ കുറവ് വരുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് പ്രേരണയുൾക്കൊണ്ട് കർഷകക്ഷേമത്തിന് അതീവപ്രാധാന്യം കൽപിച്ച് ഞങ്ങൾ വളം വില കുറക്കാൻ നടപടിയെടുത്തു. ഒരു പാർട്ടിയും ഇത്തരമൊരു നടപടിക്ക് മുതിർന്നിട്ടില്ല.”

വേപ്പിൽപ്പൊതിഞ്ഞ യൂറിയയെക്കുറിച്ചും അത് കർഷകർക്ക് എങ്ങനെ ഗുണകരമാകുന്നു എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സുദീർഘമായി സംസാരിച്ചു. പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ വിവിധ വശങ്ങളിലേക്കും പ്രധാനമന്ത്രി വെളിച്ചം വീശി. ഇന്നാളും വരെയുള്ള ഏറ്റവും സമഗ്രമായ വിള ഇൻഷ്വറൻസ് പദ്ധതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെയുള്ള തൻ്റെ സർക്കാരിൻ്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ശ്രീ മോദി പറഞ്ഞു. അഴിമതി കുറക്കാനായി 3, 4 ഗ്രേഡ് സർക്കാർ ജോലിപ്രവേശനത്തിന് ഇൻ്റർവ്യൂ സർക്കാർ ഒഴിവാക്കിയതായും അദ്ദേഹം പറഞ്ഞു. “മുമ്പ് 3,4 ഗ്രേഡ് ജോലികൾക്കായി കൈക്കൂലി നൽകണമായിരുന്നു. ഞങ്ങൾ ഇൻ്റർവ്യൂ ഒഴിവാക്കി. അങ്ങനെ അഴിമതിക്ക് തടയിടാനായി.”

പാവങ്ങളെ ശാക്തീകരിക്കാൻ ബി.ജെ.പി. പ്രതിബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “സമൂഹത്തിൽനിന്ന് അഴിമതി ഒഴിവാക്കുമ്പോൾ പാവങ്ങൾ ശാക്തീകരിക്കപ്പെടും.” കേന്ദ്രം സ്റ്റെൻ്റ് വിലകൾ കുറച്ചതിലൂടെ, ചികിൽസാചെലവ് കുറഞ്ഞത് ജനങ്ങൾക്ക് നേരിട്ട് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രസംഗത്തിന്റെ പൂർണ്ണരൂപം  വായിക്കാനായി  ഇവിടെ ക്ലിക്ക് ചെയ്യുക