”ഇന്ത്യയെ കൂട്ടിയോജിപ്പിക്കല്‍ – സര്‍ദാര്‍ പട്ടേല്‍” എന്ന പ്രമേയത്തെ ആസ്പദമാക്കി കേന്ദ്ര സാംസ്‌കാരിക വകുപ്പ് ന്യൂഡല്‍ഹിയിലെ ദേശീയ ശാസ്ത്ര കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ള ഡിജിറ്റല്‍ പ്രദര്‍ശനത്തിന്റെ പ്രിവ്യൂ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീക്ഷിച്ചു.
പ്രധാനമന്ത്രിയുടെ പ്രേരണയാലാണ് ഇന്ത്യയുടെ സംയോജനം, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകള്‍ തുടങ്ങിയവ വിവരിക്കുന്ന പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
20 വ്യത്യസ്ത മാധ്യമ രൂപങ്ങളില്‍ ഏതാണ്ട് മുപ്പതോളം പ്രദര്‍ശന വസ്തുക്കള്‍ പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യയുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് വിവരിക്കുന്ന നിരവധി ഡിജിറ്റല്‍ ഇന്‍സ്റ്റലേഷനുകള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രത്യേക കണ്ണട കൂടാതെ കാണാവുന്ന ത്രിമാന ചലച്ചിത്രങ്ങള്‍, ഹോളോഗ്രാഫിക് പ്രൊജക്ഷന്‍, കൈനറ്റിക് പ്രൊജക്ഷന്‍, ഒക്കുലസ് അടിസ്ഥാനമാക്കിയ വെര്‍ച്ച്വല്‍ റിയാലിറ്റി അനുഭവം മുതലായവ പ്രദര്‍ശനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യയില്‍ നിന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് പ്രസക്ത രേഖകള്‍ സമാഹരിച്ചിട്ടുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് പ്രദര്‍ശനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
സര്‍ദാര്‍ പട്ടേലിന്റെ ജന്മ വാര്‍ഷിക ദിനമായ ഈ മാസം 31 ന് പ്രധാനമന്ത്രി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.