സ്വീഡനില്‍ നിന്നുള്ള ഒരു വ്യാപാര പ്രതിനിധി സംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഇന്ത്യാ സ്വീഡന് ബിസിനസ്സ് ലീഡേഴ്സ് റൗണ്ട് ടേബിളില്‍ പങ്കെടുക്കാനെത്തിയെ സി.ഇ.ഒ. മാരില്‍ ചിലരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
പ്രതിനിധി സംഘാംഗങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. പ്രതിരോധ മേഖലയിലെ നിര്‍മ്മാണം, സൗരോര്‍ജ്ജം തുടങ്ങിയ രംഗങ്ങളില്‍ സ്വീഡിഷ് നിര്‍മ്മാതാക്കള്‍ക്കുള്ള ദീര്‍ഘകാല ബിസിനസ്സ് അവസരങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.