നിങ്ങളുടെ ദേശീയദിനത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.
ആത്മീയത, പഠനം, കല, വ്യാപാരം, ഇരുവിഭാഗത്തെയും സംസ്‌കാരത്തോടുള്ള പരസ്പര ബഹുമാനം, പങ്കാളിത്തപൂര്‍ണമായ അഭിവൃദ്ധി എന്നീ മേഖലകളിലുള്ള നമ്മുടെ ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, നാം രണ്ടു രാഷ്ട്രങ്ങളും പല രീതികൡും സമാനമായ അഭിലാഷങ്ങളും വെല്ലുവിളികളും അവസരങ്ങളും ഉള്ളവയാണ്. ഒരു രാജ്യത്തിന്റെ വിജയം മറ്റേ രാജ്യത്തിന് ഊര്‍ജം പകരുന്ന സ്ഥിതിയുമുണ്ട്. ലോകം ഏഷ്യയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയുടെയും ഇന്ത്യയുടെയും പുരോഗതിയും അടുത്ത സഹകരണവും ഏഷ്യക്കു സുരക്ഷതിവും സുസ്ഥിരവുമായ ഭാവി പകര്‍ന്നുനല്‍കാന്‍ പോരുന്നതാണ്. ഈ കാഴ്ചപ്പാടാണ് പ്രസിഡന്റ് സിക്കും പ്രധാനമന്ത്രി ലിക്കും എനിക്കും ഉള്ളത്.
ഈയടുത്തായി നാം തമ്മില്‍ ഏതെല്ലാം മേഖലയില്‍ ബന്ധങ്ങളുണ്ടോ അവയൊക്കെ ശക്തമാക്കുകയും പരസ്പര വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചമാര്‍ന്നതാക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിശയിലുള്ള ശ്രമങ്ങള്‍ നാം തുടരുകയും ചെയ്യും.