The close association between our two countries is, of course, much older. India and Kenya fought together against colonialism: PM
Common belief in democratic values, our shared developmental priorities & the warm currents of Indian Ocean bind our societies: PM
Kenya's participation in Vibrant Gujarat has generated a strong interest in Indian businesses: PM Modi
India would be happy to share best practises in organic farming with Kenyan farmers: PM
The large Indian-origin community of Kenya is a vital and energetic link between us: PM Modi

യുവര്‍ എക്‌സലന്‍സില്‍ പ്രസിഡന്റ് ഊഹ്‌റു കെന്യാറ്റ,

ബഹുമാനപ്പെട്ട പ്രതിനിധികളെ,

മാധ്യമ പ്രിതിനിധികളെ,

സുഹൃത്തുക്കളെ,

കൃത്യം ആറുമാസങ്ങള്‍ക്ക് മുമ്പുള്ള കെനിയ സന്ദര്‍ശനം എനിക്ക് സന്തോഷകരമായ ഒരു അനുഭവമായിരുന്നു. പ്രസിഡന്റ് കെന്യാറ്റയും കെനിയയിലെ ജനങ്ങളും വളരെ സൗഹാര്‍ദ്ദപൂര്‍വവും ഊഷ്മളവുമായാണ് സ്വീകരണമാണ് എനിക്ക് അന്ന് നല്‍കിയത്. ഇന്ന് പ്രസിഡന്റ കെനിയാറ്റയേയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘാംഗങ്ങളെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്.നമ്മുടെ ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന് പഴക്കമേറെയാണ്. കോളനിവല്‍ക്കരണത്തിനെതിരെ ഒന്നിച്ചുപോരാടിയവരാണ് ഇന്ത്യയും കെനിയയും. കെനിയയില്‍ നിലനിന്നിരുന്ന കോളനി വ്യവസ്ഥകളെ തകര്‍ത്തെറിയാന്‍ ഇന്ത്യന്‍ വംശജനും തൊഴിലാളി നേതാവുമായിരുന്ന മഖാന്‍ സിംഗ് തന്റെ കെനിയന്‍ സഹോദരങ്ങളുമായി കൈകോര്‍ത്തുകൊണ്ട് നല്‍കിയ സംഭാവനകളെ കഴിഞ്ഞ മാസം പ്രസിഡന്റ് കെനിയാറ്റ അംഗീകരിക്കുകയും ചെയ്തു. പൊുതുവായി ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസവും വികസന മുന്‍ഗണനകളില്‍ പരസ്പര പങ്കാളിത്തത്തോടെയുള്ള സഹകരണവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഉഷ്ണ ജലപ്രവാഹവുമൊക്കെ നമ്മുടെ സമൂഹത്തെ ഒരുമിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

സുഹൃത്തുക്കളെ,

നമ്മുടെ രാജ്യങ്ങള്‍ തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന എല്ലാതരം ബന്ധങ്ങളെയും ഇന്നത്തെ ചര്‍ച്ചയില്‍ ഞാനും പ്രസിഡന്റും അവലോകനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ എന്റെ കെനിയന്‍ സന്ദര്‍ശനവേളയിലാണ് സാമ്പത്തികമേഖലയില്‍ പരസ്പര സഹായവും ബന്ധവും കൂടുതല്‍ സുദൃഢമാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ വിപുലമാക്കാനും ഈ രണ്ടു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള മൂലധന ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ഒപ്പം വികസനത്തി പങ്കാളിത്തങ്ങള്‍ക്കു മുന്‍ഗണന നല്‍കേണ്ടതായുമുണ്ട്. ഇന്നലെ പ്രസിഡന്റ് കെനിയാറ്റയുടെ നേതൃത്വത്തില്‍ ഉന്നതതല പ്രതിനിധിസംഘം എട്ടാമത് വൈബ്രന്‍ഡ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലെ താങ്കളുടെ സന്ദര്‍ശനം ഇന്ത്യന്‍ വ്യാപാരസമൂഹത്തിന് കെനിയയുമായി വാണിജ്യത്തില്‍ ഏര്‍പ്പെടുന്നതിനും നിക്ഷേപം നടത്തുന്നതിനും വലിയ താല്‍പര്യം സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യസംരക്ഷണ, വിനോദസഞ്ചാര, വിവരസാങ്കേതികവിദ്യ, കൃഷി, സമുദ്ര സമ്പദ്ഘടന, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലൊക്കെ വ്യാപാര-വ്യവസായ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് രണ്ടു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. നാളെ നടക്കുന്ന സംയുക്ത ബിസിനസ് യോഗത്തില്‍ ഈ മേഖലകളിലെ വ്യാപാരസാദ്ധ്യതകള്‍ ശക്തമാക്കുന്നതിന് വേണ്ട പരസ്പര സഹായമാര്‍ഗ്ഗങ്ങളുള്‍പ്പെടുന്ന പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കും. വ്യാപാരം സുഗമമാക്കുന്നതിനുള്ള ക്രമീകരണമുള്‍പ്പെടെ ബന്ധപ്പെട്ട മേഖലകളില്‍ പരസ്പര സഹായത്തിനുള്ള നടപടികള്‍ കൈക്കൊണ്ടുകൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ സുശക്തമാക്കും. രണ്ടു രാജ്യങ്ങളും സഹകരിച്ച കാര്‍ഷിക-ഭക്ഷ്യസുരക്ഷാ മേഖലകളില്‍ പരസ്പര സഹകരണത്തോടെയുള്ള ഒരു ബോര്‍ഡ് തങ്ങളുടെ മുന്‍ഗണയിലുണ്ട്. കെനിയയിലെ കാര്‍ഷിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട എല്ലാ സഹകരണങ്ങളും നമ്മള്‍ അവര്‍ക്ക് നല്‍കും. കാര്‍ഷികാവശ്യങ്ങള്‍ക്കായി ഇന്ന് ഒപ്പിട്ട 100 മില്യണ്‍ ഡോളറിന്റെ വായ്പാക്കരാര്‍ ഈ രംഗത്തെ പരസ്പരസഹകരണത്തിന് പുതിയ വ്യാപ്തിയുണ്ടാക്കും. പരിപ്പുവര്‍ഗ്ഗത്തില്‍പ്പെട്ട ധാന്യങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയുമായി ബന്ധപ്പെട്ട് കെനിയയുമായുള്ള ദീര്‍ഘകാല പദ്ധതികളുടെ സാദ്ധ്യതകളും ചര്‍ച്ചചെയ്തിട്ടുണ്ട്. ജൈവകൃഷിയുടെ നല്ലവശങ്ങള്‍ കെനിയയിലെ കര്‍ഷകരുമായി പങ്കുവയ്ക്കാനും നമുക്ക് സന്തോഷമേയുള്ളു. ആരോഗ്യമേഖലയിലെ സഹകരണത്തിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സയ്ക്ക് കെനിയാറ്റ നാഷണല്‍ ഹോസ്പിറ്റലിന് ബാബട്രോണ്‍ യന്ത്രം വിതരണം ചെയ്തുകഴിഞ്ഞു. ഇന്ത്യ-ആഫ്രിക്കന്‍ ഫോറം സമ്മിറ്റ് ഇന്‍ഷ്യേറ്റീവിന്റെ കീഴില്‍ കെനിയന്‍ ഡോക്ടര്‍മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലേയും ജനങ്ങള്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ക്ക് വിഭ്യാഭ്യാസമേഖലയിലെ പങ്കാളിത്തം സഹായിക്കുന്നുണ്ട്. കെനിയന്‍ സര്‍വകലാശാലയുമായി നമുക്ക് വളരെ സുദൃഢമായ ഒരു ബന്ധമാണുള്ളത്. അവിടെ ഐസറിന്റെ(ഐ.സി.സി.ആര്‍) നേതൃത്വത്തില്‍ ഇന്ത്യന്‍ പഠനത്തിന് വേണ്ട ഒരു ചെയര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ആ സര്‍വകലാശാലയിലെ ലൈബ്രറിയുടെ പുതുക്കിപണിയലും ഇന്ത്യയുടെ സഹകരണത്തോടെയാണ് നടക്കുന്നത്. ഊര്‍ജ്ജമേഖലയില്‍ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിലെ സോളാര്‍ അലൈന്‍സിലെ കെനിയയുടെ സംഭാവനകളെ വിലമതിക്കാതിരിക്കാനാവില്ല. സൗരോര്‍ജ്ജത്തെ പരമാവധി പ്രയോജനപ്പെടുത്തി നമ്മുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയുക്തമാക്കാനുള്ള സംയുക്തശ്രമവും കെനിയയുമായി ചേര്‍ന്ന് നടത്തുന്നുണ്ട്.

സുഹൃത്തുക്കളെ,

രണ്ടു രാജ്യങ്ങള്‍ക്കും വല്ലാത്ത ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ് സമുദ്രമേഖല ഉയര്‍ത്തുന്ന വെല്ലുവിളികള്‍. അത് മറികടക്കാന്‍ ഈ സാമ്പത്തിക മേഖലയിലെ സാദ്ധ്യതകളെക്കുറിച്ച് ശക്തമായ പര്യവേഷണം അനിവാര്യമാണ്. പ്രതിരോധമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങള്‍ എത്രയും വേഗം സാദ്ധ്യമാകുന്നതിലാണ് നാം ഇന്ന് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സമുദ്രപഠനം, വാര്‍ത്താവിനിമയ ശൃംഖല, ആന്റി-പൈറസി, ശേഷി വര്‍ദ്ധിപ്പിക്കല്‍, പ്രതിരോധ-മെഡിക്കല്‍ മേഖലയിലെ സഹകരണങ്ങള്‍ കൈമാറല്‍ എന്നിവയ്ക്കാണ് ഇരു രാജ്യങ്ങളും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. സുരക്ഷാരംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കും. സൈബര്‍സുരക്ഷ,തീവ്രവാദംതടയല്‍, മയക്കുമരുന്ന്-മനുഷ്യക്കടത്ത്, തുടങ്ങിയവ ഇല്ലാതാക്കുക കള്ളപ്പണംവെളുപ്പിക്കല്‍ തടയുക എന്നിവയ്ക്ക് ഇതില്‍ ഊന്നല്‍ നല്‍കും.

സുഹൃത്തുക്കളെ,

കെനിയയിലുള്ള ഇന്ത്യന്‍ വംശജരുടെ വമ്പിച്ച സാന്നിദ്ധ്യം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശക്തിമത്തായ ബന്ധത്തിന് ഏറ്റവും പ്രധാനമാണ്. വ്യാപരം, നിക്ഷേപം, സാംസ്‌ക്കാരിക വിനിമയരംഗങ്ങളില്‍ ഈ സാന്നിദ്ധ്യം ബന്ധപ്പെടുത്തണമെന്ന കാര്യം ഞാന്‍ കെനിയാറ്റയുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഞാനൂം പ്രസിഡന്റും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനെക്കുറിച്ച് വ്യക്തിപരമായി തന്നെ സസൂക്ഷ്മം നീരീക്ഷിക്കാനും ധാരണയായിട്ടുണ്ട്. അവയൊക്കെ വളരെ ചടുലമായി തന്നെ മുന്നോട്ടുപോകുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

എക്‌സലന്‍സി,

നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തുകയും അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട് ഗുജറാത്തിനേയും ഡല്‍ഹിയേയും ഉള്‍പ്പെടെ ഞങ്ങളെയേവരേയും ബഹുമാന്യരാക്കിയ അങ്ങയോട് ഇന്ത്യന്‍ ജനതയ്ക്ക് പൊതുവേയും എനിക്ക് വ്യക്തിപരമായുമുള്ള നന്ദി ഈ അവസരത്തില്‍ പ്രകാശിപ്പിക്കുന്നു.

നന്ദി

നിങ്ങള്‍ക്ക് നന്ദി