PM releases the book “Judicial Reforms – Recent Global Trends"
India has to keep pace with changing technology, and the new, interdependent global order: PM
India has opportunity to play a key global role & must adapt fast to the rapid changes, through framing of appropriate policies: PM

‘ജുഡീഷ്യല്‍ റിഫോംസ്- റീസെന്റ് ഗ്ലോബല്‍ ട്രെന്‍ഡ്‌സ്’ എന്ന പുസ്തകം ആദ്യപ്രതി രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജിക്കു കൈമാറി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രകാശിപ്പിച്ചു.

സാങ്കേതികവിദ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കും പരസ്പരബന്ധിത ആഗോള വ്യവസ്ഥയ്ക്കും ഒപ്പം നില്‍ക്കാന്‍ ഇന്ത്യക്കു സാധിക്കണമെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ പ്രധാനപ്പെട്ട സ്ഥാനം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതു സാധ്യമാകണമെങ്കില്‍ അനുയോജ്യമായ നയങ്ങള്‍ രൂപീകരിച്ച് ഇത്തരം മാറ്റങ്ങളെ വേഗത്തില്‍ സ്വാംശീകരിക്കാന്‍ സാധിക്കണം.

    ഒരു ദിവസം ഒരു നിയമം എന്ന ക്രമത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കുമെന്നു താന്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ഇതുവരെ 1200 നിയമങ്ങള്‍ പിന്‍വലിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഫലപ്രദമായ ഭരണത്തിലൂടെ നീതിന്യായ കോടതികളുടെ ഭാരം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.