കേന്ദ്രത്തിലെ എൻ.ഡി.എ. സർക്കാർ മാത്രമാണ് കർഷകക്ഷേമത്തെക്കുറിച്ച് ചിന്തിച്ചിട്ടുള്ളതെന്നും വളത്തിൻ്റെ വിലയിൽ കുറവുവരുത്തിയതെന്നും ബിജ്നോറിൽ നടന്ന ഒരു പൊതുയോഗത്തിൽ ശ്രീ നരേന്ദ്രമോദി പറഞ്ഞു. “ചൗധരി ചരൺസിങ് ജി അധികാരത്തിലിരുന്നപ്പോൾ അദ്ദേഹം വളം വിലയിൽ കുറവുവരുത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് പ്രജോദനമുൾക്കൊണ്ടുകൊണ്ട് കർഷകക്ഷേമത്തിന് മുന്തിയ പരിഗണനനൽകി, ഞങ്ങൾ വളംവില കുറക്കാൻ നടപടിയെടുത്തു. മറ്റൊരു കക്ഷിയും ഇത്തരമൊരു നടപടിക്ക് മുതിർന്നിട്ടില്ല.” എന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സർക്കാർ അധികാരത്തിൽ വന്നാൽ, കർഷകരുടെ ക്ഷേമത്തിനായി ചൗധരി ചരൺസിങ് കല്യാൺ കോശ് ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.