വിഷയം:”ഇന്ധനത്തിന് ഹൈഡ്രോകാര്‍ബണ്‍ ആണ് ഭാവി- അവസരങ്ങളും വെല്ലുവിളികളും”
എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. ധര്‍മേന്ദ്രപ്രധാന്‍ ജി,
വിദേശത്തു നിന്നുള്ള എണ്ണ, വാതക മന്ത്രിമാര്‍,
ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ നിന്നുള്ള സിഇഒമാര്‍,വിദഗ്ധര്‍,
വിശിഷ്ടാതിഥികളേ,സഹോദരീ സഹോദരന്‍മാരേ.
സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന വാഹകനാണ് ഊര്‍ജ്ജം. ന്യായമായ വിലയ്ക്ക് നിലനില്‍ക്കുന്നതും സുസ്ഥിരവുമായ ഊജ്ജം എന്നത് ഉന്നതിയിലേക്കുള്ള സാമ്പത്തിക വികസനത്തിന്റെ ഫലപ്രാപ്തിക്ക് അത്യന്താപേക്ഷിതമാണ്.വരാന്‍ പോകുന്ന നിരവധി വര്‍ഷങ്ങളില്‍ ഊര്‍ജ്ജത്തിന്റെ വളരെ പ്രധാന സ്രോതസായി ഹൈഡ്രോകാര്‍ബണ്‍ തുടരും. അതുകൊണ്ട്, ഈ സമ്മേളനത്തിന്റെ വിഷയം ”ഇന്ധനത്തിന് ഹൈഡ്രോകാര്‍ബണ്‍ ആണ് ഭാവി- അവസരങ്ങളും വെല്ലുവിളികളും” എന്നത് ഒരേസമയം യോജിച്ചതും സമയോചിതവുമാണ്.
ഇന്ത്യ ഇന്ന് ലോകത്തിലെ അതിവേഗം വളരുന്ന വലിയ സമ്പദ്ഘടനയാണ്. ഈ വളര്‍ച്ചയ്ക്ക് പിന്തുണയേകുന്നത് ഒരു നിര നയപ്രമാണങ്ങളാണ്.ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക,സാമൂഹിക വശങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അതിലുമധികമായി ഹ്രസ്വകാല നേട്ടങ്ങളിലുമാണ് നമ്മുടെ നയങ്ങള്‍ ഊന്നുന്നത്. സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും സൂചകങ്ങളില്‍ നമ്മുടെ പ്രയത്‌നത്തിന്റെ ഫലം കാണുന്നുണ്ട്.
അതിവേഗ വികസനത്തിനു പുറമേ നമ്മുടെ സമ്പദ്ഘടന മറ്റുള്ളതിനേക്കാള്‍ അധികം സ്ഥിരതയുള്ളതുമാണ്. ആഗോള സമ്പദ്ഘടന അനിശ്ചിചിതത്വത്തിന്റെ ഒരു കാലയളവിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യ ബൃഹത്തായ പുരോഗതിയാണ് കാണിക്കുന്നത്. നമ്മുടെ നിലവിലെ സാമ്പത്തിക കമ്മി ദൃഢമായി അഭിവൃദ്ധിപ്പെടുകയും ജൂണ്‍ മാസത്രയത്തിലെ കുറഞ്ഞ നിരക്കിലുള്ളതായി മാറി നേട്ടമുണ്ടാക്കുകയും ചെയ്തു. 2015-16ല്‍ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയര്‍ന്ന നിരക്കിലാണ്,ആഗോള എഫ്ഡിഐ ഈ സമയം താഴേയ്ക്കുമായി. ഇന്ത്യക്ക് മറ്റ് പ്രധാന സമ്പദ്ഘടനകളേക്കാള്‍ ബാങ്കിംഗ് തകര്‍ച്ചയുടെ കുറഞ്ഞ ആഘാതമേ സംഭവിച്ചുള്ളു എന്നാണ് അന്താരാഷ്ട്ര തലത്തിലെ സ്ഥിതികളില്‍ നിന്ന് മനസിലാകുന്നത്.
2040ല്‍ ഇന്ത്യയുടെ സമ്പദ്ഘടന അഞ്ചു മടങ്ങ് വളര്‍ച്ച കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കണക്കുകള്‍ പ്രകാരം, 2013നും 2040നും ഇടയില്‍ വര്‍ധിക്കുന്ന ആഗോള ഊര്‍ജ്ജ ആവശ്യത്തിന്റെ നാലിലൊന്ന് ഇന്ത്യയിലായിരിക്കും. 2040ല്‍ യൂറോപ്പിലാകെ വേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇന്ത്യക്ക് ആവശ്യമായി വരും എന്നാണ് കരുതുന്നത്.ഇപ്പോഴത്തെ 16 ശതമാനത്തിന്റെ സ്ഥാനത്ത് 2022ല്‍ ജിഡിപി 25 ശതമാനമാകുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.
ഗതാഗത അടിസ്ഥാന സൗകര്യവും ബഹുമുഖ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ.വാണിജ്യ വാഹനങ്ങളുടെ എണ്ണം ഇപ്പോഴത്തെ പതിമൂന്ന് ദശലക്ഷത്തിന്റെ സ്ഥാനത്ത് 2040ല്‍ അമ്പത്തിയാറ് ദശലക്ഷം എത്തും.സിവില്‍ വ്യോമയാനത്തില്‍ ഇപ്പോള്‍ ലോകത്തിലെ എട്ടാമത്തെ വലിയ വിപണിയായ ഇന്ത്യ 2034ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി മാറും. വ്യോമയാന മേഖലയിലെ വളര്‍ച്ച വ്യോമയാന എണ്ണയുടെ ആവശ്യം 2040ല്‍ നാലിരട്ടിയാകുന്ന വിധത്തിലായിരിക്കും. ഇതെല്ലാം ഊര്‍ജ്ജാവശ്യത്തെ സ്വാധീനിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയുടെ വളര്‍ച്ചയില്‍ ഹൈഡ്രോകാര്‍ബണുകള്‍ പ്രധാനഭാഗമായി തുടരും. അതിവേഗ വളര്‍ച്ചാ സ്ഥിതി ഇന്ത്യയുടെ ഊര്‍ജ്ജമേഖലയ്ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നത്. ഇന്ത്യയിലും പുറത്തുമുള്ള നിരവധി പങ്കാളികള്‍ ഇവിടെ വരാന്‍ സമയം കണ്ടെത്തി എന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു. നാം ഓരോരുത്തരുടെയും അനുഭവ പരിചയവും വൈദഗ്ദ്ധ്യവും നമുക്കെല്ലാവര്‍ക്കും നേട്ടമാകും എന്ന് എനിക്ക് ഉറപ്പുണ്ട്. ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ നിന്നുമുള്ള പ്രതീക്ഷകളെയും ഊര്‍ജ്ജസുരക്ഷ നേടാനുള്ള നമ്മുടെ പ്രയത്‌നത്തെയും കുറിച്ചുള്ള എന്റെ ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്.
ഊര്‍ജ്ജം പൊതുവേയും ഹൈഡ്രോകാര്‍ബണുകള്‍ പ്രത്യേകിച്ചും ഇന്ത്യയുടെ ഭാവിക്കു വേണ്ടിയുള്ള എന്റെ കാഴ്ചപ്പാടില്‍ ഒരു പ്രധാന ഭാഗമാണ്.പാവപ്പെട്ടവര്‍ക്ക് പ്രാപ്യമായ ഊര്‍ജ്ജമാണ് ഇന്ത്യക്കു വേണ്ടത്. അത് ഊര്‍ജ്ജ വിനിയോഗത്തില്‍ കാര്യക്ഷമത ആവശ്യപ്പെടുന്നു. ഉത്തരവാദിത്തമുള്ള ഒരു വിശ്വപൗരന്‍ എന്ന നിലയില്‍ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതാനും ബഹിര്‍ഗമനം നിയന്ത്രിക്കാനും സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ആഗോള അനിശ്ചിതാവസ്ഥ സൂചിപ്പിക്കുമ്പോള്‍ ഇന്ത്യക്കും ഊര്‍ജ്ജ സുരക്ഷ ആവശ്യമാണ്. ആയതിനാല്‍,ഇന്ത്യയുടെ ഊര്‍ജ്ജ ഭാവിക്ക് ഞാന്‍ കാണുന്നത് നാല് തൂണകളാണ്:
– ഊര്‍ജ്ജ പ്രാപ്തി.
– ഊര്‍ജ്ജക്ഷമത.
– ഊര്‍ജ്ജ സ്ഥിരത.
– ഊര്‍ജ്ജ സുരക്ഷ.
ഊര്‍ജ്ജ പ്രാപ്തിയില്‍ നിന്നു തുടങ്ങാന്‍ എന്നെ അനുവദിക്കുക. ഇന്ത്യയിലെ കുറേ സമ്പന്നര്‍ പലതരം കാറുകള്‍ വാങ്ങുമ്പോള്‍ ഇന്ത്യയിലെ നിരവധി പാവങ്ങള്‍ ഇപ്പോഴും പാചകം ചെയ്യാന്‍ വിറക് വാങ്ങുന്നു. പാചകത്തിന് വിറകിന്റെയും മറ്റും വിനിയോഗം ഗ്രാമീണ സ്ത്രീകള്‍ക്ക് ഒരു ആരോഗ്യ വിപത്താണ്. അത് അവരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കും. അമ്പത് ദശലക്ഷം കുടുംബങ്ങള്‍ക്ക് പാചക വാതകം ലഭ്യമാക്കുന്നതിന് നാം ഉജ്ജ്വല പദ്ധതി ആരംഭിച്ചു. ഒറ്റയടിക്ക് ഈ പദ്ധതി ആരോഗ്യം മെച്ചപ്പെടുത്തുകയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ഹാനികരമായ പുറംതള്ളല്‍ കുറയ്ക്കുകയും ചെയ്യുന്നു. കണക്ഷനുള്ള ഒറ്റത്തവണ ചെലവ് സര്‍ക്കാര്‍ വഹിക്കുമെങ്കിലും ഗ്യാസിനുള്ള മുഴുവന്‍ വിലയും ഉപഭോക്താവ് നല്‍കണം. ഏഴ് മാസത്തിനുള്ളില്‍ ഈ പദ്ധതി വഴി പത്ത് ലക്ഷത്തോളം പുതിയ കണക്ഷനുകള്‍ ലഭ്യമാക്കിക്കഴിഞ്ഞു.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് പത്ത് ദശലക്ഷം വീടുകളില്‍ പൈപ്പ് വഴിയുള്ള സ്വാഭാവിക വാതകം എത്തിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ദേശീയ വാതക ഗ്രിഡ് സംവിധാനം ഇപ്പോഴത്തെ പതിനയ്യായിരം കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനില്‍ നിന്ന് മുപ്പതിനായിരം കിലോമീറ്ററിലേക്ക് വികസിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.വളരെക്കുറച്ച് വികസിതമായ കിഴക്കന്‍ മേഖലയിലേക്ക് പുതിയ വാതക പൈപ്പ് ലൈന്‍ നാം നിര്‍മിക്കുകയാണ്,അത് ദശലക്ഷക്കണക്കിന് പുതിയ തൊഴിലുകള്‍ ഉണ്ടാകാന്‍ ഇടയാകും. 2018 മാര്‍ച്ചോടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ഉറപ്പാക്കാനാണ് നാം പ്രവര്‍ത്തിക്കുന്നത്.
ഇനി ഊര്‍ജ്ജക്ഷമതയിലേക്ക് തിരിയാന്‍ എന്നെ അനുവദിക്കുക. ഇന്ത്യയുടെ വാണിജ്യ വാഹന മേഖല വിഷമകരമായ സ്ഥിതിയിലേക്ക് പോവുകയാണ്. ചരക്കുകളുടെ വലിയൊരു അനുപാതം റോഡ് വഴിയാണ് കൊണ്ടുപോകുന്നത്. ഊര്‍ജ്ജക്ഷമത വര്‍ധിപ്പിക്കുന്നതിന് എന്റെ സര്‍ക്കാര്‍ റെയില്‍വേയ്ക്ക് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. 2014-15നും 2016-17നും ഇടയില്‍ റെയില്‍വേയിലെ പൊതുമൂലധന നിക്ഷേപം നൂറ് ശതമാനത്തിലധികമാക്കാനുള്ള നടപടികളെടുത്തുകഴിഞ്ഞു.സമര്‍പ്പിത ചരക്കുഗതാഗത ഇടനാഴി നാം പൂര്‍ത്തീകരിച്ചു. വ്യോമയാത്രയേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജക്ഷമമായ അതിവേഗ റെയില്‍ ഇടനാഴി മുംബൈക്കും അഹമ്മദാബാദിനും ഇടയില്‍ നിര്‍മിക്കും. ഉള്‍നാടന്‍, തീരദേശ മേഖലകളില്‍ ഒരുപോലെ ജലഗതാഗതത്തിന് നാം വലിയ പ്രാധാന്യം നല്‍കും. നമ്മുടെ സാഗര്‍മാല പദ്ധതി ഇന്ത്യയിലെ മുഴുവന്‍ ദീര്‍ഘദൂര കടല്‍ത്തീരങ്ങളെയും ബന്ധിപ്പിക്കും. വലിയ നദികളില്‍ പുതിയ ഉള്‍നാടന്‍ ജലഗതാഗത റൂട്ടും നാം തുറക്കും. ഈ നടപടികള്‍ നമ്മുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കും. ദീര്‍ഘകാലമായി കാത്തിരുന്ന ദേശീയ ചരക്ക്,സേവന നികുത നിയമം പാസായി. സംസ്ഥാന അതിര്‍ത്തികളിലെ ഭൗതികമായ കടമ്പകള്‍ നീക്കി ജിഎസ്റ്റി ദീര്‍ഘകാല ഗതാഗതത്തിനു വേഗത വര്‍ധിപ്പിക്കുകയും അതിനുമപ്പുറം ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.
വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ മന്ത്രിമാര്‍ക്ക് ഊര്‍ജ്ജ വില നിശ്ചയിക്കലിന്റെ വൈകാരികത അറിയാം. അത് ഗൗനിക്കാതെ നാം പെട്രോളിന്റെയും ഡീസലിന്റെയും വില പിടിച്ചുനിര്‍ത്തി. പാചകവാതക വിലയും വിപണി നിര്‍ണയിക്കും. പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും മധ്യവര്‍ഗത്തെയും സംരക്ഷിക്കാന്‍ നൂറ്റി അറുപത് ദശലക്ഷം ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡി നേരിട്ട് നല്‍കി.ഇത് പാചകവാതക സബ്‌സിഡിയുടെ ചോര്‍ച്ചയും ദുരുപയോഗവും ഇല്ലാതാക്കി വന്‍തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഈ നടപടികളും ഊര്‍ജ്ജ ഉപയോഗക്ഷമത വര്‍ധിപ്പിച്ചു.
ഊര്‍ജ്ജ സ്ഥിരത,എന്നെ സംബന്ധിച്ചിടത്തോളം,ഒരു വിശുദ്ധ നിയോഗമാണ്. ഇത് ഇന്ത്യ പ്രതിബദ്ധതയുടെ ഭാഗമായി ചെയ്യുന്നതാണ്, നിര്‍ബന്ധത്തിനു വഴങ്ങി ചെയ്യുന്നതല്ല. ജിഡിപിയിലെ കാര്‍ബണ്‍ തീവ്രത 2005ലെ നിലയില്‍ നിന്ന് അടുത്ത പതിനഞ്ചു വര്‍ഷംകൊണ്ട് മുപ്പത്തിമൂന്ന് ശതമാനം കുറയ്ക്കാനുള്ള പ്രതിബദ്ധതയിലേക്ക് ഇന്ത്യ സ്വന്തം നിലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നമ്മുടെ ഊര്‍ജ്ജത്തിന്റെ നാല്‍പ്പത് ശതമാനം 2030ഓടെ കാലഹരണപ്പെടാത്ത ഇന്ധനത്തില്‍ നിന്നാക്കാനും നാം പ്രതിജ്ഞാബദ്ധരാണ്.പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ്ജം 2022ഓടെ 175 ജിഗാവാട്ട് ആക്കാനുള്ള ബൃഹത്തായ ലക്ഷ്യത്തിനും ഞാന്‍ രൂപം കൊടുത്തു. ശേഷി വര്‍ധിക്കുകയും പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ്ജത്തിന്റെ വില ഇടിയുകയും ചെയ്തു. നമ്മുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി. എല്‍ഇഡി ലൈറ്റിന് നാം വലിയ ഒരു സ്ഥാനം നല്‍കുകയും ചെയ്തു.
സിഎന്‍ജിയും എല്‍പിജിയും ജൈവ ഇന്ധനങ്ങളും ഗതാഗത മേഖലയ്ക്കുള്ള കറയറ്റ ഇന്ധനങ്ങളാണ്. കര്‍ഷകര്‍ക്ക് കുറേക്കൂടി സാമ്പത്തിക സഹായം ലഭ്യമാക്കുന്നവിധത്തില്‍ തരിശുഭൂമികളില്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതകള്‍ നമ്മള്‍ തേടേണ്ടതുണ്ട്. രണ്ടും മൂന്നും തലമുറ ജൈവ ഇന്ധനങ്ങളിലും ഇന്ധന അറകളിലുമുള്ള ആര്‍&ഡി രാജ്യത്തിന്റെ ഊര്‍ജ്ജ വെല്ലുവിളികള്‍ നേരിടാന്‍ ആവശ്യമാണ്.
ഊര്‍ജ്ജ സുരക്ഷയിലേക്ക് തിരിയാന്‍ ഇപ്പോള്‍ എന്നെ അനുവദിക്കുക. നാം ഗാര്‍ഹിക എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വേണം. 2022ഓടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് പത്തുശതമാനം കുറയ്ക്കാനുള്ള ലക്ഷ്യത്തിനാണ് ഞാന്‍ രൂപം കൊടുത്തിരിക്കുന്നത്. എണ്ണം ഉപഭോഗം വര്‍ധിക്കുമ്പോള്‍ തന്നെ ഈ നേട്ടമുണ്ടാക്കാന്‍ സാധിക്കും.
ഗാര്‍ഹിക ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന് നമുക്ക് ശക്തമായ ഒരു നിക്ഷേപ സൗഹൃദ നയചട്ടക്കൂട് ഉണ്ട്. ഏകദേശം രണ്ടു പതിറ്റാണ്ട് മുമ്പ് ഇന്ത്യ പുതിയ പര്യവേക്ഷണാനുമതി വ്യവസ്ഥ കൊണ്ടുവന്നിരുന്നു.ഇത് നൂറ്റിയമ്പത് ശതമാനം എഫ്ഡിഐ അനുവദിക്കുകയും ഇന്ത്യയില്‍ നിക്ഷേപത്തിനും പ്രവര്‍ത്തനത്തിനും സ്വകാര്യ മേഖലയ്ക്ക് അവസരം ലഭ്യമാക്കുകയും ചെയ്തു. എങ്കിലും നിരവധി ഘടകങ്ങള്‍ ഇന്ത്യയുടെ ഗാര്‍ഹിക എണ്ണയെയും വാതക ഉല്‍പ്പാദനത്തെയും ഹാനികരമായി ബാധിക്കുന്നുണ്ട്.
ഇന്ത്യയെ ഒരു ശരിയായ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുന്നതിന് നാം ഒരു ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ,ഉല്‍പ്പാദന നയം രൂപീകരിച്ചു. ഇത് ഷെയില്‍ ഓയിലും വാതകവും കല്‍ക്കരി അനുബന്ധ മെത്തേനും ഉള്‍പ്പെടെ ഹൈഡ്രോകാര്‍ബണിന്റെ എല്ലാ രൂപങ്ങളും പര്യവേക്ഷണം നടത്താനും ഉല്‍പ്പാദിപ്പിക്കാനുമുള്ള ഏകീകൃത ലൈസന്‍സ് ലഭ്യമാക്കും.
– ലേലം വിളിക്കുന്നവര്‍ക്ക് പര്യവേക്ഷണത്തിന് അവരാഗ്രഹിക്കുന്നത്ര ഭൂമി തെരഞ്ഞെടുക്കാന്‍ തുറന്ന ഏക്കറേജ് നയം.
– തര്‍ക്കത്തിനുള്ള അവസരം കുറയ്ക്കാന്‍ ലാഭം പങ്കുവയ്ക്കുന്നതിനു പകരമായി വരുമാനം പങ്കുവയ്ല്‍ മാതൃക.
– അസംസ്‌കൃത എണ്ണയുടെയും സ്വാഭാവിക വാതകത്തിന്റെയും ഉല്‍പ്പാദനത്തിന് വിപണി, വില നിശ്ചയിക്കല്‍ സ്വാതന്ത്ര്യം.
കഴിഞ്ഞ വര്‍ഷം നാം പാര്‍ശ്വവല്‍കൃത പ്രദേശ നയം പ്രഖ്യാപിച്ചിരുന്നു. ഈ നയത്തിനു കീഴില്‍ ലേലത്തിന് അറുപത്തിയേഴ് മേഖലകള്‍ വാഗ്ദാനം ചെയ്യുന്നു.ഒപ്പം, എണ്‍പത്തിയൊമ്പത് ദശലക്ഷം മെട്രിക് ടണ്‍ എണ്ണ സങ്കലന, എണ്ണ തുല്യ വാതക കരുതല്‍ നിലനിര്‍ത്താന്‍ ഈ അറുപത്തിയേഴ് മേഖലകള്‍ ലക്ഷ്യമിടുന്നു. വീണ്ടെടുക്കാവുന്ന കരുതലായി കണക്കാക്കുന്നത് മുപ്പത് ദശലക്ഷം മെട്രിക് ടണ്‍ ആണ്. ആഗോള കമ്പനികള്‍ പങ്കെടുക്കുന്ന പ്രോല്‍സാഹനജനകമായ പ്രതികരണമാണ് ലേലപ്രക്രിയയ്ക്ക് ലഭിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ഡൗണ്‍സ്ട്രീം മേഖല ഇപ്പോള്‍ കൂടുതല്‍ തുറന്നത് വിപണിയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം കൂടുതല്‍ മികച്ച സാഹചര്യം സൃഷ്ടിക്കുന്നു. ഫലമേകുന്ന മല്‍സരം നമ്മുടെ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കും.
നമ്മുടെ സജീവമായ വിദേശനയവും ഊര്‍ജ്ജ നയതന്ത്രവും അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതില്‍ നമ്മെ സഹായിക്കുന്നു.കൂടുതല്‍ നീതിപൂര്‍വകമായ എണ്ണ പര്യവേക്ഷണം സാധ്യമാക്കുന്നതിന് വിദേശങ്ങളിലെ കമ്പനികളുമായി സഖ്യമുണ്ടാക്കാന്‍ നമ്മുടെ എണ്ണ,വാതക കമ്പനികള്‍ക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പതിനഞ്ച് ദശലക്ഷം ടണ്‍ എണ്ണയ്ക്ക് തുല്യമൂല്യമുള്ള ഇക്വിറ്റി ഓയില്‍ 5.6 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത റഷ്യയുടെ സമീപകാല ഹൈഡ്രോകാര്‍ബണ്‍ ആസ്തി ഏറ്റെടുക്കലുകള്‍ ഒരു ഉദാഹരണമാണ്. ഇന്ത്യയിലെ ഊര്‍ജ്ജ കമ്പനികള്‍ നിര്‍ബന്ധമായും ബഹുരാഷ്ട്ര കമ്പനികളാകണം;ഇന്ത്യ- മധ്യേഷ്യ, ഇന്ത്യ- പൂര്‍വേഷ്യ,ഇന്ത്യ- ദക്ഷിണേഷ്യ ഊര്‍ജ്ജ ഇടനാഴികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും വേണം.
അല്‍പ്പമൂല്യമുള്ള,കുറഞ്ഞ മലീനികരണത്തിന് പ്രകൃതി വാതകമാണ് അടുത്ത തലമുറ ഇന്ധനം. വാതകാടിസ്ഥാനത്തിലുള്ള സമ്പദ്ഘടനയക്ക് മുന്‍ഗണന നല്‍കി മുന്നോട്ടുപോവുകയാണ് നാം. വര്‍ധിക്കുന്ന ഗാര്‍ഹിക ആവശ്യം നേരിടാന്‍ പ്രകൃതിവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഇറക്കുമതി ആന്തരഘടന സൃഷ്ടിക്കാനും പ്രയത്‌നിക്കണം.ഇന്ത്യയുടെ പുതുക്കാവുന്ന ഊര്‍ജ്ജോല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പ്രധാനപ്പെട്ട സമതുലിത പങ്കും പ്രകൃതിവാതകത്തിനുണ്ടാകും. സമതുലിതാവസ്ഥ ലഭ്യമാക്കാനും ഊര്‍ജ്ജം വര്‍ധിപ്പിക്കാനും വാതകാടിസ്ഥാനത്തിലുള്ള ഊര്‍ജ്ജം നിര്‍ണായകമാണ്.
സുഹൃത്തുക്കളേ, ഇത് നേടിയെടുക്കുന്നതിന് പദ്ധതിയിലും വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും നമുക്ക് വളരെയധികം കാര്യക്ഷമത വേണ്ടതുണ്ട്. ഇന്ത്യ മല്‍സരാധിഷ്ഠിതമായി നിലനിന്ന് നേട്ടമുണ്ടാക്കേണ്ട മേഖലയാണ് ഇത്. നമ്മുടെ സംസ്‌കരണ,ഉല്‍പ്പാദനക്ഷമതകള്‍ വര്‍ധിപ്പിക്കുക മാത്രമല്ല സമയബന്ധിതവും കാര്യക്ഷമവുമായ പദ്ധതി പൂര്‍ത്തീകരണം ഉറപ്പാക്കുകയും വേണ്ടതുണ്ട്.
ബുദ്ധിപരമായ കഴിവിലും സംരംഭകത്വത്തിലും ഇന്ത്യ എല്ലായ്‌പോഴും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വാതക മേഖലയ്ക്കും നവീന ആശയങ്ങള്‍ നല്‍കുന്ന വിധം സാഹസികോദ്യമം നടത്താന്‍ ‘ഇന്ത്യയില്‍ നിര്‍മിക്കൂ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’,’സ്റ്റാന്റ്പ്പ് ഇന്ത്യ’ പോലുള്ള യത്‌നങ്ങള്‍ യുവജനങ്ങള്‍ അവസരമേകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. സംസ്‌കരണം, നാനോടെക്‌നോളജി, രാസത്വരക വികസനം, ജൈവ ഇന്ധനം, ബദല്‍ ഊര്‍ജ്ജം എന്നിവയിലെ സങ്കേതികവിദ്യാ വികസനം ആണ് നമ്മുടെ ആസന്ന ലക്ഷ്യം. ഇപ്പോള്‍ വാണിജ്യപരമായ പ്രയോഗ ഘട്ടത്തിലുള്ള ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡ്മാക്‌സ് സാങ്കേതികവിദ്യയുടെ വിജയകരമായ വികാസം നവീനാശയങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്.
ആഗോള ഹൈഡ്രോകാര്‍ബണ്‍ കമ്പനികള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്: ഇന്ത്യയില്‍ വന്ന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു. ഞങ്ങളുടെ ഇളകാത്ത ശ്രമങ്ങള്‍ വ്യവസായ നടത്തിപ്പ് അനായാസമാക്കുന്നതിലെ ഇന്ത്യയുടെ നില മെച്ചപ്പെടുത്തി. ഞങ്ങളുടെ പ്രതിബദ്ധത ഉറച്ചതാണെന്നും ചുവപ്പുനാടയെ ചുവപ്പ് പരവതാനിയാക്കി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ എന്നെ അനുവദിക്കുക.
സുഹൃത്തുക്കളേ,
ഒരു കൈയ്യില്‍, വര്‍ധിച്ചുവരുന്ന ആവശ്യം നേരിടാന്‍ താങ്ങാവുന്നതും വിശ്വസിക്കാവുന്നതുമായ ഊര്‍ജ്ജസ്രോതസ് ഞങ്ങള്‍ക്ക് ആവശ്യമാണ്.ഈ മിശ്രിതത്തിന് ഹൈഡ്രോകാര്‍ബണുകള്‍ ഒരു അത്യന്താപേക്ഷിത ഭാഗമായിത്തീരും. മറുകൈയ്യില്‍, പരിസ്ഥിതിയില്‍ ഞങ്ങള്‍ നിര്‍ബന്ധമായും വൈകാരികമായിരിക്കുകയും വേണം. ഈ അന്തസുറ്റ സമ്മേളനം നവീനാശയങ്ങള്‍ കൊണ്ടുവരുമെന്നും കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ വഴിയില്‍ ഹൈഡ്രോകാര്‍ബണുകള്‍ ഭാവിക്ക് ഇന്ധനം പകരുമെന്നും എനിക്കുറപ്പുണ്ട്.
സര്‍ക്കാരില്‍ നിന്നു സാധ്യമായ മുഴുവന്‍ പിന്തുണയും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു. ഇന്ത്യയിലെ ഊര്‍ജജ മേഖലയുടെ പരിവര്‍ത്തനത്തിന്റെ ഭാഗമായി മാറാന്‍ ഇവിടെ എത്തിയതിന് നിങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുകയും ചെയ്യുന്നു.
While global economy goes through uncertainty, India has shown tremendous resilience. FDI is at the highest level: PM @narendramodi
— PMO India (@PMOIndia) December 5, 2016
India's economy is expected to grow five fold by 2040: PM @narendramodi
— PMO India (@PMOIndia) December 5, 2016
We expect growth in manufacturing, transport, civil aviation among other sectors: PM @narendramodi
— PMO India (@PMOIndia) December 5, 2016
Hydrocarbons will continue to play an important part in India's growth: PM @narendramodi
— PMO India (@PMOIndia) December 5, 2016
Energy in general and hydrocarbons in particular are an important part of my vision for India’s future: PM @narendramodi
— PMO India (@PMOIndia) December 5, 2016
India needs energy which is accessible to the poor. It needs efficiency in energy use: PM @narendramodi
— PMO India (@PMOIndia) December 5, 2016
Energy sustainability, for me, is a sacred duty. It is something India does out of commitment, not out of compulsion: PM @narendramodi
— PMO India (@PMOIndia) December 5, 2016
We need to increase our domestic oil and gas production and reduce import dependence: PM @narendramodi
— PMO India (@PMOIndia) December 5, 2016
My message to global hydrocarbon companies is: we invite you to come and Make in India: PM @narendramodi
— PMO India (@PMOIndia) December 5, 2016
Our commitment is strong and our motto is to replace Red Tape with Red Carpet: PM @narendramodi
— PMO India (@PMOIndia) December 5, 2016
To meet the increasing demand, we need affordable and reliable sources of energy: PM @narendramodi
— PMO India (@PMOIndia) December 5, 2016
We must also be sensitive towards the environment: PM @narendramodi
— PMO India (@PMOIndia) December 5, 2016