PM Modi attends a book release function on the occasion of Constitution Day
The common citizen of India has become a soldier against corruption and black money: PM
26th November to be observed as Constitution Day to celebrate the Constitution & have greater awareness among the youth: PM

ഭരണാദിനത്തോടനുബന്ധിച്ച് പാര്‍ലമെന്റ് ഹൗസ് അനക്‌സില്‍ ഇന്ന് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും പുതുക്കിയ പതിപ്പും ”ഭരണഘടനയുടെ നിര്‍മ്മിതി” എന്ന പുസ്തകവും തദവസരത്തില്‍ പ്രകാശനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവെ, കഴിഞ്ഞ വര്‍ഷം മുതലാണ് നവംബര്‍ 25 ഭരണഘടനാ ദിനമായി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് വരുന്ന തലമുറകള്‍ ഭരണഘടനയെ വേണ്ടവിധം മനസിലാക്കി അവയെ സമകാലീന പശ്ചാത്തലത്തില്‍ അനുസ്മരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ നാം ഭരണഘടനയെ അനുസ്മരിക്കുമ്പോള്‍ ബാബാ സാഹിബ് അംബേദ്ക്കറെ കൂടിയാണ് നാം അനുസ്മരിക്കുന്നത്. ഭരണഘടനയുടെ ആത്മാവുമായി നാം ബന്ധപ്പെടണമെന്ന് പറഞ്ഞ പ്രധാനമന്ത്രി അവകാശങ്ങളും കടമകളും തമ്മിലുള്ള സമതുലിതാവസ്ഥ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞുകൊണ്ട് നവംബര്‍ 26 നെ കൂടാതെ നമ്മുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ആഘോഷിക്കാനാകില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഴിമതിക്കും കള്ളപ്പണത്തിനും എതിരായുള്ള പോരാട്ടത്തില്‍ സാധാരണക്കാരന്‍ ഇന്ന് ഒരു പടയാളിയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പണവിനിമയത്തിന് സുതാര്യത വര്‍ദ്ധിപ്പിക്കാന്‍ ഡിജിറ്റല്‍ സംവിധാനം പരമാവധി വിനിയോഗിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഓരോരുത്തര്‍ക്കും തങ്ങളുടെ പണം ചെലവിടാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ഒരാള്‍ക്കും മറ്റൊരാളുടെ പണം കൈക്കലാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി.

— PMO India (@PMOIndia) November 25, 2016

Click here to read full text speech