അത്യധികം തീവ്രമായ ഒരു ദൗത്യത്തിന് ഇന്ത്യ ആരംഭം കുറിച്ചിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏഴു നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും രാജ്യത്ത് അന്ധകാരത്തില്‍ കഴിയുന്ന 18000 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുക എന്ന മഹത്തായ ദൗത്യമാണ് അത്. ഇനിയും വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 1000 ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി എത്തിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുകയുായി. ത്വരിതഗതിയില്‍, അവിശ്വസനീയമായ സുതാര്യതയോടെയാണ് രാജ്യത്ത് ഇപ്പോള്‍ ഗ്രാമീണ വൈദ്യൂതീകരണം നടക്കുന്നത്. ഇപ്പോള്‍ വൈദ്യുതീകരണം നടക്കുന്ന ഗ്രാമങ്ങളുടെ വിശദാംശങ്ങള്‍ മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും ലഭ്യമാണ്. വൈദ്യുതി എത്തുന്നതോടെ ഗ്രാമങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകു മുളയ്ക്കുന്നതും, ഗ്രാമീണരുടെ ജീവിതത്തോടുള്ള സമീപനം തന്നെ മാറുന്നതും കാണാം.

 

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടായത് 2012 ജൂലൈയിലാണ്. ഇന്ത്യയിലെ അഞ്ചില്‍ മൂന്ന് പവര്‍ഗ്രിഡുകളും അന്ന് പ്രവര്‍ത്തനരഹിതമായി. നമുക്ക് അത് മറക്കാനാവില്ല. രാജ്യത്തെ 62 കോടി ജനങ്ങള്‍ അന്ന് ഇരുട്ടിലായി. രാജ്യം അന്ന് ഇരുട്ടിലായതിനു കാരണം 24000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിണ്ടേ ഊര്‍ജ്ജ നിലയങ്ങള്‍ കല്‍ക്കരിയുടെയും ഗ്യാസിന്റെയും അഭാവം മൂലം പ്രവര്‍ത്തന രഹിതമായതാണ്. ഊര്‍ജ്ജ മേഖല മൊത്തം നിഷ്‌ക്രിയത്വത്തിന്റെ ദൂഷിതവലയത്തിലായി. അധിക ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങളെ നയപരമായ മരവിപ്പ് ബാധിച്ചു.  ഒരു വശത്ത് ഉപയോഗരഹിതമായ വന്‍ മൂലധനനിക്ഷേപം, മറുവശത്ത് ഉപഭോക്താക്കള്‍ക്ക് എന്നും പവര്‍ക്കട്ട്. ഇതായിരുന്നു അന്നത്തെ അവസ്ഥ.

എന്നാല്‍ കഴിഞ്ഞ വര്‍ഷം എന്‍ഡിഎ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയപ്പോള്‍ രാജ്യത്തെ കല്‍ക്കരി ഉപയോഗിക്കുന്ന 100 -ല്‍ 66 വൈദ്യുതി നിലയങ്ങളിലും ഇന്ധന പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ നിലയങ്ങളില്‍ ഏഴു ദിവസത്തെ പ്രവര്‍ത്തനത്തിനുള്ള കല്‍ക്കരി പോലും സ്‌റ്റോക്ക് ഉണ്ടായിരുന്നില്ല. അതില്‍ നിന്ന് നാം മുക്തി നേടി. ഇന്ന് ഒറ്റ നിലയത്തില്‍ പോലും കല്‍ക്കരിയുടെ ക്ഷാമം അനുഭവപ്പെടുന്നില്ല.

എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴും  ഗവണ്‍മെന്റ് പ്രഥമ പരിഗണന നല്കുന്നത് ശുദ്ധമായ ഊര്‍ജ്ജത്തിനാണ്. 175 ജിഗാവാട്ട് പാരമ്പര്യേതര ഊര്‍ജ്ജം ഉത്പാദിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതില്‍ 100 ജിഗാവാട്ട് സൗരോര്‍ജ്ജമാണ്

എല്ലാവര്‍ക്കും 24 മണിക്കൂറും ആഴ്ച്ചയില്‍ എല്ലാ ദിവസവും വൈദ്യുതി ലഭ്യമാക്കുന്നതിന് പുതിയ ഗവണ്‍മെന്റ് ഈ മേഖലയില്‍ ദൂരവ്യാപകവും അടിസ്ഥാനപരവുമായ പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നത്. വ്യാവസായി 2 ഉത്പാദന സൂചിക പ്രകാരം വൈദ്യുതി മേഖലയുടെ വളര്‍ച്ച ഒക്ടോബറില്‍ 9 ശതമാനമാണ്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉത്പാദനവും 9 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു. 2014 -15 വര്‍ഷത്തില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനം കഴിഞ്ഞ നാലു വര്‍ഷത്തെ മൊത്തം ഉത്പാദനത്തെക്കാള്‍ കൂടുതലായിരുന്നു. ഇതോ തുടര്‍ന്ന ഇറക്കുമതി കഴിഞ്ഞ നവംബറില്‍ 49 ശതമാനമായി കുറഞ്ഞു. രാജ്യത്തെ കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 2015 -15 ല്‍ 12.12 ശതമാനമായി ഉയര്‍ന്നു. ഇത് എക്കാലത്തെയും കൂടിയ ഉത്പാദനമായിരുന്നു. സുപ്രിം കോടതി ഇടപെട്ട് രാജ്യത്തെ 214 കല്‍ക്കരി പാടങ്ങളുടെ ലേലം റദ്ദാക്കിയ നടപടി മൂലം ചെറിയ പ്രതിസന്ധി സംജാതമായെങ്കിലും അതുമൂലം സുതാര്യമായ ഇലക്ട്രോണിക് ലേലത്തിനുള്ള സാഹചര്യം നിലവില്‍ വന്നു എന്നത് വലിയ കാര്യമായി. കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് വഴിയൊരുക്കും.

കഴിഞ്ഞ വര്‍ഷം രാജ്യം 22,566 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിച്ചു. 2008 -09 ല്‍ നമ്മുടെ വൈദ്യുതി കമ്മി 11.9 ശതമാനമായിരുന്നു. ഇത് 3.2 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചത് വലിയ നേട്ടമായി.

മിച്ച സംസ്ഥാനങ്ങളില്‍ നിന്ന് കമ്മി സംസ്ഥാനങ്ങളിലേയ്ക്കുള്ള വൈദ്യുതി വിതരണത്തില്‍ അനേകം പ്രതിബന്ധങ്ങള്‍ ഉണ്ട്.  ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു ഫ്രീക്വന്‍സി എന്ന പദ്ധതിയുമായി ദക്ഷിണ ഗ്രിഡിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. 2013 -14 ല്‍ നിലവിലുണ്ടായിരുന്ന വിതരണ ശേഷി 3,450 മെഗാവാട്ടാണ്. ഇത് 71 ശതമാനം ഉയര്‍ത്തി ഈ മാസം മുതല്‍ 5900 മെഗാവാട്ട് ആകും.

ദുര്‍ബലവിഭാഗങ്ങളെ പോലും ഊര്‍ജ്ജ മൂല്യശൃംഖലയില്‍ കൊണ്ടുവരുന്നതിനും മേഖലയിലെ സമസ്ത പ്രശ്‌നങ്ങലും പരിഹരിക്കുന്നതിനും ഉദയ്( ഉജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന) എന്ന പദ്ധതിക്ക് ഗവണ്‍മെന്റ് തുടക്കമിട്ടു കഴിഞ്ഞു. ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള സമീപനത്തിലൂടെയാണ് ഉദയ് രൂപമെടുത്ത് വന്നത്. അവിടെ നിന്ന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസ്‌കോം എംഡി, ബാങ്കുകള്‍ എന്നിങ്ങനെ ഉന്നത നിരയിലേയ്ക്ക് വിപുലമായ ചര്‍ച്ചകള്‍ നീങ്ങുന്നു. വൈദ്യുതിയുടെ ചാര്‍ജ് കുറയ്ക്കുന്നതിന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുന്നു്. 2018 -19 ല്‍ എല്ലാ ഡിസ്‌കോമുകളും ലാഭത്തിലെത്തുന്നതോടെ ഇതിന്റെ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഊര്‍ജ്ജ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ വളരെ വേഗത്തില്‍ നീങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ എല്‍ഇഡി ബള്‍ബുകളുടെ വില 75 ശതമാനം കുറയ്ക്കാന്‍ സാധിക്കും. സാധാരണ ബള്‍ബുകള്‍ക്കു പകരം  ഉപയോഗിക്കുന്നതിനായി 2018 നുള്ളില്‍ രാജ്യത്ത് 77 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും. വീടുകളിലും തെരുവുകളിലും എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ 22 ജിഗാവാട്ട് വൈദ്യുതി ലാഭിക്കാം. അതായത് വര്‍ഷം 11,400 കോടി യൂണിറ്റ്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം  കാര്‍ബണ്‍ഡയോക്‌സൈഡ് വാതക നിര്‍ഗ്ഗമനം 8.5 കോടി ടണ്‍ എന്ന നിരക്കില്‍ കുറയ്ക്കാനാവും. 22 ജിഗാവാട്ട് ലാഭിക്കുക എന്നത് വലിയ നേട്ടം തന്നെയാകും. എന്നാല്‍ ഇതിനെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്തി മറ്റൊരു കാഴ്ച്ചപ്പാടില്‍ വേണം ഇതിനു വരുന്ന ചെലവിനെ നാം അംഗീകരിക്കാന്‍.

 

Explore More
PM Modi's reply to Motion of thanks to President’s Address in Lok Sabha

Popular Speeches

PM Modi's reply to Motion of thanks to President’s Address in Lok Sabha
Modi govt's next transformative idea, 80mn connections under Ujjwala in 100 days

Media Coverage

Modi govt's next transformative idea, 80mn connections under Ujjwala in 100 days
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister also visited the Shaheed Sthal
March 15, 2019

Prime Minister also visited the Shaheed Sthal