UK Secretary of State for Foreign & Commonwealth Affairs, Mr. Boris Johnson meets the PM

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി റൈറ്റ് ഓണറബിള്‍ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. 2015ല്‍ നവംബറില്‍ താന്‍ യു.കെ. സന്ദര്‍ശനം നടത്തുമ്പോള്‍ ലണ്ടന്‍ മേയറായിരുന്ന ശ്രീ. ജോണ്‍സണ്‍ വിദേശമന്ത്രിപദത്തിലെത്തിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

വരുംനാളുകളില്‍ ഇന്ത്യ-യു.കെ.ബന്ധം മെച്ചമാര്‍ന്നതാക്കുന്നതിനുള്ള ചട്ടക്കൂട് 2016 നവംബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നടത്തിയ ഇന്ത്യാസന്ദര്‍ശനത്തിനിടെ തയ്യാറാക്കാന്‍ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.  

വിവിധ മേഖലകളില്‍, വിശേഷിച്ച് ശാസ്ത്രസാങ്കേതികത, ധനകാര്യം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളില്‍, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇരു രാജ്യങ്ങള്‍ക്കിടയില്‍ സജീവമായ ഒരു പാലമായി വര്‍ത്തിക്കുകയാണ് ബ്രിട്ടനില്‍ കഴിയുന്ന ഇന്ത്യക്കാരെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇവരുടെ പങ്ക് നിര്‍ണായകമാണെന്നു വ്യക്തമാക്കുകയും ഈ ബന്ധം ഇനിയും ശക്തമാക്കാന്‍ ഇരു ഭാഗത്തുനിന്നും സംഭാവനകള്‍ ഉണ്ടാകുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.