Nobel Prize is the world’s recognition at the highest level for creative ideas, thought and work on fundamental science: PM
Government has a clear vision of where we want India to be in the next 15 years: PM Modi
Our vision in Science and Technology is to make sure that opportunity is available to all our youth: PM Modi
Our scientists have been asked to develop programmes on science teaching in our schools across the country. This will also involve training teachers: PM
India offers an enabling and unique opportunity of a large demographic dividend and the best teachers: PM Modi
Science & technology has emerged as one of the major drivers of socio-economic development: PM

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ. വിജയ് രൂപാനി ജി,

എന്റെ സഹപ്രവര്‍ത്തകന്‍ കേന്ദ്ര മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ജി,

സ്വീഡന്‍ മന്ത്രി ആദരണീയ ശ്രീമതി. അന്നാ എക്‌സ്‌ട്രോം,

ഉപമുഖ്യമന്ത്രി ശ്രീ.നിതിന്‍ബായ് പട്ടേല്‍ ജി,

ബഹുമാന്യരായ നൊബേല്‍ ജേതാക്കളേ,

നൊബേല്‍ ഫൗണ്ടേഷന്‍ ഉപാധ്യക്ഷന്‍ ഡോ. ഗൊറാന്‍ ഹാന്‍സണ്‍,

പ്രിയ ശാസ്ത്രജ്ഞരേ,

മഹതികളേ, മഹത്തുക്കളേ,

ശുഭ സായാഹ്നം!

അഞ്ചാഴ്ചത്തെ ഈ പ്രദര്‍ശനം സയന്‍സ് സിറ്റിയിലേയ്ക്ക് കൊണ്ടുവന്ന കേന്ദ്ര ബയോടെക്‌നോളജി വകുപ്പിനെയും ഗുജറാത്ത് സര്‍ക്കാരിനെയും നൊബേല്‍ മീഡിയയെും ആദ്യം തന്നെ അഭിനന്ദിക്കാന്‍ എന്നെ അനുവദിക്കുക.

പ്രദര്‍ശനം തുടങ്ങിയതായി ഞാന്‍ പ്രഖ്യാപിക്കുകയും ഇതൊരു അനുഭവമാക്കി മാറ്റാനുള്ള അവസരമായി മാറുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.

സൃഷ്ടിപരമായ ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും മൗലിക ശാസ്ത്രത്തിലെ പ്രവൃത്തികള്‍ക്കുമുള്ള ലോകത്തിന്റെ പരമോന്നത അംഗീകാരമാണ് നൊബേല്‍ സമ്മാനം.

മുമ്പ് രണ്ടോ മൂന്നോ നൊബേല്‍ ജേതാക്കള്‍ ഇന്ത്യയില്‍ വരികയും പരിമിതമായ തോതില്‍ വിദ്യാര്‍ത്ഥികളുമായും ശാസ്ത്രജ്ഞരുമായും ആശയ വിനിമയം നടത്തുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

പക്ഷേ, ഇന്ന്, നൊബേല്‍ ജേതാക്കളുടെ ക്ഷീരപഥം ഗുജറാത്തില്‍ എത്തിച്ച് നാം ചരിത്രം സൃഷ്ടിക്കുകയാണ്.

ഇവിടെ എത്തിയിരിക്കുന്ന എല്ലാ ജേതാക്കള്‍ക്കും ഞാന്‍ ഹൃദയപൂര്‍വം സ്വാഗതം ആശംസിക്കുന്നു. നിങ്ങള്‍ ഇന്ത്യയുടെ മൂല്യവത്തായ സുഹൃത്തുക്കളാണ്. നിങ്ങളില്‍ ചിലര്‍ മുമ്പ് ഇവിടെ പലതവണ വന്നിട്ടുള്ളവരാണ്. നിങ്ങളില്‍ ഒരാള്‍ ഇവിടെ ജനിക്കുകയും യഥാര്‍ത്ഥത്തില്‍ വഡോദരയില്‍ വളരുകയും ചെയ്തു.

ഇന്ന് ഇവിടെ നമ്മുടെ നിരവധി യുവ വിദ്യാര്‍ത്ഥികളെ കാണാനായതില്‍ ഞാന്‍ ആഹ്ലാദവാനാണ്. വരുന്ന ആഴ്ചകളില്‍ ശാസ്ത്ര നഗരം സന്ദര്‍ശിക്കാന്‍ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും കുടുംബങ്ങളോടും ആവശ്യപ്പെടണമെന്ന് ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങളുമായി സംവദിക്കുന്ന അനിര്‍വചനീയ അനുഭവം നിങ്ങളുടെ സുഹൃത്തുക്കള്‍ മനസില്‍ താലോലിക്കും. നമ്മുടെ പങ്കുവയ്ക്കപ്പെടുന്ന സുസ്ഥിര ഭാവിയുടെ താക്കോലായി മാറുന്ന പുതിയതും സുപ്രധാനവുമായ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അത് അവര്‍ക്ക് പ്രചോദനമാകും.

നിങ്ങള്‍ക്കും നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര അധ്യാപകര്‍ക്കും നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും ഈ പ്രദര്‍ശനവും സേവനവും ശക്തമായ ഒരു കണ്ണിയായി മാറുമെന്ന് ഞാന്‍ വളരെയധികം പ്രത്യാശിക്കുന്നു.

അടുത്ത 15 വര്‍ഷങ്ങളില്‍ നമുക്ക് ഇന്ത്യയെ എവിടെ എത്തിക്കണം എന്നതില്‍ എന്റെ സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.ആ കാഴ്ചപ്പാട് തന്ത്രവും പ്രവൃത്തിയുമാക്കി മാറ്റുന്നതില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വഴിത്തിരിവാണ്.

നമ്മുടെ എല്ലാ യുവജനങ്ങള്‍ക്കും അവസരം ലഭ്യമാക്കുന്നതില്‍ ശാസ്ത്രത്തിലെയും സാങ്കേതികവിദ്യയിലെയും നമ്മുടെ കാഴ്ചപ്പാട് ഉറപ്പ് വരുത്തും. ആ പരിശീലനവും ഭാവി തയ്യാറെടുപ്പും നമ്മുടെ യുവജനങ്ങളെ മികച്ച സ്ഥലങ്ങളില്‍ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കും. ആ ഇന്ത്യ മഹത്തായ ഒരു ശാസ്ത്ര ലക്ഷ്യസ്ഥാനമായിരിക്കും. ആഴക്കടല്‍ പര്യവേഷണവും സൈബര്‍ പദ്ധതികളും പോലുള്ള പ്രചോദനപരമായ വലിയ വെല്ലുവിളികള്‍ നാം അങ്ങനെ ഏറ്റെടുക്കും.

ഈ കാഴ്ചപ്പാടിനെ പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റെടുക്കുന്ന ഒരു രൂപരേഖ നമുക്കുണ്ട്.

രാജ്യമെമ്പാടുമുള്ള നമ്മുടെ സ്‌കൂളുകളില്‍ ശാസ്ത്ര പഠനത്തിനുള്ള വികസന പദ്ധതികള്‍ തയ്യാറാക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അധ്യാപകരെ പരിശീലിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.

നൈപുണിയിലും ഹൈ ടെക് പരിശീലനത്തിലും പുതിയ പരിപാടികളാണ് അടുത്ത ഘട്ടത്തില്‍ അവരോട് ആവശ്യപ്പെടുക.

ഈ പരിപാടികള്‍ നിങ്ങളെ പുതിയ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയില്‍ തൊഴിലെടുക്കാന്‍ യോഗ്യരും, മികച്ച സംരംഭകരും, ചിന്തിക്കുന്ന ശാസ്ത്രജ്ഞരുമാക്കി മാറ്റും. ഇവിടെയും ലോകത്തെവിടെയും പദവികള്‍ക്കും ജോലികള്‍ക്കും വേണ്ടി മല്‍സരിക്കാന്‍ നിങ്ങള്‍ യോഗ്യരാകും.

അടുത്തതായി നമ്മുടെ ശാസ്ത്രജ്ഞര്‍ നഗരങ്ങളിലെ നമ്മുടെ ലബോറട്ടറികള്‍ പരസ്പരം ബന്ധിപ്പിക്കും. നിങ്ങള്‍ക്ക് ആശയങ്ങളും സംവാദങ്ങളും വിഭവങ്ങളും ഉപകരണങ്ങളും പങ്കുവയ്ക്കാം. ശാസ്ത്രത്തെ കൂടുതല്‍ സഹകരണാത്മകമാക്കാന്‍ ഇത് സഹായിക്കും.

എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസൃതമായി വന്‍തോതില്‍ നമ്മുടെ ശാസ്ത്ര ഏജന്‍സികള്‍ ശാസ്ത്രാടിസ്ഥാന സംരംഭകത്വവും വാണിജ്യവല്‍ക്കരണവും വികസിപ്പിക്കും. നിങ്ങളുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കും അതോടെ ആഗോള തലത്തില്‍ മല്‍സരിക്കാന്‍ കഴിയും.

ഈ വിത്തുകള്‍ ഈ വര്‍ഷം വിതയ്ക്കുകയും ഫലങ്ങള്‍ സ്ഥിരമായി നമുക്ക് കാണാനാവുകയും ചെയ്യും.

എന്റെ യുവ സുഹൃത്തുക്കളേ, നിങ്ങളാണ് ഇന്ത്യയുടെയും ലോകത്തിന്റെയും ഭാവി. വലിയൊരു ജനസഞ്ചയ നേട്ടത്തിന്റെയും മികച്ച അധ്യാപകരുടേതുമായ യോഗ്യവും സവിശേഷവുമായ അവസരമാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

യുവ വിദ്യാര്‍ത്ഥികളേ, അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും കിണറുകള്‍ നിറയ്ക്കുന്ന അരുവികള്‍ നിങ്ങളാണ്. നിങ്ങളുടെ പരിശീലനവും നിങ്ങളുടെ ഭാവിയുമാണ് ഇതിന്റെയെല്ലാം ആകെത്തുക.

മനുഷ്യന്റെ കുതിപ്പിനു വേഗം കൂടിയതിന് ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും നന്ദി. മനുഷ്യ ചരിത്രത്തില്‍ മുമ്പില്ലാത്ത വിധം ഗുണമേന്മയുള്ള ജീവിതം വലിയൊരു വിഭാഗം ആസ്വദിക്കുന്നു.

നിരവധിയാളുകളെ പട്ടിണിയില്‍ നിന്ന് ഉയര്‍ത്തുക എന്ന വെല്ലുവിളിയിലാണ് ഇന്ത്യ ഇപ്പോഴും. നിങ്ങള്‍ ഉടന്‍ ശാസ്ത്രജ്ഞരാകുമ്പോള്‍ ഈ വെല്ലുവിളി അവഗണിക്കുകയേ അരുത്.

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ബുദ്ധിപരമായ വിനിയോഗത്തിലൂടെ നമ്മുടെ ഭൂമിയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിലൂടെയാണ് നമ്മുടെ ശാസ്ത്രത്തിന്റെ പക്വത വിലയിരുത്തപ്പെടുക.

നിങ്ങള്‍ വൈകാതെ ശാസ്ത്രജ്ഞരാവുകയും ഗ്രഹത്തിന്റെ രക്ഷാകര്‍ത്താക്കളാവുകയും ചെയ്യും.

നൊബേല്‍ പ്രദര്‍ശനത്തില്‍ നിന്നും ശാസ്ത്ര നഗരത്തില്‍ നിന്നും നിര്‍ബന്ധമായും നമുക്ക് വ്യക്തമായ ഗുണഫലം ഉണ്ടാകണം.

സാമൂഹിക സാമ്പത്തിക വികാസത്തിന്റെ പ്രധാന ചാലകങ്ങളിലൊന്നായി ആഗോള തലത്തില്‍ ശാസ്ത്രവും സാങ്കേതികവിദ്യയും ഉന്നതിയിലെത്തിക്കഴിഞ്ഞു. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ശാസ്ത്രീയ ഇടപെടലകളെക്കുറിച്ച് വര്‍ധിച്ച പ്രതീക്ഷകളാണുള്ളത്.

നൊബേല്‍ സമ്മാന പരമ്പരയില്‍ നിന്ന് മൂന്നു ഗുണഫലങ്ങളാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്.

ഒന്നാമത്തേത്, വിദ്യാര്‍ത്ഥികളുടെയും അവരുടെ അധ്യാപകരുടെയും തുടര്‍ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇവിടെ നിന്ന് ഒരു ദേശീയ ‘ഐഡിയാത്തോണ്‍’മല്‍സരത്തിലേക്ക് വ്യാപിക്കുകയും ലോകമെമ്പാടും നിന്ന് അഭിനന്ദനം നേടുകയും വേണം. അവരെ വഴി തിരിച്ചുവിടരുത്.

പ്രദര്‍ശന വേളയില്‍, ഗുജറാത്തില്‍ ഒട്ടാകെ നിന്നുള്ള സ്‌കൂള്‍ അധ്യാപകര്‍ക്കു വേണ്ടിയും സമ്മേളന വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.

രണ്ടാമതായി, സംരംഭകത്വം പ്രാദേശികമായി ഉത്തേജിപ്പിക്കുക. നമ്മുടെ യുവജനങ്ങളില്‍ മഹത്തായ സംരംഭകത്വ സൂക്ഷ്മശ്രദ്ധയുണ്ട്.

നമ്മുടെ ശാസ്ത്ര മന്ത്രാലയങ്ങള്‍ക്ക് ഗുജറാത്തില്‍ ഇന്‍ക്യുബേറ്ററുകളുണ്ട്. ശാസ്ത്ര സാങ്കേതിവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഏത് അതിരുവരെ സാധിക്കുമെന്ന ഒരു ശില്‍പ്പശാല അടുത്ത അഞ്ച് ആഴ്ചകളില്‍ നിങ്ങള്‍ സംഘടിപ്പിക്കണം.

സ്്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിനാണ് ഏകദേശം പത്ത് നൊബേല്‍ സമ്മാന നേട്ടത്തിനുള്ള കണ്ടുപിടിത്തങ്ങള്‍ ഉണ്ടായത് എന്ന് ഞാന്‍ മനസിലാക്കുന്നു.

സമ്മാന ജേതാവായ ഊര്‍ജ്ജതന്ത്രജ്ഞന് ഒരേസമയം വൈദ്യുതി ബില്ല് ലാഭിക്കുകയും ഭൂമിയെ രക്ഷിക്കുകയും ചെയ്യാം. ഊര്‍ജ്ജതന്ത്രത്തിനുള്ള 2014ലെ നൊബേല്‍ സമ്മാനം നീല എല്‍ഇഡിയ്ക്ക് ആയിരുു. അകാസാകി, അമാനോ, നകാമുറാ എീ മൂ് ജാപ്പനീസ് ശാസ്ത്രജ്ഞരുടെ അടിസ്ഥാന ഗവേഷണത്തില്‍ നിാണ് അതുണ്ടായത്. മുമ്പ് അറിയപ്പെ’ിരു നീലയും പച്ചയും എല്‍ഇഡിയുമായി താരതമ്യം ചെയ്യുമ്പോള്‍ വെള്ള വെളിച്ചത്തിന്റെ ഉപയോഗം ലക്ഷം മണിക്കൂര്‍ അധികം നിലനില്‍ക്കു വിധത്തില്‍ സൃഷ്ടിക്കാന്‍ കഴിയും.

സംരംഭങ്ങളിലൂടെ ഇതുപോലുള്ള നിരവധി അമ്പരപ്പിക്കു കണ്ടുപിടുത്തങ്ങള്‍ നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.

മൂാമതായി, സമൂഹത്തില്‍ ഉണ്ടാക്കു ഫലപ്രാപ്തിയാണ്.

ആരോഗ്യത്തിലൂടെയും കൃഷിയിലൂടെയും നമ്മുടെ സമൂഹത്തില്‍ വലിയ ഫലപ്രാപ്തികള്‍ സൃഷ്ടിക്കാന്‍ നിരവധി നൊബേല്‍ സമ്മാനിത കണ്ടുപിടുത്തങ്ങള്‍ക്ക് കഴിഞ്ഞി’ുണ്ട്.

ഉദാഹരണത്തിന്, സൂക്ഷ്മ ഔഷധം ജനിതക സാങ്കേതികവിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗിക്കുു എത് ഇപ്പോള്‍ ഒരു യാഥാര്‍ത്ഥ്യമാണ്.

കാന്‍സറും പ്രമേഹവും പകര്‍ച്ചവ്യാധികളും പഠിക്കുതിന് നാം നിര്‍ബന്ധമായും ഈ സങ്കേതം ഉപയോഗിക്കണം.

ഗുജറാത്ത് മുഖ്യ കേന്ദ്രമായി ഇന്ത്യ ഇപ്പോള്‍ത്ത െഒരു ജനറിക്‌സിലും ജൈവ-തുല്യതയിലും നേതാവാണെങ്കിലും പുതിയ ജൈവ സാങ്കേതിക വിദ്യ കണ്ടുപിടുത്തങ്ങളിലും ഒരു തോവാകാന്‍ നാം ഇപ്പോള്‍ നിര്‍ബന്ധമായും പരിശ്രമിക്കണം.

സമൂഹത്തെ ശാസ്ത്രവുമായി ബന്ധിപ്പിക്കു ശാസ്ത്ര നഗരത്തില്‍ ഈ പ്രദര്‍ശനം ആസൂത്രണം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്.

നാം നേരിടു ആഗോള വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളേക്കുറിച്ചു പഠിക്കാന്‍ പൗരന്മാരെ പ്രാപ്തരാക്കു മാതൃകാ വേദിയാണ് ഇത്. ലോകമെമ്പാടുമുള്ള യുവ പഠിതാക്കള്‍ക്കും ശാസ്ത്ര അധ്യാപകര്‍ക്കും ലോക നിലവാരമുള്ള, ശരിക്കും ആകര്‍ഷകമായ ഇടമായി ഈ ശാസ്ത്ര നഗരത്തെ മാറ്റാന്‍ നാം ശ്രമിക്കുകയും ലോകം ഇവിടെയെത്തി ഈ പ്രദര്‍ശന വസ്തുക്കളില്‍ നി് പ്രചോദിതരാകുകയും ചെയ്യും. ഈ വര്‍ഷം കേന്ദ്രവും സംസ്ഥാനവും ചേര്‍് ഇത് ഏറ്റെടുക്കും.

എന്റെ യുവ സുഹൃത്തുക്കളേ,

ജേതാക്കള്‍ പ്രതിനിധീകരിക്കുത് ശാസ്ത്രത്തിന്റെ ഉയരങ്ങളാണ്, നിങ്ങള്‍ നിര്‍ബന്ധമായും അവരില്‍ നി് പഠിക്കണം. പക്ഷേ, ഉയരം മഹാപര്‍വത നിരകളില്‍ നിാണ് ഉതി നേടുത്, അല്ലാതെ ഒറ്റയ്ക്കു നിി’ല്ല.

നിങ്ങള്‍ ഇന്ത്യയുടെ അടിത്തറയും ഭാവിയുമാണ്. ഉയരങ്ങള്‍ ഉത്ഭവിക്കു പുതിയ നിരകള്‍ നിങ്ങള്‍ കെ’ിപ്പടുക്കണം. നാം അടിത്തറയില്‍ ഊുകയാണെങ്കില്‍, സ്‌കൂളുകളിലും കോളജുകളിലും അധ്യാപകരിലൂടെയും അത്യത്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ നി് നൂറുകണക്കിന് ഉയരങ്ങളുണ്ടാകും. എാല്‍ നാം അടിത്തറയിലെ കഠിനാധ്വാനം ഉപേക്ഷിക്കുകയാണെങ്കില്‍ ഒറ്റ ഉയരവും ഐന്ദ്രജാലികമായി പ്രത്യക്ഷപ്പെടില്ല.

പ്രചോദിരാവുകയും വെല്ലുവിളിക്കാന്‍ സജ്ജരാവുകയും ധീരരാവുകയും സ്വന്തമായി വ്യക്തിത്വമുള്ളവരാവുകയും അനുകരിക്കാതിരിക്കുകയും ചെയ്യുക. ആ വിധമാണ് നമ്മുടെ ആദരീണയ അതിഥികള്‍ വിജയികളായതും നിങ്ങള്‍ അവരില്‍ നി് പഠിക്കേണ്ടതെന്തോ അതും.

ഇത്തരമൊരു വേറി’ പരിപാടി സംഘടിപ്പിച്ചതിന് നൊബേല്‍ മീഡിയ ഫൗണ്ടേഷനും കേന്ദ്ര ബയോ ടെക്‌നോളജി വകുപ്പിനും ഗുജറാത്ത് സര്‍ക്കാരിനും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുു.

ഈ പ്രദര്‍ശനം ഒരു വലിയ വിജയമാക’െ എ് ഞാന്‍ ആശംസിക്കുു, നിങ്ങള്‍ക്കെല്ലാം ഇത് ഉപകരിക്കപ്പെടും എ് എനിക്ക് ഉറപ്പുണ്ട്.