Published By : Admin |
February 7, 2017 | 18:18 IST
Share
ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് നന്ദിരേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ഒപ്റ്റിക്കൽ ഫൈബർ ശൃഖല വഴി ഇന്ത്യയിലെ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ദൗത്യം എൻഡിഎ സർക്കാർ അടിയന്തിരപ്രാധാന്യത്തോടെ ഏറ്റെടുത്തിട്ടുണ്ടെന്നു എന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. “2011 മുതൽ 2104 വരെയുള്ള കാലയളവിൽദേശിയ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ കീഴിൽ കേവലം 59 ഗ്രാമങ്ങൾക്ക് മാത്രമേ പ്രയോജനം ലഭിച്ചുള്ളൂ, അവിടെയും അവസാനമൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുവാൻ കഴിഞ്ഞില്ല. സാധനസംഭരണവും കേന്ദ്രീകൃതമായിട്ടായിരുന്നു നടന്നത്. എന്നാൽ 2014-ൽ ഞങ്ങൾ സർക്കാർ രൂപീകരിച്ചപ്പോൾ കാര്യങ്ങൾ മാറി. ഞങ്ങൾ സംഭരണത്തെ വികേന്ദ്രീകരിച്ചു. അങ്ങനെ , ഇന്ന് ഇന്ത്യയിൽ ഉടനീളം എഴുപത്താറായിരം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല അവസാന മൈൽ വിനിമയ ബന്ധവുമായി പടർന്ന് പന്തലിച്ചു കിടക്കുന്നു . " എന്നും മോദി പറഞ്ഞു.