Deeply saddened at the passing away of Selvi Jayalalithaa: PM
Jayalalithaa ji’s demise has left a huge void in Indian politics: PM Modi
Jayalalithaa ji’s connect with citizens, concern for welfare of the poor, the women & marginalized will be a source of inspiration: PM

എ.ഐ.എ.ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കുമാരി ജെ. ജയലളിതയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

”കുമാരി ജയലളിതയുടെ നിര്യാണത്തില്‍ അഗാധമായി ദുഖിക്കുന്നു. അവരുടെ ദേഹവിയോഗം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു വിടവാണ് അവശേഷിപ്പിച്ചത്.

ജയലളിതാജിയുടെ ജനങ്ങളുമായുള്ള ബന്ധം, പാവപ്പെട്ടവരുടെയും വനിതകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമം സംബന്ധിച്ച ഉത്കണ്ഠ മുതലായവ എക്കാലത്തെയും പ്രചോദനമായിരിക്കും.

ദുഖാര്‍ദ്രമായ ഈ വേളയില്‍, എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും തമിഴ്‌നാട്ടിലെ ജനങ്ങളോടൊപ്പമാണ്.

അപരിഹാര്യമായ ഈ നഷ്ടം ധൈര്യത്തോടും സഹനശക്തിയോടും നേരിടാന്‍ സര്‍വ്വശക്തന്‍ അവര്‍ക്ക് കരുത്ത് നല്‍കട്ടെ.

ജയലളിതാജിയുമൊത്ത് ഇടപഴകാന്‍ ലഭിച്ച അസംഖ്യം അവസരങ്ങള്‍ ഞാന്‍ എക്കാലവും വിലപ്പെട്ടതായി കരുതും. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.” പ്രധാനമന്ത്രി പറഞ്ഞു.