ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാനിരീക്ഷണ ഉപഗ്രമായ ഇന്‍സാറ്റ് -3 ഡിആറും വഹിച്ചുകൊണ്ടുള്ള പത്താമത് ഭൗമ ഉപഗ്രഹ പേടകത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
“മാതൃകാപരമായ നേട്ടത്തിലൂടെ നമ്മുടെ ബഹിരാകാശ പദ്ധതി നമ്മുടെ അഭിമാനമുയര്‍ത്തിയിരിക്കുന്നു. ഇന്‍സാറ്റ് -3 ഡിആറിന്റെ വിജയകരമായ വിക്ഷേപണം അത്യധികം സന്തോഷം നല്കുന്നു. മുന്തിയ വൈദഗ്ദ്യവും, സമാനതകളില്ലാത്ത ആത്മാര്‍പ്പണവും പ്രശംസനീയമായ നിശ്ചയദാര്‍ഢ്യവും വീണ്ടും പ്രകടിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍”- പ്രധാനമന്ത്രി പറഞ്ഞു.
Our space programme keeps making us proud with the exemplary achievements. Successful launch of INSAT-3DR is a moment of immense joy.
— Narendra Modi (@narendramodi) September 8, 2016
Congratulations to @isro scientists for time and again demonstrating top-notch skill, unparalleled dedication & remarkable determination.
— Narendra Modi (@narendramodi) September 8, 2016